ഈ ബ്ലോഗ് തിരയൂ

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

തുലാമഴ

കരിമേഘങ്ങൾ
തേനുറവ പോൽ
കാത്തുണ രുന്നോരു
പെരുമഴ.
കരിമുകിൽ തുന്നും
ഒരു മേലാപ്പിൽ തുലാപക്ഷി
വിത്തുചിന്തുന്നു,
സ്വപ്നവും പ്രണയവും ദുഃഖവും.
മഴ പൊലിയട്ടെ
വല്ലം നിറ യട്ടെ...
സ്വപ്നം തുന്നട്ടെ സുവർണ്ണ
മേലാപ്പുകൾ.
കണ്ണുനീര് തുള്ളി കൾ
ചിന്ത ട്ടെ തുളളട്ടെ
ആനന്ദ നൃത്തമാടട്ടെ.
വിഷു പക്ഷി കരുതിയ വിത്തും
കൈക്കോട്ടും
ചിങ്ങപ്പുലരി തൻ ഉൽസാഹമാറട്ട്
മാവേലി മന്നന്റെ വരവിൽ
പ്രളയം മറന്നോരു നാടിന്
മഴ ചീളുകൊണ്ടോരു പൂക്കാലം
പൂക്കളം.
കുളിര് കോരും സുഖം ശൈത്യം
ചിന്ത യിൽ
ശരത് കാല നിറവിനായ്
ഒരുക്കും നാളെ യുടെ താളം
കാലിടറാതെ മനസിന്റെ
താളങ്ങൾ പിഴക്കാതെ കാക്കും
അമ്മക്ക് സ്തുതി.
https://m.facebook.com/story.php?story_fbid=1520893074715882&id=100003856128690

2019 ഒക്‌ടോബർ 22, ചൊവ്വാഴ്ച

മഴമേഘങ്ങൾ ഉണരുമ്പോൾ

നീലാകാശം മനസ്സിനുള്ളിൽ
വർഷ ഖനി യൊരുക്കുന്നു
ഒരായുസുകൊണ്ട് പെയ്ത് യെടുക്കാവുന്നതിലു
മധികം ചിന്തകളേറി
കാർമേഘം കാറ്റിലേറി അശ്വമേധം.
കാടും കാട്ടാറും നീലമേഘങ്ങളെ
ആവാഹിച്ച് ആനന്ദം നൃത്തം.
വരണ്ട് നേർത്ത ആറിന്റെ നെഞ്ചകം
വർഷത്തിൽ കുതിർത്ത്
ശിവതാണ്ഡവം.
കരയും കരക്കാരും കരഞ്ഞും
നെഞ്ചടിച്ച് പിളർത്ത്
കണ്ണുനീര് വരണ്ട് അനാഥം.
ഒടുവിൽ തേങ്ങലടങ്ങി
ഒരു  പിടിമണ്ണിലാരാലും അറിയാതെ
ഒരുറക്കം.
ഇന്നലെ കരുതിയ കൈകൾ
അമ്മയിൽ വിലയം.
അകലങ്ങളിൽ അശരീരിയായ്
അമ്മ,
അമ്മയിലലിഞ്ഞലിവ് മുകിലേറി
അരുതേ യെന്ന ശബ്ദവും
തൊണ്ടയിൽകുരുങ്ങി
ഗംഗാജലധാരയിൽ അമ്മയ്ക്ക് മോക്ഷം.
ഞാൻ നിരപരാധി
അമ്മയുടെ നെഞ്ചിലേറി കുത്തി യിറക്കിയ
യാന്ത്രിക കരങ്ങളിൽ
ഞാനും അറിയാതെ കുരുക്ക് മുറുക്കി
അമ്മ   പിടയുന്ന തും ഇടക്കിടെ
അലറി വിളിച്ചതും അറിഞ്ഞില്ല.
അമ്മേ...അമ്മയറിഞ്ഞറിയതെ ചുരന്നതെല്ലം
കവർന്ന് പ്രണാമം.
മേഘകീറുകളെന്നിൽ പേമരിയാകട്ടെ
ഇനി യീ ഞാനും
മനസ്സ് മരവിച്ചീവീഥിയിൽ.
മഴമേഘങ്ങെളെ നിങ്ങൾ നെറിയുളളവർ
എന്നിൽ ഇടിമിന്നലായിറങ്ങുക.

.

2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ഈ പ്രബഞ്ചം വിശ്വാസ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്.
വിശ്വം തമോഗോള നിർമ്മിതം.
ഇവിടെയും വിശ്വം കീഴടക്കി യിരിക്കുന്നത്
ഗോളങ്ങൾ തമ്മിലുകാന്തിക മണ്ഡലത്തിന്റെ വലയങ്ങളും.
കാന്തിക മണ്ഡലത്തിന്റെ ശക്തി
ആശ്രയിച്ചു വലയം ചെയ്യുന്നു.
ഭ്രമണപഥം കാന്തികക്ഷേത്രാടിസ്ഥാനം.
ഭ്രമണം എന്ന അടിസ്ഥാന ചലനം നിയമം അനുസരിച്ച് തമോഗോളങ്ങൾ ഈ ഭ്രമാണ്ഡത്തിൽ ഒരു പ്രത്യേക കേന്ദ്രങ്ങൾ സ്വയം നിയന്ത്രിത മണ്ഡലങ്ങളെ നിലനിർത്തികറങ്ങുന്നു.
പക്ഷേ ഇതെല്ലാം ഏകദേശധാരണമാത്രം.
നിഗമനാടിസ്ഥനം... കണക്കു കൾ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിയാതെ വരുമ്പോൾ നിഗമനങ്ങളിൽ എത്തിച്ചേരുന്നു... നിഗമനങ്ങൾ വിശ്വാസവും.
നിഗമനങ്ങൾ വിശ്വാസവും ഭക്തിയും
നിലക്കടല മാനസിക സമ്മർദം കുറക്കാൻ ഉതകും എന്നതും വിശ്വാസം.
ശാസ്ത്രം പറയുന്ന പ്രായോഗികതയും വിശ്വാസത്തിന്റെ അടിസ്ഥാനം.
അങ്ങനെ വരുമ്പോൾ വിശ്വാസം പലപ്പോഴും പ്രായോഗിക പരിഹാരങ്ങളും അന്ധവിശ്വാസം തന്നെയാണ്.
ചിന്ത നിങ്ങളെയും.

സ്വപ്നം നിരന്തരമായ ഇച്ഛാശക്തി യിൽനിന്നു ഉണരുന്നതാണ്.
കഴിഞ്ഞ കാലങ്ങളിലെ നല്ലതും ചീത്തയും മായ മുറിവിൽ നിന്നും സ്വപ്നങ്ങൾ ഉണ്ടാക്കുന്നു. ചിലത് ഭയമുണ്ടാക്കുകയും ചിത്തഭ്രമത്തിനു കാരണം മാവുകയും ചെയ്യുന്നു .
ഇവ മനോധർമ്മമനുസരിചുളള കർമ്മം വഴി മാറ്റിയെടുക്കാം.
ബോധമണ്ടലം ഉണരുന്നതും ഉറങ്ങുന്ന തും മായ അവസ്ഥ മുതലെടുക്കാൻ സമയോജിതമായ തലച്ചോറിന്റെ പ്രവർത്തനം പരാജയപ്പെടുമ്പോൾ മാനസികനില തെറ്റി അറിയാതെ തിരുത്തി
ലക്ഷ്യം നഷ്ടപ്പെട്ട് സൂഷ്മാവസ്ത കൈവരിച്ച് വ്യക്തി നഷ്ടം മുണ്ടാകുന്നു.
ശബരിമല ശാസ്താവിന്റെ മാസ്മരികത

അമ്മയും അമ്മാവനും പറഞ്ഞതായുളള ഓർമ്മ മാത്രം. ചെറിയമ്മാവൻ വേലായുധൻ നായർ പറഞ്ഞു" ഞാനും ശബരിമലയിൽ പോകും, ഇവിടെ നിന്ന് ഒരുപാട്പേർ മലക്ക് പോകാൻ മാലയിടുന്നുണ്ട്, _'അമ്മൂമ്മ, പറഞ്ഞു കുഞ്ഞാനെ ഇത് കുട്ടികളിയല്ല'
മലയും, കാടും താണ്ടി പോകുമ്പോൾ നല്ല നോമ്പ് വേണം ഇവിടെ അതിനുള്ള സാഹചര്യവും ഇല്ല'.?
'കുട്ടികളി നിനക്ക് ഇത്ര കൂടുതലാ'
അമ്മേ...അമ്മ കരുതുന്നതുപോലെ  യല്ല'
ഞാൻ 'അയ്യപ്പന്റെ മുദ്ര ധരിക്കുന്ന നിമിഷം മുതൽ തന്നെ ബ്രഹ്മചര്യം പാലിക്കുകയും, അയ്യപ്പ നാവും തുടർന്ന് ഞങ്ങളെ സ്വമിയായി നാമകരണം ചെയ്യും , ഗുരുസ്വാമി യുടെ നേതൃത്വത്തിൽ ഭജന യും ഭിക്ഷ യുമായി നാൽപ്പത്തി ഒന്ന് ദിനങ്ങൾ,
'ഒരീസം', ഭജന നമ്മൾക്കും നടത്തണം,അമ്മേ'.
അതിന്, ഒന്നും തർക്കങ്ങളില്ല,
നിന്നെ കൊണ്ട് അതിനു " പറ്റോ ,കുഞ്ഞാ..?
അമ്മ കരുതുന്നപോലെ യല്ല "
ചിട്ടവട്ടങ്ങൾ പാലിച്ചില്ലെങ്കിൽ എന്നെ 'പുലിപിടി'ചോട്ടെ..."
അതുകൊണ്ട്, തന്നെ യാ 'കുട്ടിയെ ഞാൻ പറഞ്ഞത് എണക്ക് പറ്റൂലാന്ന്..."
ക്ഷേത്ര ങ്ങളിൽ അയ്യപ്പൻ വിളക്ക് ഉത്സവം നടത്താറുണ്ട്,നാന ഭാഗങ്ങളിലുള്ള കറുപ്പ് ഉടുത്ത് മാലയിട്ടവർ അയ്യപ്പൻ വിളക്കിന്റെ ഭാഗമായി ,
ഉൽസവം ,വിജയിപ്പിക്കും.
കോഴിക്കേട്ടെ അയ്യപ്പൻ വിളക്ക് ഉത്സവം ഇപ്പോഴും സജീവമാണ്.
"തീക്കനലാട്ടം" അയ്യപ്പൻ വിളക്കിന്റെ മാറ്റുകൂട്ടുന്നു.
ശബരിമല ശാസ്താവിന്റെ ബാല്യകാലം പോലെ കഠിനമാണ് ഓരോ
സ്വമിമാരുടെയും വൃതം വും
 ഭാര്യ സമ്പർക്കം മില്ലാതെ തൊട്ടു കൂടാ
യ്മയും തീണ്ടലും മില്ലതെ വീട്ടിൽ നിന്ന് മാറി 41ദിവസം ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണവും
പരിധി യിലേക്ക് നിശ്ചയം.
ഭജന മഠം ങ്ങളിൽ ഭജന യും അയ്യപ്പ സേവ
സംഘങ്ങളുടെ രൂപികരണവും ഈ കാലങ്ങളിൽ ഉണ്ടായി.
ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സംഘങ്ങൾ അയ്യപ്പൻ സ്വമിക്ക് വേണ്ടി നിസ്വാർത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായി പ്രവർത്തിക്കുന്നു.

ഏതായാലും 'അമ്മാവനെ പുലി പിടിച്ചില്ല'
അരവണ പായസം നല്ല രസം മുളള താണ് പറഞ്ഞു കേട്ടിട്ടുണ്ട്, അപ്പം അരവണ പ്രസാദം , ഒരനുഭൂതി യുടെ നിമിഷം, ഞാനും ആദ്യമായി അയ്യപ്പന്റെ പൂങ്കാവനം സാക്ഷി യാക്കി കൊണ്ട് വന്ന പ്രസാദം നുകർന്ന്, പട്ട് കോണകവാലിൽ തുടച്ചു,
 "കോണകം, വാരസ്യാരമ്മ,വക..കുട്ടികളില്ലാത്ത
തുകൊണ്ട്, കുഞ്ഞികാലടി കാണാൻ,ഉമ്മറത്ത് 'എന്റെ കുഞ്ഞി കാലു പതിക്കുന്ന തിനുളള സമ്മാനം'..
എനിക്ക്, ഇഷ്ടം, ഒട്ടും ഇല്ലാത്ത പട്ട് "കോണകം", എത്ര തവണ ചിതൽ കൂട്ടി ൽ ഒളിച്ചു,
എല്ലാ തവണയും കേടൊന്നും ഇല്ലാതെ അമ്മാമ്മ തേടി പിടിച്ച് കൊണ്ടോ രും , ഓടിച്ചു പിടിച്ചു .
"ഇനി കുട്ടിയേ,
എത്ര കഷ്ട പെട്ടാ ഞാൻ ഇത് സംഘ്ടിപി ക്കുന്നത് ,എണക്ക് അറിയൂല"
പിന്നെ പരിഭവം ,മോണ കാണിച്ച്... ചിരിച്ചു മാതൃത്വത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് കെട്ടി പുണർന്നു 'ഒരുമ്മ'...
അമ്മമ്മയുടെ ഇഷ്ടം പലപ്പോഴും
 എന്റ കൂടി ഇഷ്ടങ്ങളായായിരുന്നു.
ഒരുപാട് കഥകൾ
പറഞ്ഞു തന്നു ,വീരന്മാരുടെ യും, യക്ഷി കഥകളും, പാട്ടുകളും.....
ഇന്നും അമ്മൂമ്മ യുടെ ചാഞ്ഞ അമ്മിഞ്ഞ ചൂടും കൊണ്ട് കിടന്നകാലം മറക്കാൻ കഴിയില്ല..
"അവിടം ,"വർഷങ്ങളുടെ ജീവന്റെ തുടിപ്പുകളുടെ താളം "
ഇപ്പോഴും മനസ്സിൽ നിറയുന്നു.".
വാര്യരുടെ വീട്ടിൽ അടിച്ചു തളികഴിഞ്ഞു വരുമ്പോൾ
അമ്മമ്മയുടെ മടിയിൽ കരുതലോടെ കാക്കുന്ന ഒരു ഉലുവ ദോശ എനിക്കു മാത്രം ആ' അഹങ്കാരം എനിക്ക് ഇപ്പോഴും ഉണ്ട്.
അമ്മാവൻ ശബരിമലയിൽ കയറിയ വിധം വിവരിച്ചു
"സന്ധ്യാ സമയം , ചൂട്ട് മിന്നി, കയറ്റം .
താഴെ പമ്പയിൽ നിന്നും നോക്കിയാൽ മരകൂട്ടം വരെയുള്ള ജനപ്രളയം ,
ആദ്യാമായി പോകുന്ന അമ്മാവന് വളരെ പിടിച്ചു.
തീ യെന്നും വിപ്ലവത്തിന്റെ നിതാനമാണല്ലോ?,
ഒരു പക്ഷെ,
 'രാഷ്ട്രീയ പാർട്ടികൾ പന്തം കൊളുത്തി പ്രകടനം കണ്ട് പിടിച്ചത് ശബരിമല ശാസ്താവിന്റെ മാസ്മരികത യിൽ നിന്നാകും.'
പക്ഷേ അമ്മാവന്റെ സന്തോഷം 
കരിമലിമയിൽ അവസാനിച്ചു,
തുടർന്ന്, മലകളിൽ കുത്തനെ നോക്കി നടക്കുന്ന ത് നിർത്താൻ 'ഗുരു സ്വാമികൾ പറഞ്ഞു, '
"കല്ലും മുളളും നിറഞ്ഞ പാതയിലൂടെ യുള്ള
 കാൽവെപ്പിൽ വല്ലായ്മ".
തുടർന്ന് സ്വന്തം കാൽപാദം ചൂട്ടിൻറ മിന്നലിന്റെ അലസമായ താളത്തിൽ കുഴിയും കുന്നുകളും താണ്ടി,
 മലകൾ തലയുയർത്തി പിടിച്ചു നിന്നു.
അട്ടക ളുടെ സ്വകാര്യ കേന്ദ്രങ്ങളി
ലേക്കുളള കടന്നു കയറ്റവും
പുകയിലയും സോപ്പും ചൂട്ടും അട്ടകളെ അനുസരിപ്പിച്ചു കൊണ്ടിരുന്നു.
കുരങ്ങന്മാരും മരയണ്ണാനും പുലികളും ആനയും കാറ്റും കാടിൻറ ,
അയ്യപ്പന്റെ പൂങ്കാവനത്തിൻറ തനതായ പ്രധാന്യം കരഞ്ഞും മുരണ്ടും അലറിയും രേഖപെടുത്തി കൊണ്ടിരുന്നു .
കാടിൻറ അന്തരീക്ഷം കാട്ട് പൂക്കളുടെ സുഗന്ധവും സൗന്ദര്യവും കൊണ്ട് നിറഞ്ഞു.
കാൽപാദം ശരണം വിളി യിൽ പതിനെട്ടാം പടി ചവിട്ടി മെതിചു ആനന്ദം പകരുമ്പോൾ
കാലങ്ങൾ കൊണ്ട് മനസ്സിൽ കുറിച്ചിട്ട ദൈവിക ദർശന സാക്ഷാൽക്കാരം.
"സ്വമിയെ ശരണമയ്യപ്പാ..."
പമ്പയിൽ, കുളിച്ചകാര്യം അമ്മവൻ പറഞ്ഞത് ഓർക്കുന്നു"പമ്പാവസനെ, ശരണമയ്യപ്പാ" നല്ല വാസന, തലയിൽ തീട്ട കട്ട് ഉരുണ്ടു കൂടും, ഇന്നും ആ അവസ്ഥ ക്ക് മാറ്റമില്ല.
പൂങ്കാവന ങ്ങളിൽ അരുവികൾ സജീവം അല്ല.
പുലിയെ കണ്ടെത്താനായില്ല.
ഇന്ന് വേണ്ടത്ര വെളിച്ചം
മാസങ്ങൾ നീണ്ട തീർത്ഥാടനകാലം
സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സ്.
കല്ല് മുള്ള്  സജീവമല്ല........,   .ഇല്ല,.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം
ഭക്തിയുടെ നിറവിൽ കല്ലും മുള്ളും പെറുക്കി.
വഴിയോരത്ത് നിയോൺ വിളക്കുകൾ കുടിവെള്ളം ഇരിപ്പിടം സൗജാലയം ആശുപത്രി കൾ
അയ്യപ്പസേവാസംഘം കുടിവെള്ളം (ചുരുക്ക് വെള്ളം) വിതരണം ചെയ്യുന്നു
ഭിക്ഷാടനം നിരോധിച്ച മേഘലയിൽ ഭിക്ഷാടനം സജീവം.കാട്ടു പന്നികളുടെ കൂടെയുള്ള കിടപ്പ് പലപ്പോഴും സാഹസികം.
കൂടെ കിടന്ന്  രാത്രി കാലങ്ങളിൽ അവർ നമ്മളെ സംരക്ഷിക്കുന്നു.

പകരം കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു പോകുന്നു ശരണം വിളികൾ വിരളം..
"ട്രോളി" 4000 രൂപവരെ ചെലവിൽ നാലു പേരുടെ തലയിലേറിപതിനെട്ടാം പടി കയറി സായുജ്യം.
ഇനി വിമാനം
നമ്മുടെ സംസ്കാരം സാമ്പത്തികം എല്ലാം മാറികഴിഞ്ഞു.
സമ്പന്ന യുടെ രാജ്യമാണ് ഇന്ത്യ.
സാഹിത്യ കാരന്മാരും സമ്പന്നർ
പാവപ്പെട്ട വർ എന്നും പാവപ്പെട്ട വർ തന്നെ.
രാഷ്ട്രീയം കലർന്ന സംസ്ക്കാര സങ്കല്പം.

ഇന്നലെ ഞാനും കൂട്ടുകാരും ചേർന്ന് പുതുമകളില്ലാതെ തന്നെ അനായാസം മലചവിട്ടി..
അരവണ പായസം കച്ചവടത്താൽപര്യത്തിൻറ മുഖം വ്യക്തമായി കാണിച്ചു തരുന്നു.
പമ്പയിലും നിരക്കിലും അരവണ അപ്പം വിലയിൽ മാറ്റം

നിലക്കൽ അരവണവില 65(പമ്പ80)
നിലയ്ക്കൽ അപ്പം.            50(പന്തം 35)
ഒറ്റ നോട്ടത്തിൽ വ്യത്യാസം പ്രകടം.
എന്നാണ് വിലയിൽ മാറ്റമില്ല രണ്ടും വാങ്ങി ക്കുന്നവർക്ക് .
അരവണ നിലക്കലിന്നും
അപ്പം സന്നിധിയിൽ നിന്നും വാങ്ങി ലാഭം മുണ്ടാക്കാം..
യാത്ര നിറം എവിടെ യുഗം മഴയുണ്ടയില്ല
ഞങ്ങൾക്ക് വേണ്ടി ശ്രീ നാരായണൻ കാത്തിരുന്നു യെന്നു വേണം കരുതാൻ നട ഉച്ചപൂജ കഴിഞ്ഞു അടക്കാനുള്ള സമയം
നടയിൽ തീരെ തിരക്കില്ലാത്ത ഒരു സമയം ഇന്നേവരെ അനുഭവപ്പെട്ടില്ല.
സുഖമായി തൊഴുതു, ഗുരുവായൂർ ക്ഷേത്രത്തിന് എത്ര മാത്രം മനുഷ്യമനസിനെ സ്വാധീനിക്കാൻ കഴിയുന്നു എന്നുള്ളതാണ് അറിയേണ്ടത്.
ആളുകളെ നേർവഴിക്ക് നയിക്കാൻ കെല്പുള്ള മറ്റോരു ശക്തി യില്ല ഉറപ്പ്.
അമ്പലങ്ങൾ മനുഷ്യന്റെ നന്മ ലക്ഷ്യമാക്കി ഉണ്ടായതാണ്.
വിശ്വാസം വിജയം വരിക്കുന്നതും ഇവിടങ്ങളിൽ.
ഇന്നലെ സന്നിധാനത്ത് ഗുരു സ്വമിയുടെ കാൽ തൊട്ട് നമസ്കാരിക്കുന്ന സ്വമിമാരെ ഞാൻ നേരിൽ കണ്ടു ഒരു പ്ക്ഷേ ഒരനാചാരമാകം.
 പക്ഷെ നമ്മുടെ കുട്ടികൾ നടന്നു പോകുന്ന വഴിയിൽ സുഷ്മത പാലിക്കാൻ ഈ ചിട്ടവട്ടങ്ങൾ അവശ്യം.
വഴി തെറ്റുന്ന നമ്മുടെ കുട്ടിക്കൾക്ക് ആചരിക്കാനും
ആഘോഷിക്കാനും നന്മനിറഞ്ഞ സംസ്കാരങ്ങൾ ഇനിയും വേണം.
41ദിവസം നല്ല ശീലങ്ങൾ പാലിക്കാൻ പഠിക്കുന്ന ഒരു  വ്യക്തി അതിക്രമങ്ങൾക്ക് മുതിരില്ല.
ശീലം 18 വർഷത്തെ താകുമ്പോൾ അമ്മയേയും പെങ്ങളെ യും തിരിച്ചറിയാൻ ഈ അന്ധവിശ്വാസം സഹായി ക്കുമെങ്കിൽ നമുക്ക് നെഞ്ചിലേറ്റാം.
പുറം പ്രമാണങ്ങളിലാണ് ജീവിതത്തിന്റെ പരമാണുവാകുന്ന പുറംകോൺ
ജീവാണുവും പരമാണുവും പരസ്പരപൂരിതം
ചിന്ത നടക്കുന്ന യിടങ്ങളിലേക്ക് നീക്കി നീട്ടിയും കുറുക്കിയും വരച്ചു നമ്മൾ ക്ക് ഹൃദയ രേഖ യേയും ആയൂർ രേഖയേയും സ്നേഹം കൊണ്ട് പൂരിതങ്ങളാക്കാം

2019 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

കാലം

കടലുറങ്ങുന്നതും
ഇലകവരുന്നതും
മഴപെയ്തു തോർന്ന
മനസ്സും
നീയറിയതേപുണരുന്ന
പ്രണയം.
പൂവണിഞ്ഞു
ഉണരുന്ന പുതുനാമ്പ്
മഴയുടെ സമ്മാനം.
വരണ്ട ചുണ്ടുകൾക്ക് മാധുര്യം പുലരുന്ന മഞ്ഞ്.
ശരത് കാലത്തിന്റെ പഴവർണ്ണ ങ്ങളിൽ കൊതിതൂകുന്ന
കിളിവർണ്ണങ്ങളുടെ
കാകളം.
പുഴയരുവികളുടെ
നേർക്കൽ
മനസ്സിൽ വരൾച്ച യുലയുന്ന വേഴാമ്പലിൻറ
 മേഘസന്ദേശം.

2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

കവിക്ക്

കാട് കയറി
പോയതാണാരോ
പകുത്ത പാതി സ്നേഹം.
തീരംനിനക്ക് മാത്രമായി
ഒരുപിടി മണലും
ഒരു തിരയും
ഒരു വളപ്പൊട്ടും
ഒരു കടക്കണ്ണിൻമുനയും
കാറ്റിൽ കരുതിവെച്ചിരിക്കുന്നു.
നീ ചേർന്നിരുന്നു
പറത്തിയ
മോഹ പട്ടത്തിലേറി
ആകശവെൺമഴ
മേഘങ്ങളേറി നക്ഷത്രതേരിൽ
നിനക്ക് മിഴിയാളോടൊപ്പം
ഹൃദയം നിറഞ്ഞാനന്ദം.
സന്ധ്യ സൂക്ഷിച്ച നിറക്കൂട്ടുകളും
സൂര്യൻറ ശക്തി യും
നിനക്ക് സ്വന്തം

നീ കവിയാണ്

2019 ഒക്‌ടോബർ 6, ഞായറാഴ്‌ച

സ്നേഹം ത്തിന്റെയും മുഖംവികൃതം

ജോളി  കുമ്പസരിചിരിക്കാം
ഇടവക വികാരി മാപ്ശാക്ഷി
ആറ് പേരെ അറുകൊല ചെയ്ത വൾ
ജൂതസിനും അപമാനം
സയനൈഡ് ദഹനേന്ദ്രിയ ത്തിന് മുറിവേൽപ്പിക്കുന്ന വേദനയറിഞ്ഞാനന്ദം കൊണ്ടവൾ ജോളി
നിഷ്കളങ്കമായ്  അരികിൽ ചേർന്നിരുന്നു
കുശലം പറഞ്ഞു നെഞ്ച് പറിച്ച് കൊല വിളിച്ചു തും ജോളി
പ്രായാധിക്യം കരുവായ് ആട്ടിൻ സൂപ്പിൽ
മരണമായ്അലിഞ്ഞതും ജോളി
ആറടി മണ്ണിൽ അലിഞ്ഞു പോകുമീ ശരീരത്തിൽ മരണം ഒളിച്ചു വെക്കാൻ കരുത്തുളളവൾ ജോളി
കാമാഗ്നി യണക്കാൻ സ്വകാര്യതാ ക്കായ്
താലിചരടിൻമറവിൽ വിഷം ചീറ്റി താലിയറുത്തവൾ ജോളി
വശ്യയായ് വേശ്യയായ് സഹോദര നെകൊന്നോൾ
സ്നേഹം നിറഞ്ഞ കൊച്ച് കുഞ്ഞിനെ
മുലകുടി വറ്റും മുമ്പ് വിഷംതീണ്ടിയോൾ നീ വിഷകന്യക.
അരുതാകുലകൾ ചെയ്തോൾ പാപി
പാപികൾ കല്ലെറിയപെടട്ടെ
ആത്മാവ് മരിക്കുന്നില്ല
സിംഹം മായ് പാമ്പ് ആയി വരും നിന്നിലാടിതിമർക്കും
കാണാ കഴങ്ങളിൽ മുക്കി നിന്നേയും
കൊല്ലാക്കൊല ചെയ്യും
മതവും ജാതിയും നോക്കി നിൽക്കുന്നില്ല
മരണം ഒന്നേയുള്ളൂ മനുഷ്യനു
സ്വത്തിനുവേണ്ടി സ്നേഹം വിറ്റോൾ
 നിനക്ക്
മാപ്പില്ല കിനാവള്ളി ജോളി.


2019 ഒക്‌ടോബർ 5, ശനിയാഴ്‌ച

 ഇരുപത്തിഅഞ്ചുവർഷം 
ഇരുപത്തി അഞ്ചു വർഷത്തെ  കാലയളവ്, വലിയൊരു കാലയളവ് തന്നെ.
1994-1996 മാർച്ച് വരെയുള്ള കാലയളവിൽ കീഴുപറമ്പ് Government   V H S S ൽ പഠിച്ച വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു .
പലരും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ.
കുട്ടികൾ ആത്മാർത്ഥമായി സംഘടിപ്പിച്ചു .
ആ വിരുന്ന്
അതിൽ പങ്കെടുത്തു സംസാരിച്ചു കൊണ്ട് അവരോട് ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ ജീവിതത്തിന്റെ വലിയൊരു കാലയളവ് വിലപ്പെട്ടതായിരുന്നു യെന്നു ബോധ്യപ്പെടുത്താൻ ഉതകുന്നതായിരുന്നു.
ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ വർഷങ്ങുളുടെ കരുത്ത് അവരുടെ കൂടെ യുണ്ട്.
നർമ്മം കലർന്ന അന്ത രീക്ഷം
മൂന്നും നാലും കുട്ടികൾ
എല്ലാ വരും സന്തോഷത്തോടെ നിൽക്കുന്നു..
അച്ഛനമ്മമാരുടെ അനുഗ്രഹം ഉള്ള കുട്ടികൾ
സർക്കാർ ഉദ്യോഗസ്ഥർ കൃഷി ക്കാർ ബിസിനസ് കാർ
പക്ഷേ ആർക്കും പരിഭവങ്ങൾ ഇല്ല.
അമ്മമാരും മക്കളുടെ മക്കളും ഉള്ള വർ
പട്ടിണിയുടെ പാഠങ്ങൾ ശരി ക്കും ഉൾക്കൊള്ളുന്ന വിദ്യാർത്ഥി കൾ
ആ കരുത്തിൽ അവർ പലതും നേടി
വീടും കാറും സ്ഥലവും അവർ എല്ലാവരും ഹാപ്പി യാണ്.
ഇനിയും വീണ്ടും കാണാം എന്നുറപ്പിൽ പിരിഞ്ഞു.

ഗഫൂർ ,എൻ്റെ സ്റ്റുഡൻറ് സ്കൂൾ ക്സാമിനേഷൻ നു വേണ്ടി സ്റ്റെൻസിൽ കട്ട് ചെയ്തു ക്യുഎസ്ടിയൻ പേപ്പർ ഉണ്ടാക്കി രാത്രി ചിലവായിച്ചതും മറ്റും പറഞ്ഞപ്പോൾ കഴിഞ്ഞകാലം എത്ര രസകരമായ ഓർമയായി എന്ന് പറയാതെ തരമില്ല . പരീക്ഷ ഇന്ന് അത്ര ബുദ്ധിമുട്ടില്ല ചോദ്യപേപ്പർ ഗവന്മെന്റ്  എത്തിച്ചു തരും.
സ്റ്റെൻസിൽ കട്ടിങ് ആർക്കും അറിയില്ല .
face book
സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു.

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

സന്ധ്യ
സൂചക്രവാളം സന്ധ്യാവന്ദനത്തിന് ഒരുങ്ങി
പ്രണയം കരവിടുമ്പോൾ
തീരം തേടി പറക്കാൻ ശ്രമിക്കുന്ന മേഘസകലങ്ങൾ
പുത്തൻ ഉടുപ്പുകൾ വർണ്ണാഭമായി അണിഞ്ഞ് ഒരുങ്ങി,
നിലാവിനെ വരവേൽക്കാൻ.
പ്രണയം നിലാവിന്റെ മേലങ്കിയണിഞ്ഞ്
നിന്നിൽ കുളിര്കോരും
നനുത്ത ഇളം കാറ്റേറ്റ് നീ മയങ്ങുമ്പോൾ
മണൽത്തരികൾ നിന്റെ കാതിൽ
കൊഴിഞ്ഞു വാടിയ പ്രണയപൂക്കളർപ്പിക്കും.
നഷ്ടം സ്വപ്നങ്ങളുടെ കഥപറയും.