ഈ ബ്ലോഗ് തിരയൂ

2019 നവംബർ 29, വെള്ളിയാഴ്‌ച




IMAGES OF AKKITHAM എന്നതിനുള്ള ചിത്രം

ഒരായുസ്സുകൊണ്ടു ഊതിക്കാച്ചിയെടുത്ത സർഗ്ഗ സൃഷ്ടി ഭാരതംഭക്ക് സമർപ്പിച്ച അച്യുതൻ നബൂതിരി .
സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ  ജ്ഞാനപീഠം മലയാളികൾക്ക് സമ്മാനിച്ചു . മലയാളത്തെ സാഹിത്യത്തിൻെറ അത്യുച്ചകോടിയിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു.

എന്നുമോർക്കാനും താലോലിക്കുവാനും ജ്ഞാനപീഠം അക്കിത്തം അച്യുതൻ നമ്പൂതിരിയെതേടിയെത്തി . ഭാര്യ  എത്രമാത്രം  തൻ്റെ   എഴുത്തിനെ സ്വാധീനിച്ചു വെന്ന്  അദ്ദേഹം പറയും വരെയും ആർക്കും അറിയുമായിരുന്നില്ല .അത്രമാത്രം ജീവിത പങ്കളിയുടെ സാമിപ്യം ഇ വേളയിലും അദ്ദേഹം ആ ഗ്രിച്ചു.

ആദരവ് കുറവുള്ളതുകൊണ്ടല്ല ജന്മം കൊണ്ടുപുണ്യം ചെയ്യത കുടുംബത്തിൽ വളരാനും അച്ചൻറെയും അമ്മയുടെയൂം സഹോദരങ്ങളുടെയും സ്നേഹവും വാത്സല്യവും ദേശത്തിൻെ
വിഷമങ്ങളും കഷ്ടതകളും കണ്ടുവളർന്നു അതിനോട് പ്രതികരിക്കുന്നതിനായ് അക്ഷരങ്ങളെ കൂട്ടുപിടിച്ച ഉന്നതകുലജാതൻ ആ ദേശത്തിൻെറ പേരിൽ അറിയപ്പെടുന്നു .
ഒരുദേശത്തിനു ഇതില്പരം ധന്യമായ മുഹൂർത്തം വേറെയുണ്ടാകാൻ ഇടയില്ല
തൻെറ കൂടെ വളർന്ന പലരെയും കാലം കൂട്ടികൊണ്ടുപോയപ്പോഴും ജാതക ഫലം പ്രകാരം ഉയർന്ന കര്മമണ്ഡലഫലം ആയ്സുള്ളതുകൊണ്ടുകിട്ടി എന്ന് പറയുവാൻ അദ്ദേഹം ഇപ്പോഴും ധൈര്യം കാണിച്ചു .
താൻ  എഴുതിയത് അത്രയും ശരിയാണ് എന്നുപറയുന്നതിനുപകരം ശരി കുറവുകൾ ഉണ്ട്‌ എന്ന സ്വന്തം വാദമുഖം ലളിതമായ ജീവിതത്തിൻെറ മാറ്റുകൂട്ടുന്നു .
അദ്ദേഹം എക്കാലത്തെയും മലയാളികളുടെ കവി രക്തനം 


ബോധം


ബോധം ബ്ലോഗറായതും 
എസ് എം എസ് ജീവനാഡീ 
വ്യൂഹ വ്യവസ്ഥയായതും 
വാട്ട്സെപ്പ് സഞ്ജയനായതും 
പണം കാർഡായതും 
പരസ്പരം മാറിനിന്നു 
കാണാമകലത്തിൽ 
പരസ്പരം മേഘസന്ദേശം
അയക്കുന്നതും 
മറ നീക്കി മൗനപുഞ്ചിരി തൂകി 
പുണരുന്നതും 
നാളെതൻ പുലരിയിൽ
 തേടി പരസ്പരം 
കണ്ണോടു കണ്ണ് പുലബ്യം പറയുന്നതും 
അമ്മയും മകനും 
അരുതാത്തതുപറയുകയും 
മനംഅറിഞ്ഞു തെറിവിളിച്ചു 
ആറ്റിലേക്ക് ചാടുന്നതും .
അച്ഛനെ കൊന്നു അമ്മയും 
കാമുകൻ  വലുപ്പത്തിൽ ഓടി പോകുന്നതും 
അരുമ കുഞ്ഞിനെ  അരുതാത്തതു ചെയ്യുന്നതും 
അമ്മ തേവിന്മാർ 
പാൽ പുഞ്ചിരി തെളിയാത്തൊരു 
കുഞ്ഞിനെ തൊട്ടിയിൽ എറിഞ്ഞു 
കടന്നു പോകും കുന്തിന്മാർ 
കവിത പോലും നാണിക്കും 
കാപാലികർ നന്മയറിയാതെ  
വളരുന്നവർ നിയമജ്ഞർ
മനുഷ്യാവകാശികൾ ബാലനിയമകാർ 
അമ്മത്തൊട്ടിലുകൾ 
സ്ത്രീ സമത്വക്കാർ 
ആരിലുമില്ല ഒരുമുത്തസ്സി ചിന്ത 
ലോകംപുലർന്നകാലം  മുതൽ 
കൂടെയുണ്ടായിരുന്നവർ  
കൂട്ടായിരുന്നവർ മുത്തശ്ശിമാർ 
ദേശീയതൊഴിലാളികൾ അവതില്ലെങ്കിലും 
അറുപത്തിന്റെനിറവിലും തൂമ്പ കിളക്കുന്നവർ 
തൊടുവെട്ടുന്നവർ കൃഷിക്കാർ 
ചെറുപ്പക്കാർ ലഹരിക്കാർ പെണ്ണിലുംകഞ്ചാവിനും 
മയക്കിനും എഫ് ബി കും വാട്ട് സായ്പ് പിനും 
മൊബൈൽ വന്നു ചിരിപ്പെട്ടി യായി
കളികൂട്ടുകാരനായി ജീവിതസഖിയായ് 
ഊണായി ഉറക്കമായി 
ഇന്നിൻറെ  ലഹരിയായി 
യാത്രയിൽ കുഞ്ഞിൻെറ താരാട്ടുപാട്ടിൽ കൂട്ടിനു 
ബോധം കവർന്നൊരു 
തലമുറ ബോധി വൃക്ഷത്തണലിൽ 
ബുദ്ധനാകും  വരേയ്ക്കും കലഹം നിശ്ചയം .

2019 നവംബർ 26, ചൊവ്വാഴ്ച

മറവ്

കണ്ണിനും കാതിനും
മറവുണ്ട്
ശബ്ദ വീജികളെ താളത്മക
തിരകളാൽ പ്രണയിക്കാനും
സൂര്യകിരണങ്ങളെ
തലോടിനേർപ്പിക്കാനോരുമറ
കണ്ണിമചിമ്മാതെ കാക്കും
കൺമിഴി.
കാറ്റിനെചൂടിനെ
കഥപറഞ്ഞുറക്കും
ശരീരാവൃതതൊലി
പ്രാണനുറങ്ങുന്ന വപുസ്സിനെ
തലോടി പുണർന്നു മനോഹരം
സുന്ദരമീ, മറ.
അമ്മതന്നടി വയറിൽ
പത്തു മാസമുണർന്നു വളർന്ന
ഗർഭപാത്രമെത്രനിഗുഢ
മെത്രവിചിത്രമാം മറ.
രാത്രി യാമങ്ങളിൽ കാക്കും
കുടിലുമൊരുമറ.
ബോധം
ചിന്തചികയും
അറിവിൻറയറകൾ കരതും
തലയോട്ടിയൊരു ശക്തി, മറ.








പ്രണയയൗവനം

നരമൂടുന്നവേളയിൽ
പ്രണയിനിയരികിൽ
പ്രായം മധുരപതിനേഴ്
കാമുകനോ കലനിൽ
ഊതികാച്ചി യൗവനം.
കൂട്ടിനായ്
മുന്നിലൂന്നിയവടി
പറത്തും പൂമ്പററ കണക്കെ !
ഉള്ളിൽ തുടിക്കും
പ്രണയാഗ്നി.
കാലമെടുത്തൊരു യൗവനം
ചാരേനിന്നാലിംഗനം
തുരുതുര.....
മോണയിൽ ഉതുരും പ്രണയം
കാലിലിടറും മൗനവും
നീയൊരു ശക്തിയിന്നും
തുടരാം
കണ്ണടയുംവരെ
ചാരെയാരെയും കാണാതെ
യെൻകണ്ണിലൊളിക്കുക
നീയെൻ പ്രാണൻ.
അ.....ആ......ർ
അക്ഷരങ്ങൾ
ആയുധങ്ങളാകുമ്പോൾ
ശോണിതമണിയുന്നില്ല
കനിവിനുമലിവിനും
തൂലിക പടവാളാകുന്നു
അക്ഷരം അഗ്നിയാണ്

സത്യം സ്പുഢം ചെയ്തഗ്നി.
ജരയും നരയുമില്ലാത്ത
നിത്യ യൗവനം.

നാവിൽ ഹരിയുംശ്രീയും
നടനമാടുന്നകാലം
മനസുണർന്നു പുണർന്നു
വിശ്വസ്നേഹം പൂത്തുലയും.
വാക് കൊടുക്കുന്നവനു
നെറി നെറുകയിൽ വേണം
കാലം പുലരുന്നതും
വളരുന്ന തും അക്ഷരാർത്ഥത്തിൽ
അക്ഷരങ്ങളുടെ മേന്മയിൽ.

2019 നവംബർ 9, ശനിയാഴ്‌ച


മരണാനന്തരം

കർക്കിടക വാവിനു വെള്ളം
മന്ത്രാക്ഷരങ്ങാൾകൊണ്ട് ഗംഗാജലധാരയാക്കിടാം
ഓർമ്മകൾ പൂക്കും അമ്മയ്ക്കും അച്ഛനും
ഉദകകൃയ്യക്കായ്
നെഞ്ചിലെറിയാൻകരുതിയ
നെൽമണികൾ
മലരായ് പൊരിയും വരെയും
നെഞ്ചേറ്റിയ വേദനയുടെ
ചൂടറിഞ്ഞീല
ചുടലയിൽ നവധാന്യങ്ങൾ
എറിയും വരെയും കൃഷിയെന്തെന്നറിഞ്ഞില്ല..
വെള്ളം തൊണ്ടയിലിങ്ങുമാകാലം
പൂവിട്ടു പൂജിച്ചതുമില്ല.
വിപ്ളവത്തിന് കടപ്പാട് രക്തസാക്ഷി കളോടാണല്ലോ...
തലവെട്ടി വാഴ വെക്കുമ്പോളറിയുന്നില്ല
ശവമതിനും വളമാകുന്നില്ലെന്ന്
ഒന്നിനും ശേഷിപ്പുകൾ മനോഹരങ്ങളല്ലല്ലോ..
മുറ്റത്തെ തെക്കേ തൈതെങ്ങിൽ നിന്നും പൊട്ടാതെ വീഴ്ത്തിയ കരിക്കൊന്ന് നാട്ടി
ബലിക്കല്ലുതീർക്കാം.
നാളെക്ക്
കരുതിയ ബലിചോറത്രയും തൂശനിലയിൽ അർക്കാഭിമുഖം.
തൂസനിലയിൽ
പൂവും ചന്ദനവും എള്ളും
ദർഭപുല്ലിൽ വിരിക്കുവരെയും
ആത്മരോഷമടക്കാം.
നളേയുടെ കൈയടിയിൽ
ബലി ചോറുണ്ണാൻ പുള്ളായ് കാക്കയായ് കരഞ്ഞെത്തും വരെയും.
അതിരുകൾ കെട്ടി തിരിച്ചു
പരസ്പരം മനസ്സിന് സുഖം
നമ്മൾ രക്തബന്ധക്കാർ
അമ്മതന്നൊരുന്മയും
അച്ഛൻ തന്നകരുണയും
പാഠമാക്കത്തോർ നമ്മൾ.
വേലിവലുപ്പത്തിൽ മേനിനടിക്കുന്നോർ
സ്വയം ജയിൽപണിയുന്നോർ നമ്മൾ.
ബലി കാക്ക പോലുംശേഷിപ്പില്ലിനി
ഒരു മൽസ്യവും
നമുക്ക് തർപ്പണം ചെയ്യുന്നതിനായ്
കണ്ണും കണ്ണുനീരുംവറ്റി
പുഴപോൽ നേർത്തരോദനം
പൊതുശ്മശാനവീഥിയിൽ.....
പൂകയുയരുംവരെയും

ജീവൻ തിളച്ചു വറ്റി വരുമ്പോൾ
സ്നേഹ മേൽപ്പൊടി ചേർത്ത്
ഒരു കടും കാപ്പി
സൽക്കാര മായ് രണ്ടു
കണ്ണു നീർ തുള്ളികൾ.
കൈകൊട്ടി വിളിച്ചവർ
മോക്ഷം വഴിയിൽ ഗതി കിട്ടും
വരെയും തുടരാം.




2019 നവംബർ 2, ശനിയാഴ്‌ച

ചൂട്ട്.....
അച്ഛൻ പെങ്ങളുടെ ഭർത്താവ് മരിച്ചു .
വിവരം കിട്ടിയ സമയം ,ഏതാണ്ട് 'അന്തിമോന്തിയായിരുന്നു.'
അന്ന് വിവരം പറഞ്ഞപ്പോൾ,
അയൽവീട്ടിലെ എന്റെ സുഹൃത്ത് , ആത്മബന്ധം .
"ഇന്ന് ഒരു പക്ഷെ നീ പോയി വാ എന്ന് പറഞ്ഞു സുഹൃത്ത് സ്ഥലം വിടും."
മരണവാർത്ത കേട്ടപ്പോൾ അവൻ 'പറഞ്ഞു ,
നീ ഒറ്റയ്ക്ക് പോവേണ്ട ഞാനും വരാം.'
വയലുകൾ തോടുകൾ താണ്ടി 4 കിലോമീറ്റർ നടക്കണം .
ഞങ്ങളുടെ ചെറുപ്പം വെളിച്ചം കൈലെടുക്കാൻ മടിച്ചു .
ഒരുവിധം മരണവീട്ടിൽ എത്തി.
വയലിന്റെ വിശാലമായ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സ്വർണ്ണ കതിരുകൾ ക്കിടയിൽ കരയുന്നപോക്കാച്ചി തവളകളുടെ താളത്തിൽ ചീവീടുകൾ 'രാരീരം പാടി' നായകൾ മരണ വീടിനുനേരെ ,ഓലിയിട്ടു. ഇടതടവില്ലാതെ മരണവീട്ടിലേക്ക് പാടത്ത് കൂടെ നടന്നു നീങ്ങുന്ന," ആരോ" ഉറക്കെ പറയുന്നത് ഞങ്ങൾ ,കേട്ടു ."വരമ്പ് മുറിയിട്ട സ്ഥലങ്ങൾ കരുതണം".
"മുറികണ്ടി" എന്താണ്,?
 എന്ന് വയലുകൾ നികത്തിയ ഈ കാലഘട്ടത്തിന് അറിയണമെന്നില്ല "വയൽ കൃഷിയിൽ വെള്ളത്തിൻറ നില പാകപ്പെടുത്തിയെടുക്കാൻ വരമ്പ് മുറിക്കുക പതിവാണ് .പാടത്ത് വെള്ളം കേറ്റി ഇടുന്നതും അധികവെള്ളം ഒഴിവാക്കാനും
താഴെയുള്ള കൃഷിയിടത്തിലേക്ക് വെള്ളംഎത്തിക്കാനുമാണ് വയൽവരമ്പ് മുറിക്കുക."
ഞങ്ങള് ചാവടക്കംകഴിഞ്ഞ് രാത്രി തിരിച്ചു.
'അന്നൊന്നും കാര്യങ്ങൾ വെച്ച് താമസിക്കുന്ന പരിപാടികൾ ഇല്ല '
ഇന്ന് മരിച്ചു കിടക്കുന്നത്'   'രണ്ടാഴ്ച യും ചിലപ്പോൾ മാസങ്ങളും കിടക്കാം'
 പണത്തിന്റെ പൊലിമയനുസരിച് 'കിടപ്പ് നീളം കൂടും'
വയലിന്റെ മാസ്മരികത യിൽ മുങ്ങി പേടി മറക്കാൻ ഉച്ചത്തിൽ പാട്ടും ,വർത്തമാനവും,
'കൂട്ട്ക്കാരനെ കരുതിനടക്കുന്നു, സുഹൃത്ത്' ,
നീർക്കോലിയും തവളകളും പരസ്പരം വൈരം കാണിക്കുന്നു ചിലയിടങ്ങളിൽ മൂങ്ങ 'മൂകമനസ്സോടെ പാടത്ത് കുത്തിയ മട്ടലിൻ തലപ്പത്ത് വിരാജിക്കുന്ന എലികളെ കൊത്തിപറക്കുന്നു .
എലിയുടെമെലിഞ്ഞശശബ്ദം
്് വ്വീയോവ ...നക്ഷത്രങ്ങളിൽ വിലയം പ്രാപിച്ചു പെട്ടെന്ന്!
"കൂട്ടുകാരനെകാണുന്നില്ല "
അവന്റെ കരച്ചിലിന്റെ ശബ്ദം, അമ്മേഅയ്യോഅചാ....്ഛ
" ഉറവിടം തേടിയ ഞാനും വലിയതോടിൻറ മുറിവിൽ വീണു കാരണം പറയാൻമടിയുണ്ട് ,
ദൂരെ ,..വരമ്പിലൂടെ
തോട്ട്  വരമ്പിലെ തവളയെ , പാമ്പിനെ,,ചേരയോ,ഒക്കെ ,....കരുതലുളള കാരണവരുടെ ചൂട്ടിൻറ മിന്നലിൽ 'മുറികണ്ടി ' ഇളകിമാറിയതു കൊണ്ട് തോട്ടിൽ വീണതായിരുന്നു .
അതിനുശേഷം ചൂട്ട്മിന്നുമ്പോൽ കണ്ണിനു സ്ഥാനഭ്രമശം നടത്തുന്ന ,പ്രതിഭാസം മനസ്സിലാക്കി.
ചൂട്ട് അരികിൽവന്നു ഞങ്ങളെ വീട്ടിലെത്തിച്ചു കാലിൻറ വണ്ണയിൽ എല്ലിനും തൊലിക്കും നല്ലക്ഷതമേറ്റു .
ഞാൻ,
സുഹൃത്തിൻറ പുറത്ത് കയറിയതുകോണ്ട് , അവന്റെ, വീഴ്ച ഗുരുതരമായിരുന്നു;"
അവൻറ
അച്ഛൻ 'കണിശക്കാരനായിരുന്നു'
അതുകൊണ്ട് വേദനയും.
"ഈ ചൂട്ട് മിന്നുന്നതിനും ചൂട്ടിനൊപ്പം നടക്കാനും നല്ല പരിചയം വേണം".
വെളിച്ചത്തിന്റെ മുഖം ചിലപ്പോഴെങ്കിലും വികൃപമാണ്..

https://m.facebook.com/story.php?story_fbid=950297865325252&id=100010351427792