ഈ ബ്ലോഗ് തിരയൂ

2018 ജനുവരി 15, തിങ്കളാഴ്‌ച

QUESTION NO.6
Ms. Sajeev intends to apply for Civil Service examination this year . But the upper age
limit is 32 as on 01/08/2016. Determine whether he is eligible to apply or not. Based
on the cut off age . His date of birth is 06/09/1982 using appropriate Spreadsheet
function
Procedure and Answers
Step 1 Open Libre Office Calc
Step 2 Enter the date in the spread sheet B101/
08/2016, B206/
09/1982
Step 3 Compute the date value of such date in B3 and B4 by the formula
B3=DATEVALUE(“01/08/2016”)
B4=DATEVALUE(“06/09/1982”)
Step 4 Calculate difference between these date values in the cell B5 by the formula
=B3B4
Step 5 Calculate the age of the person in the cell B6 by the formula
=Round(B5/365.25)
Step 6 Determine the Eligibility with the formula in cell E2
=IF(D2>=32,”Eligible”,”Not Eligible”)
ANSWER:AGE:
34
Not Eligible.
QUESTION NO.5
The Following information relates to products of a business
Enter the details into a text file (Notepad/Text Editor) and import the same to a
Spreadsheet file
Procedure and Answers
i) Open a Text Editor file. Applications >
Accessories → Tex Editor
ii) Enter the given data in the Tex Editor file. In the first line give the column headings
separated by coma.
iii) In the next line onwards give the data separated by comma in each row .
iv) Save the Text Editor file with a file name. (e.g. .Product info)
v) Open worksheet in Libre Office Calc.
vi) File>
open>
(browse and select the note pad file) >
Open
(Text import Note pad file dialogue box will be displayed) then click OK
Answer

2018 ജനുവരി 11, വ്യാഴാഴ്‌ച

ജീവിതം എരിതീയിൽ വറുത്തെടുക്കണം ,
ചൂണ്ടുപലക മനുഷ്യനുനേരെ ചൂണ്ടപ്പെടുന്ന കാലങ്ങൾ എന്നും ഉണ്ടായിട്ടുണ്ട്.
.പരസ്യം ,മനുഷ്യൻ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ചൂണ്ടുന്ന കാര്യങ്ങൾ നമ്മൾ അംഗീകരിക്കുന്നു

ഒരുനേരത്തെ ഭക്ഷണം ഉറപ്പുവരുത്താൻ  ഒരുതൊഴിൽ കൊടുത്ത ഹോട്ടൽ
മുതലാളി നിങ്ങൾക്കു മാനസിക ബുദ്ധി മുട്ടുണ്ടാക്കി

എന്നാൽ ചൂണ്ടുന്ന മനുഷ്യന്റെ, കഞ്ഞി  മുട്ടിക്കുന്നതിൽ മാനുഷികമൂല്യം .........കാണാതെപ്പോയി .

2018 ജനുവരി 10, ബുധനാഴ്‌ച

ചുംബനം അമ്മിഞ്ഞയിൽചാലിക്യപ്പെട്ടതാണ്
അത് 'അമ്മ 'നെറുകിൽ നട്ടുമുളപ്പിക്കുന്നതാണ്
അമ്മയിൽ ഉള്ളത് ,പ്രകൃതി നിയമം .......

2018 ജനുവരി 8, തിങ്കളാഴ്‌ച

സംസ്കാരം കേരളീയ ജനതക്ക് വേണ്ടുവോളം ഉണ്ടെന്ന് നടിക്കുന്നു നേതാവും പ്രജകളും പക്ഷെ ഉള്ളവനും ഇല്ലാത്തവനുംതമ്മിലുള്ള അന്തരം മനസ്സിലാക്കേണ്ടതാണ് ....
അതിനുള്ള അവസരം ഇപ്പോയുണ്ടായി ......
വ്യക്തികൾ മഹാന്മാരാകുമ്പോൾ ചെറിയതെറ്റുകൾ പൊറുക്കേണ്ടുന്നതാണ്
ചെറിയകുട്ടികളാകുന്നകാലത്തും വിവേകംകുറയുന്ന കാലങ്ങളിലും ആളുകൾക്ക് തെറ്റുപറ്റും .....
മനുഷ്യൻ എന്നതിന്റെയ് അർത്ഥവും വ്യപ്തിയും മനസിലാക്കേണ്ടുന്നതാണ് ..
എന്തിനും ഏതിനും ഇറങ്ങിപോകുമ്പോൾ സൂക്ഷിക്കണം ....
ആരും കടന്നുവന്ന വഴി കൾ മറക്കരുത്
.......അതുഞാനായാലും
ഇടപെടാൻ എന്തെല്ലാം സാമൂഹിക പ്രശ്നങ്ങൾ ബാക്കി .......
സുഹൃത്തുക്കൾ പരസ്പരം വിജയിക്കാൻ ചളിവാരിത്തേകുന്നത് അഭികാമ്യം അല്ല .....

എല്ലാനേതാക്കളും  നല്ല സമയം
വിഷയങ്ങൾ   നല്ലതാക്കാൻ ശ്രമിക്കുക
നല്ലമനസും നല്ല ചിന്ത യും ജന നന്മക്കു അവശ്യം വേണം
യുവാക്കൾ ...നേതാവാക്കേണ്ടത്  നന്മചെയ്യണം
രാജ്യം പ്രജ സമൂഹം .....ഇതാകേണ്ടതാണ് ....ചിന്ത 

2018 ജനുവരി 2, ചൊവ്വാഴ്ച

കവുങ്ങ് ഒരു ഭീകര  ജീവിയാണ് 


മക്കളേ ഓടിക്കോ എന്റെ...........യീ തെങ്ങ് ,,,,,
കൂമ്പ്...... പോയാലും വേണ്ടില്ല  ........

നാരായണൻ നായർ ,അച്ഛന്റെ പെങ്ങളുടെമകളുടെ  ഭർത്താവ്
അന്നത്തെ അറിയുന്ന ദേഹണ്ണക്കാരൻ കഴിവിൽ യാതൊരു അഹന്തയും ഇല്ലാത്ത നാരയണേട്ടൻ .....

എന്നോടുവലിയകാര്യം...
 ഭക്ഷണപ്പുരയിൽ   ചെന്നാൽ എല്ലാം പറഞ്ഞു തരും
നിനക്ക് പഠിക്കണോ ..?...
ചിരിച്ചുകൊണ്ടുനിൽക്കാനെ അന്ന് കഴിയുമായിരുന്നുളൂ ..
എന്നാലും കഷ്ണം മുറിക്കാനും മറ്റും കൂടെക്കൂട്ടും ...

മുണ്ടും ബനിയനും പ്രധാനവേഷം .ഒരുതോർത്തും ,തോളിൽ ...
'മുറുക്ക് 'ശീലമായിരുന്നു
മാമ്പറ്റയിൽ ചായക്കട കുറേകാലം നടത്തിയിരുന്നു .....
..പയയ മക്കാനി ..!

കുട്ടി  .. യെ ന്ന് ..എപ്പോഴും വിളിക്കും
അച്ഛന്റെ മദ്യ സേവ അറിയുന്നതു കൊണ്ട് എടക്കുചോദിക്കും
 .
നല്ലകുടിയ ...ഇല്ലേ ?

നാരായണനേട്ടൻ  ഇന്ന് ജീവിച്ചിരിപ്പില്ല.

രുചി കൂട്ട് മാറ്റിയാലും,
ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ
നാവിൻ തുമ്പിൽ രുചി ഊറിവരും ....
സദ്യ  ഇന്നും ഓർമ്മ യിൽ ഊറിവരുന്നു ...
തൂശനിലയിൽ വിഭവങ്ങൾ അക്കമിട്ടു എണ്ണി വിളമ്പുന്നു,
 കാരണവന്മാർ ....
ഇലയിൽ ഓരോ വിഭവങ്ങൾ സ്ഥാനം തെറ്റാതെ ഉപ്പു ഉപ്പേരികൾ, അച്ചാർ അവിയൽ, ഓലൻ, ഇഞ്ചിതൈർ, പച്ച ടി കിച്ചടി, പഴംനുറുക്ക്,മോര്  ,രസം പപ്പടം ചെറുതും വലുതും,സാമ്പാർ ചോറ്  ....... തുടങ്ങി ...>!
 വിശപ്പ് വയറിൽ പിടിച്ചു തൂങ്ങി നിൽക്കെ വിളമ്പി തീർക്കും ..
കുട്ടികൾ ഒന്നും പെറുക്കി തിന്നരുത്.
തിന്നാൻ തുടങ്ങിയാൽ ...കാരണവന്മാർ ..പിറുപിറുക്കും
 തികയാതെ പെറ്റ് പോയതാണ്‌ ...

വെള്ളം ..കാണാത്ത ജാതി ...

പക്ഷേ  ആരും ഒന്ന് മിണ്ടില്ല. ദാരിദ്ര്യം,
 ഒരു നേരത്തെ  കഞ്ഞിക്കായി കാത്തിരിക്കുന്നവർ ,...ഏറെ പേരും ..

'.ഇനി കുട്ടികൾ മുന്നിൽ ഇരിക്കണം' ...ഒരുകാരണവർ,
തർക്കം മുന്നിൽ നിൽകുമ്പോൾ
'സ്ത്രികൾ വേഗം വന്നിരിക്ക്യാ' ..ഒര് കാരണവർ ഉറക്കെ പറയും

.നോക്കിനിന്നവർ വായിൽ വെള്ളവും ഊറിയത് വലിച്ചുകുടിച് പുറകോട്ട്  മാറിനിൽക്കും ........


വയസ്സന്മാരുംകുട്ടികളും ഒരേ പോലെയാ ചിലർ അടക്കം പറയും ..കണ്ണിൽ വിശപ്പ് മാടിവിളിക്കുന്ന കണ്ണുമായ് ബലകുറവുള്ള വയസ്സന്മാർ തപ്പിത്തടഞ്ഞൊതുങ്ങി പിറകോട്ടു മാറും
 ..ചിലർ അടക്കംപറയും ..'.അവർ അവിടെ ഇരുന്നോട്ടെ ..'

മിടുക്കികളായ അമ്മാമ്മർ പാത്രം തരപ്പെടുത്തി കുട്ടികൾക്ക് ഭക്ഷണം കൊടുക്കും ..കുരുന്നു കുട്ടിക്ക് ഒരു പാത്രം ചോറും കറിയും
..കുട്ടിക്ക് ഉരുട്ടി
..കാക്ക യ്ക്ക് കൊടുത്ത്...
അമ്മത്തിന്നുകാണികും
...അം :
 കുട്ടിയുടെ കരച്ചിൽ ബാക്കി
 ..കാക്ക യുടെ  നോട്ടവും കാത്തിരിപ്പും വെറുതെ .
.അത് മറ്റൊരു കൊമ്പിൽ  കരഞ്ഞിരിക്കും ..ക്കാ .ക്കാ
..കുട്ടികളും ഏറും ബാക്കി ......

ചേച്ചിയുടെ കല്യാണം അടുത്ത ദിവസങ്ങളിലാണ്
പന്തൽ വേണം .......
ഏട്ടനും ഞാനും പരസ്പരം നോക്കി ..
എന്നോട് പറഞ്ഞു ..നമ്മൾക്ക്   പന്തൽ ഉണ്ടാക്കാൻ കമുങ് മുറിക്ക്യം ...
ഞാനും ഏട്ടനും ചെറുപ്പം , ഞങ്ങൾതമ്മിൽ അഞ്ചാറുവയസ്സിനു വ്യത്യാസം ഉണ്ടെന്നതാ .. ധൈര്യം .

കൂഞ്ഞനാൽ മാധവൻ നായർ വരൻ, റബർ ടാപ്പിങ്‌ ജോലി ..
മുറംപാത്തി ,കോടഞ്ചേരി പഞ്ചായത്തിൽ താമസം ,കുടുംബപ്രാരാബ്ധങ്ങളിൽ ഒരു കല്ല്യാണം ... ,

ചേട്ടൻ കുമാരൻ കല്യാണം വേണ്ട എന്ന് പറഞ്ഞു
അനിയൻ കല്യാണം കഴിക്കുന്നു ...........,
അത്രതന്നെ,
ചോദ്യംവും ഉത്തരവും അതിൽ നിറയുന്നു ........

അന്നത്തെ കാലത്തെ ഉഗ്രൻ കല്യാണം ..
കുറേ നടക്കേണ്ടിവന്നു......
 ഏതാണ്ട് എട്ടു കിലോമീറ്റര്‍ വരും
 തോട്ടത്തിൻകടവുകൃഷ്ണ ക്ഷേത്രം മുതൽ മുറംപത്തീ വരെ.

 ഒരുതോടിന്റെയ് കരയിൽ വീട് ..പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശം

ഞാനും ഏട്ടനും മാമ്പറ്റക്ക് അടുത്ത് വയൽവക്കിലുള്ള കച്ചരിച്ചാലിൽ തൊടികയിൽ ഉള്ള കമുങ്ങ്മുറിക്കാൻതീരുമാനിച്ചുറച്ചു.. അംബര ചുംബികളായ  മൂപ്പെത്തിയ കമുങ്ങുകൾ.കാറ്റിൽ   നൃത്തം വെക്കുകയും
ഉലഞ്ഞ അടുത്ത കമുങ്ങിനെ  തലോടുകയും ഉമ്മവെക്കുകയും ,ചിലപ്പോൾ സീൽക്കാര ശബ്ദം പുറപ്പെടുവിക്കുകയും ചെയുന്നു ..

കമുങ്ങിന് ചുറ്റും നടന്നു വീണ്ടും കാറ്റിൽ ആടിയുലയുന്ന ആ ദേവ ലോക കുറുക്കുവഴി ഞങ്ങളെയും മുകളിലേക്ക് വിളിക്കുന്ന തായ് തോന്നി

ഏട്ടൻ കവുങ്ങിനു ചുറ്റു...റ്റും വെട്ടി ..!
വീണ്ടും  വീണ്ടും വീണ്ടും വെട്ടി  ഇടയ്ക്ക് എപ്പോയോ കമുങ്ങ് അടുത്തപറമ്പിൽ വീഴും എന്നതോന്നൽ,  ഏട്ടന്‍ വല്ലാതെ വിഷിമിപ്പിച്ചു
ഉടൻ ഏട്ടൻ എന്നോട് ഉറക്കെ പറഞ്ഞു
"പറ്റിച്ചു ,ഉന്തി പിടിക്ക്" ....
"നാരായണേട്ടന്റെയ് തെങ്ങ് കേടാകും" "
നമ്മൾ .......ഉന്തി അപ്പുറത്തേക്ക്; നമ്മുടെ പറമ്പിൽ വീഴ്ത്തണം  "....

കാറ്റും, കമുങ്ങിന്റെ ഉയരവും,
 ഞങ്ങളുടെ ചെറിയകൈകളിൽ ഒതുങ്ങി നിന്നില്ല
ഞങ്ങൾ രണ്ടുപേരും കവ ങ്ങിന്റെ മൂട്ടിൽ  ഉന്തി പിടിച്ചു
 ...""ശക്തമായ്""
ഞങ്ങൾ കുട്ടികൾക്ക് അറിയുമായിരുന്നില്ല കമുങ്ങ്മുറിക്കാൻ..
കാറ്റിൽ  ഉലയുന്ന കമുകിന്റെ ചുവട്ടിൽ ഞങ്ങൾ നിൽക്കുമ്പോൾ

ഞങ്ങളെ ബഹുമാനിക്കാതെ  ആമരം

കുരുന്നുകളേ യമപുരിയിൽ എത്തിക്കാനുള്ള  വരവ് വന്നു കൊണ്ടിരിക്കുകയായിരുന്നു  ...

നാരായണൻ നായർ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിവന്നു
കുട്ടികളെ ...ഓടിക്കോ ..കമുങ്ങ്  കമുങ്ങ് ....മുഴുവനാകുംമുമ്പ്
കമുങ്ങ് വീണു ....ഞങ്ങളും

""ജീവൻ കിട്ടിയത് ഭാഗ്യം!! ....

നാരായണേട്ടന് നൂറുവട്ടം നന്ദി പറഞ്ഞു
കമുങ്ങ് പറഞ്ഞതുകേൾക്കാതെ തെങ്ങിൻ തൈയുടെ മുകളിൽവീണു കാര്യമായകുഴപ്പങ്ങൾ ഉണ്ടായില്ല ...
കമുങ്ങ് ഒരു അനുസരണയില്ലാത്ത മരം ആണെന്ന് ഞങ്ങൾ അറിഞ്ഞ-
ആ ...ദിവസം  ഇന്നും ഓർക്കുന്നു ........!

                                                 
                                                                    ശുഭം !!