ഈ ബ്ലോഗ് തിരയൂ

2019 ജൂൺ 29, ശനിയാഴ്‌ച

ഇന്നത്തെ ചിന്ത

നമ്മൾ നാൾക്കുനാൾ ക്ഷയിക്കുന്നത് വീട് എന്ന സങ്കല്പത്തെ വികല മായി കാണുന്നത് കൊണ്ടാണ് .വ്യക്തി  വികസനം വീടിൻ്റെ മാത്രം സംഭാവന .
അച്ഛൻ അമ്മ ജീവനുള്ള ദൈവങ്ങൾ ഗുരു മറ്റൊരു ദൈവം .ചുറ്റുമുള്ളവർ സംരക്ഷകർ.പക്ഷേ ഇന്ന് പേരിനു പോലും കാഴ്ച്ചയില്ലാത്തവരായ സമൂഹം തടിച്ചുകൊഴുകുന്നു .ആരെയും കാണാതെ ഇരുട്ടിൽ ജീവിക്കുന്നു.

 എന്തിനും ഏതിനും രക്ഷിതാക്കളെ ആശ്രയിക്കുന്ന കുട്ടികൾ ഇന്നില്ല. കാരണം അമ്മയും അച്ഛനും രണ്ടു ദ്രുവങ്ങളിൽ പണസമ്പാദനമാർഗം മാത്രം. ഇല്ലായ്മ അറിയാത്ത വിശപ്പറിയാതെ ഒരു സമൂഹം നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികൾ ആകുമ്പോൾ ഒരുപാടു പ്രെസ്‌നങൾ ഉണ്ടാകുന്നു. അത് ഒരുകാലത്തും പരിഹരിക്യപ്പെടില്ല.

വീട്ടിൽ മക്കൾക്കു വേണ്ടി ഭക്ഷണം ഒരുക്കി സ്കൂൾ വിട്ടു വരുന്നതും കാത്ത് ഉമ്മറത്ത് സന്തോഷത്തോടെ ഓരോദിവസവും പുതിയഉണർവോടെ അവരെ സ്വീകരിക്കുന്ന മനസ്സ് ഇന്ന് നഷ്ടമായി കഴിഞ്ഞു . പണ്ട് 'കാക്കക് തൻകുഞ്ഞു പൊൻകുഞ്ഞു ' എന്നാൽ ഇന്ന് മക്കളിൽ ആത്മാത്രമായി   പ്രേവേശിക്കുവാൻ 
രക്ഷിതാക്കൾക്ക് കഴിയുന്നില്ല .

അച്ഛനും അമ്മയും തമ്മിലും മക്കൾ തമ്മിലും നിലനിൽക്കേണ്ടുന്ന സദാചാരമൂല്യങ്ങൾ ഇന്ന് ഇല്ല. ഒരുപക്ഷേ അതും ഒരു അന്ധ വിശ്വാസം എന്ന് പറയേണ്ടുന്ന കാലം വന്നു എന്ന് വേണം കരുതാൻ .
സമൂഹത്തിനെ തെറ്റുചെയ്യാൻ പ്രേരിപ്പിക്കാതിരിക്കുന്ന ദൈവങ്ങളും ദൈവ വിശ്വാസങ്ങളും  പരിഷ്കൃത സമൂഹത്തിന്റെ തന്നെ സംഭവനയാണ്.
അടിസ്ഥാന പരമായി നീതി ഉറപ്പാക്കുന്ന കാവുമൂപ്പനും കാടും കാട്ടുനീതി യും നിഷ്‌കളങ്കത നിലനിർത്തി കാടിൻറെ നിലനില്പ്, പ്രകൃതി നിയമം പാലിച്ചു സംരക്ഷിച്ചു പോന്നു .
അന്ന് കാടും കാട്ടാറും കാട്ടുമക്കൾക്കു ഭക്ഷണവും വസ്ത്രവും സന്തോഷവും അല്ലലില്ലാത്ത ജീവിതവും നൽകി പെറ്റു പോറ്റി പൊന്നു .
നവ സമൂഹം അവരെ നശിപ്പിച്ചു.  അതിനു പുറമെ കാടും കാട്ടാറും സർക്കാർ നിയന്ത്രണത്തിലായി കാടിന്റെ മകൾ ഇന്നില്ല, പലരിലും ഉൽമൂലനം ചെയ്യപ്പെട്ടു . ശേഷിക്കുന്നവർ ജീവിക്കാൻ പാടു പെടുന്നു.  പട്ടിണി അവരെ കീഴ്പെടുത്തി രോഗങ്ങളും വേട്ടയാടുന്നു . ഇതെല്ലാം അന്ധവിശ്വാസത്തിന്റെ ഭാഗമാകാം.

അപരിഷ്കൃത സമൂഹം കുറച്ചു അന്ധവിശ്വാസങ്ങൾ വീണ്ടും തങ്ങളുടെ കുടുംബ ഭദ്രത ക്ക് വേണ്ടി പുനർനിർമ്മി ക്ക ണം .പരി പാലിക്കണം .