ഈ ബ്ലോഗ് തിരയൂ

2019 ഡിസംബർ 18, ബുധനാഴ്‌ച

കണ്ണുനീർ

ദുഃഖം മുളപ്പിച്ചോ
മനസ്സിനോരത്ത്
ചതുപ്പിൽ
മുകുളങ്ങായി ഉയരട്ടെ
കണ്ണുനീർ
അടിത്തട്ടിൽ മായതെയുറങ്ങും ദുരിതങ്ങളലിയട്ടെ ധാരയായി പെയ്തിറങ്ങട്ടെ
അവസാനമൊരിറ്റു
ശേഷിപ്പാനന്ദ
തുള്ളി ബാഷ്പം
ഇരുകണ്ണിലും മുത്ത് മണികളായ് ഉതിരട്ടെ

2019 ഡിസംബർ 16, തിങ്കളാഴ്‌ച



നീയാരെ കാത്തിരിക്കുന്നു
ശിലിസ്തുപമേ
ധൂമ ധാര മാരുതൻ നെറുകയിൽ
നിൻ കാർകൂന്തലുണക്കി
സപ്തഗന്ധങ്ങളും പൂശി
തിരുനെറ്റിയിൽ
സിന്ദൂരം ചാർത്താ
കതിരോനെ കനിവോടെ ചൊടിയിൽ
കാക്കുന്നു വോ
പാദാരവിന്ദങ്ങൾ കഴുകി
വെള്ളി യരഞ്ഞാണ മണിയീച്ച്
കളകളനാദത്തോടെ ഉന്മാദത്തികവിൽ
ചടുതിയിൽ താഴെ യിറങ്ങി ഓടുന്നെന്തേ
തേനരുവി, ശിലാസ്തുപങ്ങളുടെ മാതകറാണി.
മാരുതൻ നേർത്തു ശിരശിലേറി നേർത്തുയർന്ന് ധൂമകൂട്ടായ്
നിമിഷാർധങ്ങളിൽ വന്ന് പോകുന്നു വോ നീ.
തേടുന്ന പ്രണയിനി നീയരികിലലിഞ്ഞ്
കനിവായ് അലിവായ്
കണ്ണിനു കുളിർമ യായ്
നീയെൻമടിയിലണയുക
കതിരോൻനിന്നിൽ നിറവായിറങ്ങി
മഴവില്ലായി വിരിയും നേരം
നിന്നെ പുണരാൻ കാതോർക്കുന്നു ഞാൻ.
കണ്ണിയിമ മായാതെ യിവിടെ
ശിലയായ്,
ശിലാസ്തംഭമായ് ഒളികണ്ണിട്ടിരിക്കട്ടെ
ഹരിതാഭമായ വർണ്ണങ്ങളിൽ
പൂത്തു ലഞ്ഞരികിൽ
ചീവിടിൻതാളത്തിൽ പടരുന്നു ഞങ്ങളിൽ
വീണ്ടുമൊരു ദുഃഖം
കടം കൊള്ളുന്നു
ഈ ആത്മഹത്യ മുനമ്പിൽ
ആർത്ഥ നാദങ്ങൾ
പ്രേതാത്മാക്കൾ ധൂമ വർണ്ണങ്ങളായുയരുന്നു
നിലവിളികളിലലിഞ്ഞ്
നീ യേറെ വിറകൊള്ളുന്നു പ്രണമേ.

ആത്മഹത്യയുടെ മറവിൽ


മരണാനന്തരം
കർക്കിടക വാവിനു വെള്ളം
മന്ത്രാക്ഷരങ്ങൾകൊണ്ട് ഗംഗാജലധാരയാക്കിടാം

ഓർമ്മകൾ പൂക്കും അമ്മയ്ക്കും അച്ഛനും
ഉദകക്രിയ്യക്കായ്

നെഞ്ചിലെറിയാൻകരുതിയ
നെൽമണികൾ
മലരായ് പൊരിയും വരെയും
നെഞ്ചേറ്റിയ വേദനയുടെ
ചൂടറിഞ്ഞീല

ചുടലയിൽ നവധാന്യങ്ങൾ
എറിയും വരെയും കൃഷിയെന്തെന്നറിഞ്ഞില്ല..

വെള്ളം തൊണ്ടയിലിറങ്ങുമാകാലം
പൂവിട്ടു പൂജിച്ചതുമില്ല.

വിപ്ളവത്തിന് കടപ്പാട് രക്തസാക്ഷി കളോടാണല്ലോ...

തലവെട്ടി വാഴ വെക്കുമ്പോളറിയുന്നില്ല
ശവമതിനും വളമാകുന്നില്ലെന്ന്

ഒന്നിനും ശേഷിപ്പുകൾ മനോഹരങ്ങളല്ലല്ലോ..

മുറ്റത്തെ തെക്കേതൈതെങ്ങിൽ നിന്നും പൊട്ടാതെ വീഴ്ത്തിയ കരിക്കൊന്ന് നാട്ടി
ബലിക്കല്ലുതീർക്കാം.

നാളെക്ക്

കരുതിയ ബലിച്ചോറത്രയും തൂശനിലയിൽ അർക്കാഭിമുഖം.

തൂശനിലയിൽ
പൂവും ചന്ദനവും എള്ളും
ദർഭപുല്ലിൽ വിരിക്കുംവരെയും
ആത്മരോഷമടക്കാം.

നളേയുടെ കൈയടിയിൽ
ബലി ച്ചോറുണ്ണാൻ പുള്ളായ് കാക്കയായ് കരഞ്ഞെത്തും വരെയും.

അതിരുകൾ കെട്ടി തിരിച്ചു
പരസ്പരം മനസ്സിന് സുഖം
നമ്മൾ രക്തബന്ധക്കാർ

അമ്മതന്നൊരുണ്മയും
അച്ഛൻ തന്നകരുണയും
പാഠമാക്കത്തോർ നമ്മൾ.

വേലിവലുപ്പത്തിൽ മേനിനടിക്കുന്നോർ
സ്വയം ജയിൽപണിയുന്നോർ നമ്മൾ.

ബലികാക്ക പ്പോലുംശേഷിപ്പില്ലിനി
 മൽസ്യവുമൊരു പുഴയിലും
നമുക്ക് തർപ്പണം ചെയ്യുന്നതിനായ്

കണ്ണും കണ്ണുനീരുംവറ്റി
പുഴപോൽ നേർത്തരോദനം
പൊതുശ്മശാനവീഥിയിൽ.....
പൂകയുയരുംവരെയും

ജീവൻ തിളച്ചു വറ്റി വരുമ്പോൾ
സ്നേഹ മേൽപ്പൊടി ചേർത്ത്
ഒരു കടും കാപ്പി
സൽക്കാരമായ് രണ്ടു
കണ്ണു നീർ തുള്ളികൾ.
കൈകൊട്ടി വിളിച്ചവർ
മോക്ഷവഴിയിൽ ഗതി കിട്ടും
വരെയും തുടരാം.

2019 ഡിസംബർ 11, ബുധനാഴ്‌ച

അക്ഷരങ്ങൾ

പശുകിടവുപാൽനുകരും
അകിട്പോൽ നിറയണമറിവും
നല്ലാക്ഷരങ്ങളും.
പാൽനുരപതയുംകിടവുപോൽ
തുളളിയാടണ
മക്ഷരക്കൂട്ടങ്ങൾ.
തെന്നലയ് തഴുകണ മാനന്ത സാഗരമാറാടും
സ്വർണമൽസ്യമിഴി
പോലുണരണമറിവാം
അക്ഷരങ്ങൾ.
പാൽപല്ലുണരും
മോണപോൽ
തിളങ്ങി യുണരണ മക്ഷരങ്ങൾ
കുയിൽ രാഗ മുണരും
താളങ്ങളാകണ മക്ഷരങ്ങൾ.
ചിപ്പികൾ പോൽ കാത്തുണരണ മക്ഷരങ്ങൾ.
മുത്തുകളാകണ മക്ഷരങൾ.
ശക്തിയും
 അറിവും ആകണം അക്ഷരങ്ങൾ.
നേരിന്റെ നെറിയുടെ യലിവകണ
മറിവാകണ മക്ഷരങ്ങൾ.
നീയായ് ഞാനയ് നമ്മളായ് ഉണരണം
നമ്മാളായ് വളരണ മകഷരങ്ങൾ
നീയും ഞാനും ശക്തി യും ഊർജ്ജവും
ദേശമതുണരട്ടെ യക്ഷരങ്ങൾ.
രാജ്യമതാകണ മക്ഷര ലക്ഷ്യങ്ങൾ
അക്ഷരമതുണർത്തട്ടെ
പുലർത്തട്ടെ മാതൃ സ്നേഹത്തിൻ
കാഹള നിറവുകളറിവുകൾ.
അർപ്പിതമീയകഷരങ്ങളാംപൂക്കൾ
ബലി ധാനികൾതൻ ബലികുടീരത്തിൽ.
പുലരട്ടെ യക്ഷരങ്ങൾ
പുണരട്ടെ യക്ഷരങ്ങൾ
നവയുഗ പുലരി യേറി
നാമ്പുകൾ മുളയ്ക്കുന്ന വിത്തുകളാകട്ടെ
അഗ്നി യിൽകുരുക്കുന്ന വാക്കുകളീയക്ഷരങ്ങൾ.