ഈ ബ്ലോഗ് തിരയൂ

2014 നവംബർ 2, ഞായറാഴ്‌ച


ശാസ്ത്ര    വിദ്യാർഥി യുടെ        ഒരു       ദിവസം
---------------------------------------------------------


നേരമില്ലോന്നിനും  ................... :(

ശ്വാസം വിടാൻ മറക്കുന്നതാണിന്നു ,
ശാസ്ത്രമേ നീ  തന്ന ജീവിതം  ഞങ്ങൾക്ക്


 കൂടെ ഇരിക്കുന്ന കുട്ടികളിലെത്ര പേരുണ്ടതെന്നത് സംശയം,  എന്നും..........
 തമാശകൾ പറയാറില്ല ഞങ്ങൾ ,

കൂട്ടം തെറ്റിയ  ചിലർ  മാത്രമേ വഴിതെറ്റി   കാണാറുള്ളു
മാറാല പിടിച്ച ആ ഗ്രന്ഥശാല ,
സക്കറിയ ആര്  .....?
ഒ .എൻ .വി  ആര്..........???
പണ്ടേക്കു പണ്ടേ കേട്ട് മറന്ന ചില  പേരുകൾ
 
അതിനിടയിലാ  തലച്ചോറിന്റെ പാതിയും ചിതലരിച്ചു പൊയ് ,
 ബാക്കിയുള്ളത്   പൊടി  പിടിച്ച ചില , ക്രമം തെറ്റിയ രാസ സമവാക്ക്യങ്ങൾ  .........മാത്രം

കൂട്ടുമ്പോൾ പിഴവ് പറ്റുന്നു ഗുണിക്കുമ്പോൾ അക്കം  തെറ്റുന്നു ..........
കാല്ക്കുലെട്ടരും  , കണ്ണടയും നിർബന്ധം ........

സ്കൂളിന്റെ നാലു  ചുമരു കഴിഞ്ഞു ഞാൻ  .. ഒരു പക്ഷി കരഞ്ഞത് കേട്ട് .....
മലയാളം സാറിനോട് സംശയം ചോദിച്ചു.....
..."അത് കാക്കയാണത്രേ ........ :O "
അതേയോ ...??? .... ആരാണീ 'കാക്ക' എന്നായീ സംശയം...
ആഹ് !!!  പോട്ടെ.....നാളെ  ബയോളജി  . പരീക്ഷയാണ് 
"ക്രോ  യുടെ  മോർഫോളജി   പഠിക്കണം"............... :'(

 

2014 ജൂൺ 13, വെള്ളിയാഴ്‌ച

                                         കറുത്ത  മാലാഘ
                                         *************  
വീണ്ടും വീണ്ടും അവൾ തേങ്ങുകയായിരുന്നു .........
വിവശമായ  അവളുടെ കൂന്തലിലൂടെ   തഴുകി ഒഴുകുന്ന കാറ്റും
മുലപ്പാലിന്റെ  രുചിഅറിയാത്ത  വരണ്ട ചുണ്ടുകളും
നിർ വികാരത നിറഞ്ഞ അവളുടെ  കണ്ണുകളെ വീണ്ടും വീണ്ടും നിശ്ചലം ആക്കി
അതായിരുന്നു അവളുടെ ആദ്യത്തെയും അവസാനത്തെയും കാഴ്ച .
 .................  അമ്മ ..................
ഗർഭപാത്രത്തിൽ വെച്ച്  അവൾ ആദ്യം ശ്രവിച്ച നാമം  
മാലാഖയുടെ വിശുദ്ധി യും,
  രൂപവും,
 ഭാവവും
അവളുമായീ വെറുമൊരു പോക്കില്കൊടി ബന്ധതിനുമപ്പുറം   വളരെ വളരെ മഹത്വമേറിയ മറ്റൊന്നു
പക്ഷെ ,ആ  സത്യം ആ കറുത്ത മാലാഘ തിരിച്ചറിഞ്ഞില്ല...
വഴിയിൽ  കണ്ട ചവറ്റു കൊട്ടയിൽ കോഴിപാട്സിനൊപ്പം  ആ മനുഷ്യപാട്സും  വലിച്ചെറിയപ്പെട്ടു....
അമ്മ എന്ന് കരയാൻ ആ ചുണ്ടിനായില്ല....
കാരണം ആ ചുണ്ട്  മുലപ്പാലിന് പകരം ആദ്യം നുണഞ്ഞത് ചീഞ്ഞളിഞ്ഞ പച്ച മാംസം ആയിരുന്നു .....

2014 മേയ് 6, ചൊവ്വാഴ്ച

                                                       ഇന്ന്
                                                       *****
ജീവിക്കുന്നു  എന്ന   തോന്ന ൽ
 വടവൃക്ഷ    കൊമ്പു ക ൾ പോ ലെ യാണ്
ഒരിക്ക ലും    തീരാത്ത കണ്ണുനീർ    ..
നീരുറവ കളെ പോലേ  തെളി നീര്  നൽകി  
പലവഴി ക്ക്  കയ് വഴികളായി      സ്വപ്ന ങ്ങ ൾ   നല്കി,
 ഉണർ ന്നു ...... ഉറങ്ങി,
 ഇന്നലകളെ പുണ ർന്നു
ഇന്ന്   എന്ന   ഒരായുസ്സിന്  ,,,,
യാഥാർ ത്യത്തെ   നാളെ യാകുന്ന ശൂന്യതയെ
വർ ണ    പോലിമയോട് കൂടി  .....
ശിരസ്സിലേറ്റി   സംസ്കരിക്കുന്നു
ഞാൻ   ഇന്നിൻറ്റെ   പ്രതീകമാണ്
നാളെയുടെ ശൂന്യത അല്ല
 തികവാർന്ന   പ്രഭാവലയം ആണ്
ഇനിയും വരാൻ പോവുന്നവരിൽ
പ്രതീക്ഷകൾ   ആകുന്ന  ഇന്നിന്റെ നാമ്പുകൾ
ശേഷിപ്പിക്കുന്നു   .....................
(ശിവദാസൻ )

                                                                            my house
                                                   *******  
                                                                     
house is my best friend

my house  seen very beautiful

i love my house

house will protect us from wind and rain 

house protect us 

(മകൻ   ശിവപ്രസാദ്  അവന്റെ ആശയങ്ങൽ  കടലാസിൽ പകർ ത്തുന്നു ...... അവനിപ്പോ   4-)0  class  ലാണ് )



2014 മേയ് 5, തിങ്കളാഴ്‌ച

ഒരു കുപ്പി തെളിനീരു  കൊണ്ട് തീർ ക്കാവുന്നതെ   ഉള്ളു   അവയവദാനം
ആയിരംകോടി  കിലൊമീറ്റെർ    ഓടുന്നതിനെക്കാൾ   ഏറെ  നല്ലതാണ്  ,
ഒരു കുപ്പി  തെളിനീരു  ഒരാൾക്കൊരു  നാൾക്ക്   ഉറപ്പിച്ചാൽ 



2014 ഏപ്രിൽ 20, ഞായറാഴ്‌ച

പ്രണയത്തിന്റെ  അർ ഥം തേടി
   പിതാവിനെ   വിട്ട്
 മാതാവിനെ വിട്ട്
 ഒരുവൻ  ............
 അവനറിഞ്ഞില്ല  
അത്  
അവർക്കരികിൽ    മാത്രം    ആണുള്ളത് 

2014 ഏപ്രിൽ 16, ബുധനാഴ്‌ച

തൂലികക്ക് വിശ്രമം നല്കിയത് വെറുതെ ആയില്ല
പരീക്ഷണം വിജയം കണ്ടു...........
മുഴുവൻ  A+  കളുടെ
തിളക്കം   നന്ദിയുണ്ട്    പ്രാർത്ഥനയ്ക്ക്  ..............

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

                                    കൈനീട്ടം
                                    ******
കാത്തിരുന്നച്ചനും   അമ്മയും അമ്മൂമ്മയും
കണ്ണിലുണ്ണി യായ്   വളർത്തോ രു    കണ്ണനേ.... 
കാതിലോതിയ പാട്ടും താളവും  
മാഞ്ഞുപോയ് ...........

മേട  ചൂടിൽ   പൂത്തോരു   കൊന്നയും  
കണികാണാതെ   കണ്ണീർ  പൊഴിച്ചു
 കാരണവർ  കയീലെ  ഒരു പണം   കൈനീട്ടമായ് ബാക്കി നിൽപ്പു  ...........

2014 മാർച്ച് 21, വെള്ളിയാഴ്‌ച

***ഓളം തെറ്റിയ ഓർമ്മകൾ
ചില്ലുകൂടാരത്തിൽ പെറുക്കിയിട്ട് 
പ്രതിബിംബം   കണ്ട്     സംതൃപ്തി
  അണയാനെ   ഇനി കഴിയു ***

2014 മാർച്ച് 20, വ്യാഴാഴ്‌ച

അമ്മയുടെ ഗർഭ പാ ത്രത്തിൽ  
കയ്യിട്ടു വാരി
രക്തം   ഊറ്റിക്കുടിക്കുമ്പോൾ
അവളുടെ കയ്കളും മാറും
ശോഷിക്കുന്നത്   മക്കൾ  അറിയുന്നില്ല.
പാലിനാ  യും,ചോറി നാ യും  മക്കൾ കരയുമ്പോൾ
പാലൂട്ടാനും  
ചോറൂ ട്ടാനും
കയ്യും മാറും  അവൾ തിരയും
അന്ന്   വിശക്കുന്ന   വയറോടെ........
മക്കൾ.............അമ്മയെ നോക്കി ദയനീയമായി ഒന്ന് ചിരിക്കും
 അപ്പോൾ   അമ്മ   മക്കളെ നെഞ്ചോട്‌ ചേർ ത്ത്    ഉ മ്മ വെച്ച് പറയും.....
........"ഇനി ഇ ഗാലക്സിയിൽ   
നിങ്ങൽ ക്ക് വസിക്കാൻ വേറെ ഇടം  ഇല്ല......മക്കളെ" ........:(



       മനുഷ്യന്റെ   വീരഗാഥ
*************************

കാലുകൾ എടുത്ത്
കയ്കൾ   പറിച്ച്  
കണ്ണുകൽ   ചൂഴ്ന്നെടുത്
  ചെവികൾ  അറു ത് മാറ്റി
 ഭൂമിയെ   ആകാശഗംഗയിൽ   അനാഥയാക്കി
   ഭ്രാമണ പദ ത്തിൽ നിന്നും      അകലെ  ആക്കി
..............നമ്മൾ...
മനുഷ്യർ   ചന്ദ്രനിലേക്ക്........
........(അവടേം     നശിപ്പിക്കാൻ )

2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുന്നതും
ചതിയും
വഞ്ചനയും
 സ്ത്രീധനവും 
പരിഹാസവും
പ്രണയവും
വിരഹവും
വേദനയും അങ്ങനെ എല്ലാം.............
പഴങ്കഥ  മാത്രം ആണ് .........................