പ്രണയം
കടലറിയുന്നില്ല തിരകളുടെ വികൃതി
തീരമറിയുന്നില്ല കടലിന്റെ മ്ലാനത
ഇളംകാറ്റ് തലോടി ഉണർത്തുന്നത്
കടൽപ്പരപ്പിനെ
തീരംതലോടുന്നതും പ്രണയിക്കുന്നതും- തിരകൾ ?
പ്രണയം തീരംതേടുമ്പോൾ
കടലൊന്നായ് ഉലയുന്നു
തീരം തിരയിലേറി ചിതറുന്നു
കരയിൽ തിര യെ കാത്തുനില്കുന്നവർ
അറിയുന്നില്ല കടലും തിരയും
പരസ്പരം അറിയുന്നില്ല എന്ന്
പ്രണയം തിര കളെ പോലെ
തലോടലുകളാണ്
ഉടയുന്ന ബന്ധനം .....
തീഷ്ണമായ മേൽപ്പരപ്പിന്റെ
ലാളനയും മധുരവും
ഇളം കാറ്റു മാറുമ്പോൾ
തുലനം നഷ്ടമാകുന്ന ബാന്ധവം തീരം തേടുന്നു
കടൽപ്പരപ്പിൽനിന്നു താളം തെറ്റി
അടിത്തട്ടിലേക്കുകുതിക്കുന്നു
കടലും തിരയും ഒന്നായ്
പ്രണയത്തെ
മൂന്നാംപക്കം തീരത്തിന് "സമ്മാനം"
നമുക്അന്യവും ..........വന്യ വും മായ കടൽ