ഈ ബ്ലോഗ് തിരയൂ

2020 ജനുവരി 22, ബുധനാഴ്‌ച

വർണ്ണം

ചിറക് വലയിൽ കുരുങ്ങിയ
പൂമ്പാറ്റ യാണ് ഞാൻ
എന്നിൽ നിറഞ്ഞ വർണ്ണ ങ്ങളെല്ലാം വേദനയുടെ പല നിറങ്ങൾ
കാണാനേറെയിഷ്ടവും
നയനാനന്ദകരവും
വേദനകളുടെ നിറങ്ങളാണോ ഈ ജീവിതം.
ഇലയും പൂവും കായും തിന്ന് തീർത്തു
ഉറങ്ങുന്നഞാൻ വർണ്ണാഭമായ
ഒരു നിമിഷത്തെ സുന്ദരി.
കഷ്ടതകൾ ഒരു അനർഘ നിമിഷം സമ്മാനിക്കുന്നു
ഈ അസുലഭമായ നിമിഷം
എന്നിലുർണ്ണത്തുന്നത് നിത്യ ചൈതന്യവും

2020 ജനുവരി 16, വ്യാഴാഴ്‌ച

ഞാൻ അഭിമന്യു

അമ്മതൻ അടിവയറ്റിൽ
ചാക്രിക ചക്രത്തിൻ
ചക്രവ്യൂഹത്തിൽ യുദ്ധം പഠിച്ച വൻ


കാലാന്തരത്തിൽ
അമ്മകരുതലിൽ
ചക്രവ്യൂഹത്തിനകതളത്തിൽ
സ്വർഗം പൂകിയോൻ



സ്ഫടികം
മനസ്സ് ഒരു നീലതടാകമാണ്
നിലകാണുന്നടിതട്ടിൽ
ഇഷ്ടങ്ങളും സ്നേഹവും
ഒളിഞ്ഞിരിപ്പുണ്ട്.
ഒരു കുഞ്ഞോളമുണ്ടായാൽ
ഇണക്കി ചേർക്കാനാവത്ത
സ്ഫോടനം
കരുതുക ഓള വളയങ്ങൾ
കാഴ്ച നഷ്ടപ്പെടാതെ.
മുറ്റത്തെ തൈമാവും പൂവും
നമ്മുടെ സ്വപ്നം
മാമ്പഴം മുതിർന്ന വരുടെയും
വരിക്കപ്ളാവും ചക്കയും
എല്ലാവരുടെയും ജീവിതവും
സ്വപ്നവും.
കണ്ണകി

അവളാൽ നോട്ടമിട്ടീകണ്ണിന്റെ
കോണിൽ മുറിവുവീണു
കണ്ണുനീർ ധാരയായി
കാറ്റിൽകോതിയമുടി
സൂര്യകിരണങ്ങളേറ്റ്
പൊൻകതിരായ് ഉണരവേ
ഞാനീ നിലാ തണലിൽ
നക്ഷത്രമെണ്ണുന്നു
ഇവിടം വിജനം പേമാരി പേർത്തുപെയ്യുന്നു
ഇടിമിന്നൽ ആഴത്തിൽ ഭൂമി പിളർക്കുന്നു
ചുറ്റും പ്രേതാത്മക്കൾ .
ആരുണ്ട്ചുറ്റിലും കരതലം
കരുതലൊടെ തലോടാൻ
അരുതെന്ന് പറയാൻ.
വിഷകാറ്റു വീശും മീവീഥിയിൽ
അഗ്നി മഴ പെയ്തു തോരണം
അഗ്നി പർവ്വതമുണരണം
എരിഞ്ഞടങ്ങണ വിശ്വ പഴുതാരകൾ
അനങ്ങാതെ അറിയാതെ
മടിയിൽ ഉറങ്ങുന്നു.
കണ്ണകി അവൾ 'പത്തിനികടവുക'ളുണരണം

2020 ജനുവരി 10, വെള്ളിയാഴ്‌ച

അരിമണി

ഞാൻഅരിമണി ജീവൻകരയുന്നു
വയലിൽ വറ്റിയ വെളളത്തിൽ
കരൾവറ്റിയ പരൽമീൻകണക്കേ.
അരിമണിമിനുങ്ങുന്നുകുതറുന്നു
ഉരയുന്നുയന്ത്ര  താളത്തിൽ.
ഉരുളയായ് വെന്തിറങ്ങുമരിമണികരയുന്നു
കുടിലിൽ പിടയുന്ന പട്ടിണികോരി
ദൈവത്തിന് ബലിതർപ്പണം നൽകും
വരണ്ടുണങ്ങിയ തൊലി പ്പൊട്ടിച്ച് വിത്തുമുളക്കും വയലടിമകളെയോർത്ത്.
അരിമണി കരയുന്നു
പൈതലിൻ കരതലം മാറിൽതിരയുമ്പോൾ
അടിയാത്തി മാറുപിളരും നേരം
കുഞ്ഞിനൊരിറ്റ് ബാഷ്പം മാത്രം
ബാക്കി യെന്നോർത്ത്.
അരിമണികരയുന്നു
മണ്ണിനുമണമില്ല രക്തം വാർന്നോരു
അടിയാത്തി നുറുങ്ങുന്നു പടരും
വയലിലേവിണ്ടുപ്പോൽ .
ഞാൻ അരിമണിയല്ല  രക്തവുംമജയും ഊട്ടിവളർന്നോരു രക്തമണി
മുത്തുമണി
വിലപ്പേശുമീ
മണ്ണിന്റെ ഹൃദയം നുകർന്ന് പൊൻകതിർ
വിളയിക്കും മർത്യന്റെ ശേഷിക്കും
ഒരു തുള്ളി രക്തം, മാണിക്യം.
വിലമതിക്കാൻ കഴിയാത്ത അറക്കും
വിയർപ്പാണു ഞാൻ.
അരിമണികരയുന്നു
അരിയൊടുങ്ങും വരേയും.
വയലുകൾ തേടുന്നു വിണ്ടമനസ്സുമായി
വയൽവിട്ട അടിമ്മ  കണ്ണിനെ
കതിർകോതി പറക്കും പനതത്തയെ.
കാറ്റിലെതുമ്പിയേ, പുള്ളി നെ പ്രാവിനെ.
അരിമണികരയുന്നു, തകരപാട്ടകൾ
പെരുമ്പറയാകുന്നു....
അകലത്തിൽ വയലുപുകയുന്നു
അടിയാത്തി ചുരുളുന്നു പാടം
കോണിൽ രക്തം ധാരയുയരുന്നു
അരിമണിയുറഞ്ഞുതുള്ളുന്നു
അരിയൊടുങ്ങുന്നു.
നേർത്ത കാറ്റിൽ ഉയർന്നാനക്ഷത്രം
മിന്നുന്നു, ഞാൻ അരിമണികരയുന്നു.

2020 ജനുവരി 5, ഞായറാഴ്‌ച

ഇന്നിന്റെ കാഴ്ച

ഞാനാരുടെ മകൻ
ആരെന്റെ രക്ഷകൻ
ജനിച്ചതിവിടം തരിസ്
അവകാശികളേറെ
കാണുന്നവർ പരസ്പരം മുഖം നോക്കി മുറുമുറുക്കുന്നു.
ഇവനെ ന്റെയും നിന്റെയും ശത്രു
ഏതു വേഷവും ഭാഷയും
എന്നെ രക്ഷിച്ചു കാക്കും.
ആരാണവരുടെ റാണിയെ
കവർന്നോരു പന്തം കെട്ടി പുകക്കുന്നത്
അമ്മയും അച്ഛനും തന്നൊരു ചിന്ത
മതമേതായാലും മനുഷ്യൻ
നന്നായാൽമതി.
അറിവേറെയുളളവർ മൊച്ചകുരങ്ങോ
കുട്ടി കുരങ്ങിൻ കൈ നക്കുന്നു
ചുടു ചോറിൽ മുക്കി.
കാവലാകേണ്ടവർ കലാപം നയിക്കുമോ
കലികാലം വരവായി
കരുതുക പരസ്പരം
എല്ലാ മാളവും അടക്കുക
പാമ്പുകളേറെയുണ്ട് വിഷം
ചീറ്റുന്നു.
കാലം സാക്ഷി
ദൈവം സാക്ഷി
വെള്ളരി പ്രാവുകൾ ചിറകെരിയാതെ
പറന്നുയരട്ടെ
ഉണരുക ഉയരുക മുഴങ്ങട്ടെ മതേതരത്വത്തിന്റെ കാഹളം
പവിത്ര പാവന ഭാരതം പുലരട്ടെ.
മതേതര ജനാധിപത്യ റിപ്പബ്ലിക്ക്
പുലരട്ടെ.
പുതുവർഷം
കണ്ണുകൾ തിളങ്ങി നിൽക്കുന്നു
നക്ഷത്ര ങ്ങളിൽ തിളക്കമില്ല
യൗവ്വനം തുടുക്കുന്ന മുഖങ്ങളില്ല
വിഷാദം ചുറ്റുന്ന പുഞ്ചിരി
ലഹരിയിൽ ലോകസഞ്ചാരം
വിരൽതുമ്പിൽ.
നവമാധ്യമങ്ങൾ ഉരയ്ക്കുന്ന
അരണിയിൽ തീ പുകയുന്നു,  നവചിന്തകളും.
അന്ധനായ വിശ്വാസങ്ങൾ
നഗ്നരായി കുളിരുകോരുന്നു.
തോപ്പിലേ പുഷ്പങ്ങൾ പോലും
പുതുമതേടുന്നു.
അടുപ്പിൽ ചേരകേറി .
ഭക്ഷണം വഴിയോരം തേടുന്നു.
വിശപ്പ് തേടുന്നവരും
വിശക്കുന്ന വരും വെറുതെ വയറുതേടുന്നു.
പ്രണയം വഴിയോരകാഴ്ചയിൽ
തീയെരിയുന്നു.
മാതകത്വം തുളുമ്പി തലോടി
വിശപ്പ് വിലപേശുന്നു.
കുടിലുകൾ തേടി വിപ്ലവം കിതയ്ക്കുന്നു.
മരണം ഒന്നേയുള്ളൂ എന്ന നിശ്ചയം
ശക്തമാകുന്നു .
പരസ്പരമാശ്വദിച് ലോകാവസാനം.
മനുഷ്യനോ മതമോ ലോകം പിടിക്കുക
മതം തേടുന്നു നല്ല പൂക്കളുടെ പൂക്കാലം.
പുത്തനുടുപ്പും ലിപ് സ്റ്റിക്കുമണിഞ്ഞ്
മെലിഞ്ഞുണങ്ങി വരണ്ട്
ലോകസുന്ദരീകിരീടമണിഞ്ഞവൾ വരവായി.
തൂലിക

ഞാനാരാകണ
മെൻലുലകിൽ താരകതാലത്തിലാർത്തു
ചിരിച്ചു പുത്തൻ നിറവായ്
നിലാവായി നിറയണമുലകിൽ
പറന്നില്ലാതാകുന്നില്ല ഒരിക്കലും
മുകിലേറി ധൂമമരാളമായി
പെയ്തിറങ്ങുക
നവമുകുളങ്ങളാകട്ടെ
പടരട്ടെ മായാലിഖിതങ്ങളീ വിണ്ണിലെ ഗർഭങ്ങളിൽ.
നൃത്തമാടണ०  തൂലിക പീലിവർണ്ണങ്ങളിൽ
കരിമുകിലിൻ നർത്തകിപോൽ

2020 ജനുവരി 3, വെള്ളിയാഴ്‌ച

ശർക്കരയുടെ മധുരം

കുരുന്ന പ്രായത്തിൽ പോയതാ ഞാൻ അമ്മാവന്റെ അരികിൽ ചെറിയമ്മ തോളില്ലെറ്റി പുഴയും കടന്നു.
ഒരുദിവസം ചേച്ചി യുടെ 8  വയസിൽ എന്നെ കുളിപ്പിച്ചൊരുക്കി മുടിചീകി സ്കൂളിൽകൊണ്ടുപോകുന്ന എന്റെ ചേച്ചി എനിക്ക് അന്ന് 5 വയസു പ്രായം, എനിക്ക് ചെവി കുത്തി പറയ്കുന്ന വേദന, വേദന പുളയുന്നസമയം  'അമ്മ കാണിക്കുന്ന എല്ലാകാര്യങ്ങളും കണ്ടുപഠിച്ച ചേച്ചി' മുളക് കുരുക്കളഞ്ഞു
എണ്ണനിറച്ച് മണ്ണെണ്ണ   വിളക്കിന്റെ      നാളത്തിൽ   ചൂടാക്കി ചെവിയിൽ ഒഴിക്കും'

പക്ഷേ   കുറെകാലങ്ങളായി തുടരുന്ന ചെവികുത്തുവേദന മാറിയില്ല.
കൂടിക്കൂടി വന്നു
 "ചേച്ചിയെന്നേയുംവലിച്ച് മുറ്റത്ത് പിച്ച വെച്ചു നടന്നു. അവളുടെ കാലുകൾ ക്കും  ശക്തി കുറവായിരുന്നു.  എന്നോടൊപ്പം അവളും കരഞ്ഞുകാണും ചെറിയമ്മ.യാദൃച്ഛികമായിവന്നതല്ല അനിയനേയും കൊണ്ട് 'അമ്മ മെഡിക്കൽകോളേജിൽപോയതാണ് 'അപസ്‌മാരരോഗം' ബോധമില്ലാത്ത അവസ്ഥ എന്റെകണ്മുന്നിലൂടെയാണ് അമ്മാവനും അമ്മയുംകൂടെ ഒരുസന്ധ്യയ്ക്ക് അവനെ കൊണ്ടുപോയത് .ഇന്ന് അവിടെ വീടുകളായി പുളിമര ചോട്ടിലൂടെ വീണും ഉരുണ്ടു,കരഞ്ഞുകല ങ്ങിയമ്മ  യുടെ നടത്തം
അത്ര പന്തിയായിരുന്നില്ല.
ഇടവഴികടന്നുപോകുംവരെ അമ്മയെ പിന്തുടർന്ന്‌ഞാനുമുണ്ടായിരുന്നു.

"കരയുവനോ പോകരുത് എന്ന് പറയാനോ
എനിക്ക് യറിയുമായിരുന്നില്ല."
ചെറിയമ്മ ഞങ്ങളുടെ വിശേഷങ്ങൾ അറിയാൻവന്നതാ.മെലിഞ്ഞുനീണ്ട
 ചെറിയമ്മ.
" എന്നെ വാരി യെടുത്ത് തോളിലിട്ട്, ചെരിഞ്ഞു  'കുട്ടി ക്ക് തീരെ വയ്യ,"ഒന്നിനെ മെഡിക്കൽ കോളേജ് കൊണ്ട് പോയി , ഇത് ഇങ്ങനെ യും ആയാൽ എന്താ ചെയ്യാ, അച്ഛൻ എവിടെയാണ്, ഏതായാലും കാക്കണ്ട കാര്യം ആ ഇല്ല, പറയാം അടുത്ത വീട്ടിലെ ദേവകി ചേച്ചി യോട് ,
പറഞ്ഞു .പെട്ടെന്ന് കാരമൂല അമ്മ വീട്ടിൽ.
എന്റെ ബോധം പോയ അവസ്ഥ പിന്നീട് ചെറിയമ്മ പറഞ്ഞറിഞ്ഞു.
       ഒരുവർഷം കിടന്നകിടപ്പിൽ കിടന്നാണ് ഞാൻ രണ്ടാം ജന്മത്തിൽ തിരിച്ചുവന്നത് പുളിമരവും പുഴയും മുള്ള അമ്മയുടെ ഗ്രാമം കര്മൂല എനിക ഏറെ ഇഷ്ട്ടം  ഇപ്പോഴും.
"കുളിയും പുഴയിലെ വെള്ളവും മായിരുന്നു പ്രധാന ഭക്ഷണം."

അമ്മാവൻ കല്യാണം കഴിച്ചിരുന്നില്ല ചെറിയമ്മയും അമ്മാമയും കൂടെ എന്നെനോക്കി.
 തിരുവമ്പാടി
എസ്റ്റേറ്റിൽ അന്ന് ആയുർവേദവൈദ്യന്മാര്കും ചികിത്സാദികാരം ഉണ്ടായിരുന്നു .
.രാമൻകുട്ടി
വൈദ്യർ വന്നു പരിസോധിച്ചു.
 'ഒ.'അമ്മാവൻ തലകുലുക്കി.
" ഇന്ന് അമ്മാവൻ ഇല്ല"
 'പകരം എന്നെ ഈഭൂ മുഖത്ത് വളരാൻ വിട്ടു അദ്ദേഹം യാത്ര യായ്'
തോട്ടത്തിൽ വെട്ടുംകഴിഞ്ഞവരുമ്പോളെന്തെങ്കിലും മുട്ടായി എനിക്കായ് കരുത്തുമായിരുന്നു. ഒരുനാൾ അച്ഛൻ എന്നെ കാണാൻ വന്നു അന്ന് അമ്മായി ഉണ്ട് അമ്മാവന്റെ കല്യാണം, കഴിഞ്ഞതേ 'ഞാൻ അവിടെയുള്ളപ്പോളാണ് .ഒരു നല്ല
 മയകാലത്തു കെട്ടിയ പന്തൽ പൊട്ടിവീണു ചോറുകൊടുക്കാൻ വാളരെ ബുദ്ധിമുട്ടായി തലേദിവസവും തോട്ടംതൊഴിലാളികൾകല്യാണ സത്കാരത്തിന്‌ വരുന്നത് കണ്ടമ്പോൾ എനിക്ക് അത്ഭുതം തോന്നി പാത്രം കഴുകികൊണ്ടിരിക്കുന്ന ചെറിയമ്മ എന്നെ  വിളിച്ചുപറഞ്ഞു ," ഇയ് അങ്ങനെ പറയരുത് ആളുവരുന്നത് കുറയും "
ഏതായാലും പന്തൽവീണ് കല്യാണത്തിന്റെ സന്തോഷം കെട്ടു.
" .ഞാൻ കരിംകണ്ണനാണോ" .എനിക്ക് അറിയില്ല.
ഒരുദിശവസം അച്ഛൻവന്നു, ഒരു റൊട്ടി കൊണ്ടുവന്നിരുന്നു .
'അച്ഛനവന്നാൽ മിണ്ടാൻപാടില്ല പരിഭവം കണിക്യണം ' എന്നൊക്കെ പറഞ്ഞുതന്നു ചെറിയമ്മ.
 സ്ഥലം വിട്ടു അച്ഛന് എന്നോടുള്ള ഇഷ്ട്ടം ഞാൻ അറിഞ്ഞതും 'ശരിക്കും അന്നാണ്.'


 കൊണ്ടുവന്ന റൊട്ടി മുഴുവനും ഞാൻ തുരന്നതിനു ശേഷം കുറച്ചുകഴിഞ്ഞു

ചെറിയ മ്മ, സ്നേഹ ത്തോടെ വിളിച്ചു, "ഇണ്ണിയേ' ഒരു കഷണം

കട്ടന് ചായക്ക് കടിച്ചു കൂട്ടാനാണ്
ഇത് ഒരു 'ഏക്ര വെള്ളം' മധുരല്ലാ,.
 കട്ടന്ചായ.


 റൊട്ടി ആവസ്യപെട്ടു പക്ഷേ,   തൊണ്ടു മാത്രമേ ഉണ്ടായിരുന്നുള്ളു  അത്   ഇഷ്ടായില്ല., നിങ്ങൾക്കും ഇഷ്ടമാകുമെന്നുതോന്നുന്നില്ല.

 അമ്മാമ 'എന്നും സന്ധ്യയ്ക്ക് നാമം ജപിക്കുന്ന പതിവുണ്ടായിരുന്നു.
 ഇപ്പോൾ അമ്മയും നാരായണ, നാരായണ,ശിവൻ വരും നേരം.....  ശ്രീ വൈക്കം വാഴും ശിവശംഭോ തൊടങ്ങി ഉള്ള നാമംജപിക്കുന്നപതിവ്.... തുടരുന്നു.

'അമ്മാവന്റെ വയറു മുഴുവനും ക്രിമി നിറഞ്ഞു'

അക്കാലത്ത് കൃമി തോണ്ടി യെടുക്കുന്ന അമ്മാമ്മയുടെ ശ്രമം നേരിൽക്കണ്ട് ഞെട്ടി പോയ് ഞാൻ  മലർന്നു കിടക്കുന്ന അമ്മന്റെ ഗൂഹ്യഭാഗത്ത് മണ്ണെണ്ണ തിരി തിരിച്ചു പുഴുചാടുന്നപ്പോലെ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന കൃമിയുടെ സംഘനൃത്തം
"എത്ര ബുദ്ധിമുട്ട് അമ്മവൻ അനുഭവിച്ചു കാണും, 'കൃമി ഒരു ഭീകരജീവി'.
കുട്ടികളിൽ ഗ്രഹണി, വിരകളും(പാമ്പൻ) സജീവം.
"ആശുപത്രി യിൽ നിന്നും  മരുന്ന് വാങ്ങി വിരയിളക്കി , ഞാനും ആ കൂട്ട് 100 പാമ്പനെ വരെ തൂറി അമ്മയ്ക്ക് മുന്നിൽ എത്താൻ അവസരം ഉണ്ടാക്കി, വിരകളുടെ എണ്ണം പറഞ്ഞു കേമം പറയുന്ന അമ്മമാർ ഉണ്ടായിരുന്നു അക്കാലത്ത്.
ഒ.വി. വിജയൻ സാറ് 'ധർമപുരാണം'
ത്തിൽ പറയുന്നപോലെ ചെറിയ മ്മയും വലിയമ്മ യും ചേർന്ന് കൃമിയെണ്ണി.

അസുലഭമായ നിമിഷം  .അമ്മാവന് ഉണ്ടായ മാനസിക സമ്മർദ്ദവും വേദന യും ഞാനറിഞ്ഞു.
വൈദ്യൻ പരിശോധന കഴിഞ്ഞു ഒരു എണ്ണ കാച്ചി നെഞ്ചിൽ തുണിയിൽ, മുക്കി വിരിച്ചു. ചെറിയ മ്മയും അമ്മൂമ്മ യും ചേർന്ന് ചെവി വേദന ഒരു വർഷത്തെ നിരന്തര പ്രയത്നം കൊണ്ട് മാറ്റി.
എന്റെ വലതു കാലിന് ചെറിയ മെലിച്ചിൽ ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഭാര്യ പറയുന്ന സമയം വരെ
 എന്റെ രോഗത്തിൻറെ ഗൗരവം ഞാൻ അറിയുന്നു.ഒരു രണ്ടാം ജന്മം എനിക്ക് തന്ന പാരമ്പര്യവൈൻ കറുത്ത വൈദ്യൻ അമ്മാവൻ ചെറിയമ്മ അവരോടാണ്
ഈ ജീവന്റെ കടപ്പാട്.

രോഗം മാറിയപ്പോൾ കാരമൂലയിലും കൂടങ്ങര മുക്കിലും തോണികടന്ന് എത്തുന്നപലചരക്ക് വിഭവങ്ങൾ വാങ്ങി ക്കാണ് അമ്മാവന് പറഞ്ഞു വിടും
ശർക്കര വാങ്ങി വന്നാൽ ഒരു കഷണം ശർക്കര അമ്മാവൻ എനിക്ക് തരും.
തിന്ന യുടെനെ വായ് കഴുകി തുപ്പി കളയും
മാമ്മൻ, മറ്റൊരു കഷണം തന്ന് പറയും ശർക്കര തിന്നുന്ന ത വായിൽ മധുരം കുറെയേറെ നേരം നിൽക്കാന, നുണഞ്ഞു നടക്കാൻ, വിഢ്യാനെ.
ഇപ