ഈ ബ്ലോഗ് തിരയൂ

2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

നിങ്ങളും ഞങ്ങളും മില്ല
നിങ്ങളിലെ വർണ്ണവും യെന്നിലെ
കാഴ്ചയും ഓന്നാണെന്നറിയാത്തതെന്തേ
പാതിയടഞ്ഞ മനസ് കാഴ്ച മറക്കുന്നു
നിങ്ങളിലെ സൂര്യൻ മരിക്കുന്നു
യെന്നിൽ
കിരണങ്ങൾ ഊതികത്തിയ്ച്
വർണ്ണങ്ങൾ നിറക്കുന്നു


2019 സെപ്റ്റംബർ 10, ചൊവ്വാഴ്ച

നാളെ നീയും തിരിച്ചുപോകും ഇന്നലെ ഉണ്ടായിരുന്നപലതും.

നമ്മൾക്ക് മുമ്പുവന്നവർ ഇല്ലാതാക്കി.
പരിഷ്കാരത്തിന്റെ  ഭാഗമായി നിർമിക്യപ്പെട്ടതെല്ലാം പുതിയകണ്ടെത്തലുകളായി പരിഷ്കാരമായി .
പരിഷ്‌കൃതമായ് .
ഓലയും കുടിലും മറയും ബലം പോരാത്തതാണ് പുതിയവതേടേണ്ടിവന്നതിനു കാരണം.
 ജനം പെറ്റുപെരുകുകയും അതോടൊപ്പം തന്നെ നമ്മിൽ ദുഷ്ടതയും തലപൊക്കി .
ഇന്ന് നമ്മളുണ്ടാകുന്നകെട്ടിടങ്ങൾ ഒന്നും തന്നെ പരിഷ്ക്കൃത സമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടിയല്ല മറിച് നമ്മുടെ ചില സ്വാകര്യങ്ങളെ മറക്കുന്നതിനാണ് ..
മാനം സംരക്ഷിക്കുവാൻ പാടുപെട്ടകാലം ഇന്നില്ല വിലപേശുന്നവരുടെ കൂട്ടം കൂടി വരുന്നു .
കുന്നും മാലയും നഷ്ടമായി വെള്ളവുംവയലും നമുക്കില്ല കടൽവെള്ളം വറ്റിക്കുന്നതിന് മാർഗം തേടുന്നു .
ഇന്നത്തെ രോഗങ്ങൾ എല്ലാം നല്ലവെള്ളമില്ലാത്തതിനാൽ ഉണ്ടായതാണ്
നല്ലവായു ഇല്ലാത്തതുകൊണ്ടാണ് .
നന്മ നഷ്‌ടമായ സമൂഹം കെട്ടിപിടിക്കുന്നത് മരണത്തെയാണ് ...
പണിയെടുക്കാൻ മടിക്കുന്ന ജനം വികസനത്തിനെ കൂട്ടുപിടിക്കുന്നതെന്തിനാണ് .
നാളെ വീടില്ലാത്തുറങ്ങാൻ നമ്മൾ വീണ്ടും പഠിക്കും
ഭൂമിയോളം നല്ല കിടക്ക വേറെയില്ല

2019 സെപ്റ്റംബർ 8, ഞായറാഴ്‌ച

കലി 


നീ തീ തിന്നുന്നത് 

യെനിക്ക് പുകയുണ്ടാക്കുവാനാണ്   

നീ നരകിക്കുന്നതെ  

യെ നിക്ക് സ്വര്‍ഗമുണ്ടാക്കുവാനാണ്  

നീ സ്നേഹിക്കുന്നതെ  

യെനിക്ക് നിന്നില്‍ ദുഃഖമു ണ്ടാക്കുവനാണ് 

നീയും ഞാനും ഒരമ്മ മക്കള്‍ 

നീ  എരിയാതെ എനിക്ക് സ്വര്‍ഗമില്ല  

നീ ദൈവവും ,സാത്താനും 

എനിക്ക് നിന്നെ ഭയമില്ല ,

 നിന്നിലെ സാത്താന്‍ ശബ്ധിക്കില്ല 

ദൈവം  നിന്നോടൊപ്പമുണ്ട് 

ഇരുട്ട് എനിക്ക് ദൈവത്തിന്‍റെ  വിളക്ക് കടം വങ്ങും,

നിന്നിൽ സാത്താനെ  കുടിയിരുത്തി,

ഞാന്‍ നിന്നില്‍ മരിക്കും.

ഇതും സത്യമാണ്,ദൈവമാണ്.kali images എന്നതിനുള്ള ചിത്രം


നമ്മളിൽ കുടിയിരിക്കുന്ന വേദനകൾ നമ്മളെ ഇല്ലാതാക്കും മനുഷ്യൻ തന്നെയാണ് അടിസ്ഥാനപരമായി എല്ലാത്തിനും കാരണം