ഈ ബ്ലോഗ് തിരയൂ

2016 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

കാടു വെട്ടി  വഴി വെട്ടി പരസ്പരം വെട്ടി സ്വയം വെട്ടി  ഇല്ലാതാവുന്നവൻ 
കണ്ണ് തുറന്ന് കാണാതെ കണ്ണടച്ചു കാണുന്നവൻ 
കാതടച് ക്കേൽക്കുന്നവൻ 
വഴി തേടി വന്ന്  വഴിയടക്കുന്നവൻ 
അമ്മയിൽ അമ്മയെ കാണാത്തവൻ 
എല്ലാത്തിനും തന്നേകാണാത്തവൻ 
കൂട്ടംമുണ്ടായിട്ടും കൂട്ടമില്ലാത്തവാൻ 

ക്ഷണികമാണെന്നറിഞ്ഞു നാളേക്ക് കൊന്നു സമ്പധിക്കുന്നവൻ
പാൽമണം മാറാത്ത കുഞ്ഞി ലും കാമം നുകരുന്നവൻ
മറ്റുള്ളവരുടെ എല്ലാംകവർന്നു തന്റേത് എന്ന് ഉറക്കെപ്പറയുന്നവൻ ..............
........................................മനുഷ്യൻ  നരാധമൻ

2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

 ചെരിപ്പുകൾ
 ഞാനൊരിക്കലും കരുതിയില്ല അയാൾ എന്നേ വലിച്ചെറിയുംമെന്നു  കാരണം ഇത്രയും ദിവസം അയാളുടെ ഭാരവും താങ്ങി കാടും പടരും കടന്നു ജീർണിച്ച മനുഷ്യന്റെയ് വിയർപ്പുതാങ്ങി നടന്നു' നടന്നില്ലേ ? കാര്യം കഴിഞ്ഞു   ഇനി എന്തിന് എന്നാകും മുത്തച്ചനെയും അമ്മുമ്മയേം വലിച്ചെറിഞ്     അച്ഛനെ തടവിലാക്കിയ ഇയാൾ വേറെ എന്തുചെയ്യാന വിയർപ്പു വറ്റും  മുൻപ് കൂലി 

2016 ഒക്‌ടോബർ 2, ഞായറാഴ്‌ച

സ്വപ്നം





                           സ്വപ്നം

 തെളിമയാർന്ന പുഞ്ചിരിയിൽ കടക്കണ്ണിൻ മിഴിയിൽ ചടുതമായുള്ള നടത്തത്തിൽ
മലരായി വിരിഞ്ഞു നീ എൻ മനസ്സിൽ.
ചൂടു നിശ്വാസത്തിൽ വിരിഞ്ഞുണർന്ന കൺകളിൽ പുലരിയുടെ പുതു വെട്ടം ...
നാളെയുടെ സ്വപ്നവും ദാഹവും അണപൊട്ടി നിൻ ഉദരത്തിൽ .......
ചേർന്നു നിന്നാസ്വദിക്കയാണു നിങ്ങളൊന്നായ് വളരാൻ ......'
തനിമയില്ലാത്ത ഇരുളിൽ ആരോനേർന്നുവന്ന തളിരായ്
താലോലിച് ഉണർന്ന്‌ വളർന്നു..
പാൽപുഞ്ചിരി മാറി പാൽപ്പല്ലുകളുണർന്നു
അമ്മതൻ മാറിൽ ഊർന്നു വീണ് അമ്മിഞ്ഞനുകർന്നു ,പയ്യെക്കടിച്ചും
മൂത്രിച്ചും അപ്പിയുംചോർന്നുല്ലസിച്ച് ...
അമ്മക്കതുലഹരിയ് പടർന്നാഹ്ലാദം
അമ്മയ്ക്ക് ജീവന്റെ തുടിപ്പായ് വാനിൽലേറി ആയിരം നക്ഷത്രതുടിപ്പായ് ...
ഇളം കാറ്റായ് ജീവിതം സൂഷ്മമായ്‌ ദിക്കും നോട്ടവും
ആരിലും കാണാത്ത സുഖവുംലയവും തനിക്കു മാത്രമായ്
ഈശ്വരൻ കനിഞ്ഞതിൽ പൂർണ്ണത .....?
സിന്ദുരപൊട്ടിൻ നിറം സൂര്യതേജസായ്
നിതംബസ്‌തനങ്ങളും മുഖശോഭയും നിറതിങ്കളായ്
ആരിലും തോന്നാംമൊരിഷ്ടവും അസൂയായും
നേടിയതത്രയുമാരിലും കണ്ടില്ലയേറെ
`സ്വപ്നതുല്ല്യമാം സ്നേഹസാഗരം
തിരകൾ അടങ്ങാതെ വീശുന്നു മാരുതൻ
ഊഷര ഭൂമിയെ തഴുകി തണുപ്പിക്കുമാറങ്ങനെ '
പയ്യെ മലർന്നും കമന്നും മുട്ടിലിഴഞ്ഞും മൂത്രവും അപ്പിയും
ചേർത്തസ്വദിച്ചും ശക്തനായി കൈപിടിച്ചുയർന്ന് അമ്മതൻ മാറിൽ ഉറക്കെ
കൈകാലുകൾ കൊണ്ട് പ്രഹരിച്ചും അമ്മയ്ക്ക്നർഗ ചിന്തയും സ്വപ്നവും
വേറിട്ടൊരു സമ്മാനം ...........
കണ്ണന്റെ കൈകളിൽ ചോറൂണ് നേർന്നമ്മ 
പരിപ്പും നെയ്യും നവരയും ചേർന്നാസ്വദിച്ചും 
മാറിടം പേർന്ന് പേർന്നില്ലാതാകുംമ്പോൾ 
കണ്ണന് ഇഷ്ടമറിഞ്ഞു പലഹാരം 
കാക്കയും പൂച്ചയും അമ്പിളി മാമനും 
ഉരുളക്ക് ഉപ്പേരിയെന്നോണം ........
താരാട്ടുപാട്ടും പൂന്തേനുണർവിൻ താളവും 
മുത്തശ്ശിക്കഥകളും ആവോളം ഉണ്ടിട്ട് കാണാന്‍
നല്ല സ്വപ്നങ്ങളൂം നേർന്ന് 
ഉറക്കം സമ്മാനം ..................
വളർന്നതറിഞ്ഞില്ല ഉദരം നിറഞ്ഞതും അമ്മ നേർന്നറിവായ്‌ 
പുലർന്നതും കൂട്ടിനെ കൈപിടിക്കാൻ കളിക്കാൻ 
ഒരനിയൻ അനിയത്തി സ്വപ്നമാകുന്നതും ...
അങ്കണവാടിയിൽ പൂക്കളായി വിരിഞ്ഞ്
ആയതൻ കരണത്തടിച്ചതും 
നീഎന്നമ്മയാവില്ലൊരിക്കലും 
അമ്മയോളവും ശഡിച്ചും കരഞ്ഞും ......
സ്‌കൂൾ മുറ്റത്ത് പാറിനടന്നതും അപ്പൂപ്പന്താടിക്കൊപ്പംകളിച്ചതും 
കുരുവിക്കും കുയിലിനും കൂട്ടായി കരഞ്ഞതും 
അറിവഗ്നിയായി ചേർന്നതും 
വഴിയിൽ കൂട്ടായി കൂട്ടരായി വളർന്നതും ............
ഓർക്കാതെ കള്ളം പറയും കാലം 
കൂട്ടുകാരിക്കായി,അമ്മക്കായി ...
അമ്മക്ക് എന്നും നോവായി ജീവിത സ്വപ്നമായി തുടരും 
ഇനിയുള്ള കാലമീ സ്വപ്നം ......?