ശാസ്ത്ര വിദ്യാർഥി യുടെ ഒരു ദിവസം
---------------------------------------------------------
നേരമില്ലോന്നിനും ................... :(
ശ്വാസം വിടാൻ മറക്കുന്നതാണിന്നു ,
ശാസ്ത്രമേ നീ തന്ന ജീവിതം ഞങ്ങൾക്ക്
കൂടെ ഇരിക്കുന്ന കുട്ടികളിലെത്ര പേരുണ്ടതെന്നത് സംശയം, എന്നും..........
തമാശകൾ പറയാറില്ല ഞങ്ങൾ ,
കൂട്ടം തെറ്റിയ ചിലർ മാത്രമേ വഴിതെറ്റി കാണാറുള്ളു
മാറാല പിടിച്ച ആ ഗ്രന്ഥശാല ,
സക്കറിയ ആര് .....?
ഒ .എൻ .വി ആര്..........???
പണ്ടേക്കു പണ്ടേ കേട്ട് മറന്ന ചില പേരുകൾ
അതിനിടയിലാ തലച്ചോറിന്റെ പാതിയും ചിതലരിച്ചു പൊയ് ,
ബാക്കിയുള്ളത് പൊടി പിടിച്ച ചില , ക്രമം തെറ്റിയ രാസ സമവാക്ക്യങ്ങൾ .........മാത്രം
കൂട്ടുമ്പോൾ പിഴവ് പറ്റുന്നു ഗുണിക്കുമ്പോൾ അക്കം തെറ്റുന്നു ..........
കാല്ക്കുലെട്ടരും , കണ്ണടയും നിർബന്ധം ........
സ്കൂളിന്റെ നാലു ചുമരു കഴിഞ്ഞു ഞാൻ .. ഒരു പക്ഷി കരഞ്ഞത് കേട്ട് .....
മലയാളം സാറിനോട് സംശയം ചോദിച്ചു.....
..."അത് കാക്കയാണത്രേ ........ :O "
അതേയോ ...??? .... ആരാണീ 'കാക്ക' എന്നായീ സംശയം...
ആഹ് !!! പോട്ടെ.....നാളെ ബയോളജി . പരീക്ഷയാണ്
"ക്രോ യുടെ മോർഫോളജി പഠിക്കണം"............... :'(