ഈ ബ്ലോഗ് തിരയൂ

2020 മാർച്ച് 21, ശനിയാഴ്‌ച




തത്വം

വിദ്യ നേടി ലോകം പിടിക്കാൻ
ചുറ്റിക്കറങ്ങി കിതക്കവേ.
അരികിൽ വിശ്വ പ്രേമിയാം
ശ്വാനൻ സ്നേഹം നക്കി പ്രകടനം.
ബുദ്ധിയും ബോധവും യുക്തിയും
ചേർന്നശോധന വികലം വിസ്മയം.
പൂവിലും വണ്ടിലും ദിശാവേഗം തുല്യം
പുരുഷനും സ്ത്രീയും പോലെ
നിഷ്കളങ്കമയം പുനർജനി.
ചുറ്റും വിഷംചീറ്റും
നരാധമന്മാർ വെട്ടിയും പിളർത്തിയും
ലോകാവസാന ശാസനം ശാസ്ത്രം.
കുക്കുടം ചികഞ്ഞു വിളിക്കുന്നു
കുഞ്ഞിനെ നാളെ കൊത്തിയകറ്റുവാൻ
മുലയൂട്ടുന്ന അമ്മമാർ
മാറുമറക്കുന്നു സൗഹൃദം സൗന്ദര്യം.
തൂണിലും തുരുമ്പിലും
ഉറങ്ങുന്നു ദൈവം സുക്ഷമം സുരക്ഷിതം.





2020 മാർച്ച് 12, വ്യാഴാഴ്‌ച

കിളികൾ

കിളികളെവിടെ മക്കളെ
പനി വന്നു കൂടൊടെ ചത്തു
പനി വരാത്ത കിളിയെവിടെ മക്കളെ
കൂടൊടെ തേടിപ്പിടിച്ച് തീയിലിട്ടു
ജീവനെടുത്തു
പനി പിടിച്ചു വോ നിനക്കെന്നു ചോദ്യം
നിഷ്കളങ്കം നിഷ്പ്രഭം
കുഞ്ഞിനെ പോറ്റി വളർത്തിയ
കിളിയെന്തുപിഴച്ചു
ഭൂമിയിൽ ജീവനു വിലതുച്ചമെങ്കിലും
തുല്യം.
"തന്നിലെളിയത് തനിക്കിര"യാകേണ്ട
 തത്വം മറന്നു....
മനുഷ്യനെ ക്കാൾ ഭൂമികരുതുന്ന പറവകൾ
മനുഷ്യന്റെ പിഴവിൽ ജീവനൊടുങ്ങുന്നു..
ജീവനെടുക്കുന്നെടോ..
മനുഷ്യനേക്കാളർഹതയുണ്ടീയീ ഭൂമിയിൽ
തുറക്കണം കിളി പരിചരണ യൂണിറ്റുകൾ
ഐസോലേഷൻ വാർഡുകൾ
കാക്കണം കരുതണം കിളി മൃഗസഞ്ചയത്തേ.
കൊറോണ യും നിപ്പയും മനുഷ്യ നിർമ്മിതം
ലോകരാജ്യങ്ങളുടെ വിഭവ ചൂഷണം
ഭൂമിയേ മലിനമാക്കുന്നു
പരിസ്ഥിതി നിലതെറ്റി വൈറലാകുന്നു...
ജലം ഭൂമി അന്തരീക്ഷം മലിനമാക്കുന്ന വേഗത തമോഗോളങ്ങളെ ബാധിക്കുന്നു
പുതിയ വൈറസുകൾ ബാക്ടീരിയ
ജീവനെടുക്കാൻ...
 കാക്കണേ ദൈവമേ ഈ ഭൂമിയിൽ ജീവനേ.

2020 മാർച്ച് 3, ചൊവ്വാഴ്ച

ഞാനൊരു ഓർമ്മയാകുമോ

ഓർമ്മകൾ പെയ്തിറങ്ങി
തോപ്പിലുനിറയും പൂക്കാലം
വറുതിയുടെ വരമ്പിൽ
കരയുന്ന തവളകൾ...
വയലിലെ കതിരുമധുരിക്കും
പുൽതണ്ടു കൊതിക്കും ചുണ്ടെലിയാകശം
കാണും തലമട്ടലിൽ.
കൂമൻ ഇരുട്ടിനെ കാത്ത് കിടക്കുന്നു.
ചുണ്ടെലി ആകാശം മുട്ടെ പറന്ന്
മൂങ്ങയുടെ നഖചീന്തിൽ സുരക്ഷിതം.
വയലിലെ ചളിയിൽ പൊതക്കുന്ന
മീനുകൾ.
രാത്രിയുടെ താളം
പാട്ട് പാടിയാഘോഷിക്കുന്ന
കണ്ണൻ തവളകൾ ടോർച്ചിന്റെ
തെളിച്ചത്തിൽ പകച്ചുപോയി
തോളിലെ ചാക്കിൽ ഭദ്രം.
ചേരയും നീർക്കോലിയും പതിവുവേട്ടകാർ
ചൂട്ടിന്റെ മറവിൽ വഴൽവരമ്പിൽ  വെള്ളം
പരസ്പരം തിരിക്കുന്ന സൗഹൃദത്തിന്റെ
കൈഒച്ചകൾ തെറികൾ.
നെൽവയലിൽ തഴച്ചു വളർന്നു...
നാട്ടിപാട്ടിന്റെ ദുഃഖമകന്ന്
ആഘോഷങ്ങളുടെ കാലം
ഓണപ്പാട്ടുകൾ കുമ്മാട്ടികൾ
വെള്ളരി നാടകങ്ങൾ കലാകാരന്മാർ
ഉണരുന്നു.
കോൽക്കളിയും തിരുവാതിരയും കഥകളിയും
നാട്ടിൻപുറം കലാസംഗമ വേദികൾ
കാവുകളും തെയ്യങ്ങളും ഉണർന്നാടുന്നു.
കോമരങ്ങളുണർന്ന് വരുംക്കാല
ദുഃഖ പരിഹാരങ്ങൾ ഉറഞ്ഞു തുള്ളി അനുഗ്രഹിച്ചു വെളിപാടായ് ചെവിയിൽ ഉണർത്തി കാരണവരെ വണങ്ങുന്നു.
ചിതയിൽ പാപങ്ങൾ കഴുകി
പന്താടുന്നു.
കുടുംബ സമാധാനമാണ്
വലുതെന്ന് കരപ്രഖ്യാപനം
ഒരു പ്രദേശം സമാധാനത്തിന്റെ
തേരുവലിചെത്തുന്നു .
ദൈവങ്ങളും
ഉപമൂർത്തികളും സന്തോഷനൃത്തം ചവിട്ടി
കാവിൽ കുടി കൊള്ളുന്നു.
ഏക ശബ്ദത്തിൽ
അടുത്ത ഉൽസവം കുറിക്കുന്നു.
കൺകുളിർക്കെ ദേവി ദേവന്മാരുടെ
മനതിളക്കം മനസ്സിൽ നിറച്ച് വയലിൽ
വിത്തിൽ നവമുകുളങ്ങളാകുന്ന ദൈവങ്ങൾ.

2020 ഫെബ്രുവരി 18, ചൊവ്വാഴ്ച

അരിമണി

ഞാൻഅരിമണി ജീവൻകരയുന്നു
വയലിൽ വറ്റിയ വെളളത്തിൽ
കരൾവറ്റിയ പരൽമീൻകണക്കേ.
അരിമണിമിനുങ്ങുന്നുകുതറുന്നു
ഉരയുന്നുയന്ത്ര  താളത്തിൽ.
ഉരുളയായ് വെന്തിറങ്ങുമരിമണികരയുന്നു
കുടിലിൽ പിടയുന്ന പട്ടിണികോരി
ദൈവത്തിന് ബലിതർപ്പണം നൽകും
വരണ്ടുണങ്ങിയ തൊലി പ്പൊട്ടിച്ച് വിത്തുമുളക്കും വയലടിമകളെയോർത്ത്.
അരിമണി കരയുന്നു
പൈതലിൻ കരതലം മാറിൽതിരയുമ്പോൾ
അടിയാത്തി മാറുപിളരും നേരം
കുഞ്ഞിനൊരിറ്റ് ബാഷ്പം മാത്രം
ബാക്കിയെന്നോർത്ത്.
അരിമണികരയുന്നു
മണ്ണിനുമണമില്ല രക്തം വാർന്നോരു
അടിയാത്തി നുറുങ്ങുന്നു പടരും
വയലിലേവിണ്ടുപ്പോൽ .
ഞാൻ അരിമണിയല്ല  രക്തവുംമജയും ഊട്ടിവളർന്നോരു രക്തമണി
മുത്തുമണി
വിലപ്പേശുമീ
മണ്ണിന്റെ ഹൃദയം നുകർന്ന് പൊൻകതിർ
വിളയിക്കും മർത്യന്റെ ശേഷിക്കും
ഒരു തുള്ളി രക്തം, മാണിക്യം.
മതിപ്പാൻ കഴിയാത്ത അറക്കും
വിയർപ്പാണു ഞാൻ.
അരിമണികരയുന്നു
അരിയൊടുങ്ങും വരേയും.
വയലുകൾ തേടുന്നു വിണ്ടമനസ്സുമായി
വയൽവിട്ട അടിമ്മ  കണ്ണിനെ
കതിർകോതി പറക്കും പനതത്തയെ.
കാറ്റിലെതുമ്പിയേ, പുള്ളി നെ പ്രാവിനെ.
അരിമണികരയുന്നു,
തകരപാട്ടകൾ
പെരുമ്പറയാകുന്നു....
അകലത്തിൽ വയലുപുകയുന്നു
അടിയാത്തി ചുരുളുന്ന പാടത്തിൻ
കോണിൽ രക്തം ധാരയായുയരുന്നു
അരിമണിയുറഞ്ഞുതുള്ളുന്നു
അരിയൊടുങ്ങുന്നു.
നേർത്ത കാറ്റിൽ ഉണർന്നു
ഉയർന്നാനക്ഷത്രം തിളങ്ങുന്നു.
ഞാൻ അരിമണികരയുന്നു.
മൗനം
ഒരു മൂളിപാട്ടാണ്
ഉള്ളിന്റെ ഉള്ളിൽ ശക്തമായിഒഴുകുന്ന ശക്തിയുടെ.
ഏകാഗ്രത നിറക്കുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ.
കൊടുമുടികൾ കീഴടക്കി
പ്രതികൂല ശക്തികളെയതിജീവിക്കാൻ
കെൽപ്പുള്ള അണുബോംബ്.
മുലയൂട്ടുന്നയമ്മയിലം
ഗർഭപാത്രത്തിന്റെ
നിഗൂഢതയിലും മൗനം ശക്തമാണ്.
മൗനമാണ് നമ്മുടെ
വളർച്ചയുടെ അടയാളം.
നിങ്ങളും ശക്തനാണ്
കാറ്റിനെപോലും നിയന്ത്രിക്കാനാകും വിധം.
ഭൂഗോളം നിങ്ങളുടെതാണ്
നിങ്ങളുടെ മൗനം ധൈര്യമാകും വരെയും.
മാനവ ഹൃദയങ്ങളെന്നും മൗനത്തിന്റെ
ജന്മഗേഹം.
സാപത്തിന്റയുറവിടവും മൗനം
മൃഗങ്ങൾ മനസ്സുകൊണ്ട് ശക്തമാണ്
സൂക്ഷ്മാണുക്കളും മൗനത്തിന്റെ
ശക്തിയിൽ ഭൂമിയെ പ്രണയിക്കുന്നു.
മൗനമാണ് ശക്തി
മൗനമാണ് ജീവിതം.

2020 ജനുവരി 22, ബുധനാഴ്‌ച

വർണ്ണം

ചിറക് വലയിൽ കുരുങ്ങിയ
പൂമ്പാറ്റ യാണ് ഞാൻ
എന്നിൽ നിറഞ്ഞ വർണ്ണ ങ്ങളെല്ലാം വേദനയുടെ പല നിറങ്ങൾ
കാണാനേറെയിഷ്ടവും
നയനാനന്ദകരവും
വേദനകളുടെ നിറങ്ങളാണോ ഈ ജീവിതം.
ഇലയും പൂവും കായും തിന്ന് തീർത്തു
ഉറങ്ങുന്നഞാൻ വർണ്ണാഭമായ
ഒരു നിമിഷത്തെ സുന്ദരി.
കഷ്ടതകൾ ഒരു അനർഘ നിമിഷം സമ്മാനിക്കുന്നു
ഈ അസുലഭമായ നിമിഷം
എന്നിലുർണ്ണത്തുന്നത് നിത്യ ചൈതന്യവും

2020 ജനുവരി 16, വ്യാഴാഴ്‌ച

ഞാൻ അഭിമന്യു

അമ്മതൻ അടിവയറ്റിൽ
ചാക്രിക ചക്രത്തിൻ
ചക്രവ്യൂഹത്തിൽ യുദ്ധം പഠിച്ച വൻ


കാലാന്തരത്തിൽ
അമ്മകരുതലിൽ
ചക്രവ്യൂഹത്തിനകതളത്തിൽ
സ്വർഗം പൂകിയോൻ



സ്ഫടികം
മനസ്സ് ഒരു നീലതടാകമാണ്
നിലകാണുന്നടിതട്ടിൽ
ഇഷ്ടങ്ങളും സ്നേഹവും
ഒളിഞ്ഞിരിപ്പുണ്ട്.
ഒരു കുഞ്ഞോളമുണ്ടായാൽ
ഇണക്കി ചേർക്കാനാവത്ത
സ്ഫോടനം
കരുതുക ഓള വളയങ്ങൾ
കാഴ്ച നഷ്ടപ്പെടാതെ.
മുറ്റത്തെ തൈമാവും പൂവും
നമ്മുടെ സ്വപ്നം
മാമ്പഴം മുതിർന്ന വരുടെയും
വരിക്കപ്ളാവും ചക്കയും
എല്ലാവരുടെയും ജീവിതവും
സ്വപ്നവും.