ഈ ബ്ലോഗ് തിരയൂ

2020 ഏപ്രിൽ 4, ശനിയാഴ്‌ച

ഞാൻ..... തുടർച്ച
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു കുടുംബം കാരണം അന്ന് വരെയുണ്ടായിരുന്ന എന്റെ വരുമാനം നിലച്ചു.
ജേഷ്ഠൻ വിവാഹിതനും
പഴയപോലെ വീട്ടിൽ സഹായിക്കുവൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
നാളികേരം പൊളിക്കുന്നതിനും,. കശുവണ്ടി സംഭരണയൂണിറ്റിൽ നിൽക്കുന്നതിനും സമയം കിട്ടിയില്ല.
കൃഷ്ണൻ കുട്ടി നായരുടെ കടയിൽ നിന്നും മാറിയതിനു ശേഷം.
കൈക്കലാട്ടു ശ്രീനിവാസന്റെപ്പെട്ടി പീടികയിൽ പച്ചക്കറി കച്ചവടം തുടങ്ങി . കോഴിക്കോട് പച്ചക്കറി മാർക്കറ്റിലെ stall no:16 ,സത്യേട്ടനും, അവിടെ യുള്ള ജോലിക്കാരും സഹായിക്കാം എന്നേറ്റു  GVS Bus ൽ പച്ചക്കറി മുക്കത്തെത്തിക്കാൻ തയ്യാറായി. പക്ഷേ പലപ്പോഴും ബസ്സിൽ കയറ്റിറക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ബസ്സിന്റെ പുറത്ത് തക്കാളിപ്പെട്ടി സ്വയം കയറ്റേണ്ട സന്ദർഭങ്ങളും ഉണ്ടായി.
സ്റ്റാളിൽ നിന്നും പച്ചക്കറി വൈദ്യർ ബസ്സ് സ്റ്റാൻഡിൽ എത്തിക്കും അവിടെ നിന്നും ബസ്സിന്റെ മുകളിലും ഉള്ളിലും എടുത്തു വെക്കുക ബസ്സ് സ്റ്റാന്റിലെ പോർട്ടർമാർ.
രണ്ടു കോഴി കുഞ്ഞുങ്ങൾ

ഇറച്ചി വേണമെന്ന് ഭാര്യ
കുട്ടികളുടെയിഷ്ടങ്ങൾ വേറൊരാൾ
നോക്കൂമോ.
സഞ്ചിയുമായി കോഴിയറവിനായ്പോയി
ഒന്നിനെ ചൂണ്ടിക്കാട്ടി ഇതുമതിയോ
കണ്ണിനു കനലായനോട്ടം പിടി കുതറിമാറി
എന്നാലിതിനാകാം
അതിരുകൾ നിശ്ചയിച്ചു മാറുന്നവക്കറിയം
ബംഗാളിയുടെ കൈയിൽ പിടയുന്നതു വെറുതെ
മാറിനിൽക്കുന്നതും
ചിറകുകൾ കോർത്ത് തൂക്കിലേറ്റി
ഭാരം നിർണായക നിമിഷങ്ങൾ.
എന്റെ നേരെ നോക്കി അലിവിനായ്കേണു
തൂക്കം തിട്ടപ്പെടുത്തി ഞാൻ
പെട്ടകോഴി പൂർണ്ണ ഗർഭിണിയും.
അടുത്ത സഞ്ചാര വേഗം കൂട്ടി
ഒരു ഞീവൻ രകഷിച്ചാഹ്ളാദം പുതിയ
തടവറയിൽ പെട മുട്ടയിട്ട് സ്വതന്ത്ര.
ഭാര്യ നിങ്ങൾക്ക് പിരാന്താണോ...
അല്ലെന്ന് തെളീയിക്കണം വീണ്ടും
വീണ്ടും കോഴികളുടെ ഞീവൻ എന്റെ ഹൃദയമിടിപ്പായി
എനിക്കു കോഴിയുടെ സ്വപ്നങ്ങൾ
അവളുട്ടയിടാൻ തുടങ്ങി ഓരോരുത്തരും
 സ്വണ്ണമുട്ടകൾ തന്നു
ഒന്നിനും പുറകെ ഒന്നായി കോഴികളുടെ സ്വപ്നങ്ങൾ
വെളുത്തു ഉരുണ്ടിറങ്ങി.
ദിവസവും മക്കളുടെ വളർച്ചയുടെ യുടെ
പോഷകമായി കോഴികളുടെ സ്വപ്നങ്ങൾ
പൂക്കാതെ വിരിയാതെ കടന്നു പോയി
ഒരാൺ തുണയുള്ളത് അയലത്തെ
സുന്ദരികളെതേടിപോയ്
ഇടക്ക് സന്ധ്യ മയങ്ങി വരുമ്പോൾ വരവറിയിച്ച്
കൂകി വിളിച്ചു
മൂന്ന് ഭാര്യമാരുണ്ടായിട്ടും
അയലത്തെ കൂട്ടിൽ അവിഹിത ബാന്ധവം.
പലപ്പോഴും ഉടമസ്ഥനെ കളിയാക്കി
ഇരുട്ടിനെ കീറിമുറിച്ച് പൂവൻകൂകി
പാതിരാ കോഴി കാലന്റെ സ്വന്തം
അവലക്ഷണം
ഇനി ആ പൂവനെയിവിടെ വേണ്ട
അഴകാർന്ന വർണ്ണം ംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംം
 തലയെടുപ്പോടെ
അംഗലാവണ്യം അവർണ്ണനീയം. ഒരു നല്ല പടം.
മൂന്ന് വയസ്സുള്ള കാലിൽ നഖങ്ങൾ ശക്തം.
ശക്തൻ ആരും നോക്കൂം ംം, കോഴി തമ്പുരാൻ.
രണ്ടു മുട്ടകൾ കരുതി ചെമ്പൻ പിടക്കോഴിക്ക്
രണ്ടു കോഴി കുഞ്ഞേ
എന്റെ മനസ്സിനെ നിറങ്ങൾ കൊണ്ട് നിറച്ചു
അറവുകാരനിൽ നിന്നും രക്ഷിച്ചതിനുള്ള
മനോഹരമായ ജീവസ്സുറ്റ സമ്മാനം.
കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി
സ്വന്തം തിന്നുവാനും പഠിപ്പിച്ചു.

അങ്ങനെയിരിക്കെ താഴെ പറമ്പിലെ
കുറുക്കന്റെ നീരീകഷണ
വലയത്തിലായിരുന്ന ചെമ്പൻകോഴി
 കുറുക്കന്റെ പ്രലോഭനങ്ങളിൽ വീണു.
രാവിലെ തുറന്നു വിട്ട
കോഴിയും മക്കളും ചികഞ്ഞു തിന്നുന്നത്
 കണ്ടതാ, കണ്ണിനു നല്ല കാഴ്ച.
പശുവിന്റെ തീറ്റ നൽകുമ്പോൾ
പാത്രത്തിന്റെ വക്കിൽ ചവിട്ടി തിന്നുന്ന
ശീലം മുണ്ട്.
കോഴി കുഞ്ഞുങ്ങളെ മാത്രം
ഉറക്കേകരയുന്ന കുഞ്ഞുങ്ങളെ കൂട്ടിലാക്കി
ഭാര്യ പൂവനെകുറ്റം പറഞ്ഞു
ചെമ്പിന്റെ അടിയിൽ പ്രാണൻ പിടയുന്ന
തളളകോഴിയെ. ആരും കണ്ടില്ല
സന്ധ്യക്ക് പശുക്കൾക്ക് തീറ്റ കൊടുക്കുമ്പോൾ
ചെമ്പിനടിയിലെനിക്കായി ഒരു വേദനയുടെ
പൂർണ്ണ രൂപം ഉരുട്ടി വെച്ചു.
ഇന്നും മനസ്സിൽ വേദനതിങ്ങി നിൽക്കുന്നു.
കോഴി യുടെ ജീവന്റെ വില
അറവിനേക്കാൾ വേദനസമ്മാനിച്ച ഞാൻ
നീചൻ.
രണ്ടു കുഞ്ഞുങ്ങൾ അമ്മയില്ലാതെ കരുതലോടെ
വളർത്തി നേരം നോക്കി ഭക്ഷണം വെള്ളം
പക്ഷേ പാറിപ്പറന്നു സ്വതന്ത്രമായി ചിറകുകൾ വിടർത്തി
ഓടി ചാടി ഓടെണ്ടവർ
എന്റെ സ്നേഹം അവയുടെ സ്വാതന്ത്ര്യം
തുറന്നു വിട്ടു സ്വതന്ത്രമായി.
കൂട്ടത്തിൽ ഒന്ന് ഒത്ത ഉയരവും വണ്ണവും
ഉള്ള മിടുക്കൻ
ഗർഭിണിയായ പട്ടിയുടെ അവശതക്ക്
വഴങ്ങി .
രക്ഷിക്കാൻ കഴിഞ്ഞില്ല
ഈ കൊറൊണകാലം പാമ്പിനുയിരയില്ല
കരഞ്ഞു നടന്ന കുയിൽ കുട്ടി പാമ്പിന്റെയിര.
ഒന്നും നമ്മുടെതല്ല ഒരു ജീവനും സുരക്ഷിതവും.
കോഴി കുഞ്ഞുകളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

നാളെ ഒരു ജന്മമുണ്ടെങ്കിൽ
ഞാനിവരുടെ അടിമയാകട്ടെ.

2020 മാർച്ച് 21, ശനിയാഴ്‌ച




തത്വം

വിദ്യ നേടി ലോകം പിടിക്കാൻ
ചുറ്റിക്കറങ്ങി കിതക്കവേ.
അരികിൽ വിശ്വ പ്രേമിയാം
ശ്വാനൻ സ്നേഹം നക്കി പ്രകടനം.
ബുദ്ധിയും ബോധവും യുക്തിയും
ചേർന്നശോധന വികലം വിസ്മയം.
പൂവിലും വണ്ടിലും ദിശാവേഗം തുല്യം
പുരുഷനും സ്ത്രീയും പോലെ
നിഷ്കളങ്കമയം പുനർജനി.
ചുറ്റും വിഷംചീറ്റും
നരാധമന്മാർ വെട്ടിയും പിളർത്തിയും
ലോകാവസാന ശാസനം ശാസ്ത്രം.
കുക്കുടം ചികഞ്ഞു വിളിക്കുന്നു
കുഞ്ഞിനെ നാളെ കൊത്തിയകറ്റുവാൻ
മുലയൂട്ടുന്ന അമ്മമാർ
മാറുമറക്കുന്നു സൗഹൃദം സൗന്ദര്യം.
തൂണിലും തുരുമ്പിലും
ഉറങ്ങുന്നു ദൈവം സുക്ഷമം സുരക്ഷിതം.





2020 മാർച്ച് 12, വ്യാഴാഴ്‌ച

കിളികൾ

കിളികളെവിടെ മക്കളെ
പനി വന്നു കൂടൊടെ ചത്തു
പനി വരാത്ത കിളിയെവിടെ മക്കളെ
കൂടൊടെ തേടിപ്പിടിച്ച് തീയിലിട്ടു
ജീവനെടുത്തു
പനി പിടിച്ചു വോ നിനക്കെന്നു ചോദ്യം
നിഷ്കളങ്കം നിഷ്പ്രഭം
കുഞ്ഞിനെ പോറ്റി വളർത്തിയ
കിളിയെന്തുപിഴച്ചു
ഭൂമിയിൽ ജീവനു വിലതുച്ചമെങ്കിലും
തുല്യം.
"തന്നിലെളിയത് തനിക്കിര"യാകേണ്ട
 തത്വം മറന്നു....
മനുഷ്യനെ ക്കാൾ ഭൂമികരുതുന്ന പറവകൾ
മനുഷ്യന്റെ പിഴവിൽ ജീവനൊടുങ്ങുന്നു..
ജീവനെടുക്കുന്നെടോ..
മനുഷ്യനേക്കാളർഹതയുണ്ടീയീ ഭൂമിയിൽ
തുറക്കണം കിളി പരിചരണ യൂണിറ്റുകൾ
ഐസോലേഷൻ വാർഡുകൾ
കാക്കണം കരുതണം കിളി മൃഗസഞ്ചയത്തേ.
കൊറോണ യും നിപ്പയും മനുഷ്യ നിർമ്മിതം
ലോകരാജ്യങ്ങളുടെ വിഭവ ചൂഷണം
ഭൂമിയേ മലിനമാക്കുന്നു
പരിസ്ഥിതി നിലതെറ്റി വൈറലാകുന്നു...
ജലം ഭൂമി അന്തരീക്ഷം മലിനമാക്കുന്ന വേഗത തമോഗോളങ്ങളെ ബാധിക്കുന്നു
പുതിയ വൈറസുകൾ ബാക്ടീരിയ
ജീവനെടുക്കാൻ...
 കാക്കണേ ദൈവമേ ഈ ഭൂമിയിൽ ജീവനേ.

2020 മാർച്ച് 3, ചൊവ്വാഴ്ച

ഞാനൊരു ഓർമ്മയാകുമോ

ഓർമ്മകൾ പെയ്തിറങ്ങി
തോപ്പിലുനിറയും പൂക്കാലം
വറുതിയുടെ വരമ്പിൽ
കരയുന്ന തവളകൾ...
വയലിലെ കതിരുമധുരിക്കും
പുൽതണ്ടു കൊതിക്കും ചുണ്ടെലിയാകശം
കാണും തലമട്ടലിൽ.
കൂമൻ ഇരുട്ടിനെ കാത്ത് കിടക്കുന്നു.
ചുണ്ടെലി ആകാശം മുട്ടെ പറന്ന്
മൂങ്ങയുടെ നഖചീന്തിൽ സുരക്ഷിതം.
വയലിലെ ചളിയിൽ പൊതക്കുന്ന
മീനുകൾ.
രാത്രിയുടെ താളം
പാട്ട് പാടിയാഘോഷിക്കുന്ന
കണ്ണൻ തവളകൾ ടോർച്ചിന്റെ
തെളിച്ചത്തിൽ പകച്ചുപോയി
തോളിലെ ചാക്കിൽ ഭദ്രം.
ചേരയും നീർക്കോലിയും പതിവുവേട്ടകാർ
ചൂട്ടിന്റെ മറവിൽ വഴൽവരമ്പിൽ  വെള്ളം
പരസ്പരം തിരിക്കുന്ന സൗഹൃദത്തിന്റെ
കൈഒച്ചകൾ തെറികൾ.
നെൽവയലിൽ തഴച്ചു വളർന്നു...
നാട്ടിപാട്ടിന്റെ ദുഃഖമകന്ന്
ആഘോഷങ്ങളുടെ കാലം
ഓണപ്പാട്ടുകൾ കുമ്മാട്ടികൾ
വെള്ളരി നാടകങ്ങൾ കലാകാരന്മാർ
ഉണരുന്നു.
കോൽക്കളിയും തിരുവാതിരയും കഥകളിയും
നാട്ടിൻപുറം കലാസംഗമ വേദികൾ
കാവുകളും തെയ്യങ്ങളും ഉണർന്നാടുന്നു.
കോമരങ്ങളുണർന്ന് വരുംക്കാല
ദുഃഖ പരിഹാരങ്ങൾ ഉറഞ്ഞു തുള്ളി അനുഗ്രഹിച്ചു വെളിപാടായ് ചെവിയിൽ ഉണർത്തി കാരണവരെ വണങ്ങുന്നു.
ചിതയിൽ പാപങ്ങൾ കഴുകി
പന്താടുന്നു.
കുടുംബ സമാധാനമാണ്
വലുതെന്ന് കരപ്രഖ്യാപനം
ഒരു പ്രദേശം സമാധാനത്തിന്റെ
തേരുവലിചെത്തുന്നു .
ദൈവങ്ങളും
ഉപമൂർത്തികളും സന്തോഷനൃത്തം ചവിട്ടി
കാവിൽ കുടി കൊള്ളുന്നു.
ഏക ശബ്ദത്തിൽ
അടുത്ത ഉൽസവം കുറിക്കുന്നു.
കൺകുളിർക്കെ ദേവി ദേവന്മാരുടെ
മനതിളക്കം മനസ്സിൽ നിറച്ച് വയലിൽ
വിത്തിൽ നവമുകുളങ്ങളാകുന്ന ദൈവങ്ങൾ.

2020 ഫെബ്രുവരി 18, ചൊവ്വാഴ്ച

അരിമണി

ഞാൻഅരിമണി ജീവൻകരയുന്നു
വയലിൽ വറ്റിയ വെളളത്തിൽ
കരൾവറ്റിയ പരൽമീൻകണക്കേ.
അരിമണിമിനുങ്ങുന്നുകുതറുന്നു
ഉരയുന്നുയന്ത്ര  താളത്തിൽ.
ഉരുളയായ് വെന്തിറങ്ങുമരിമണികരയുന്നു
കുടിലിൽ പിടയുന്ന പട്ടിണികോരി
ദൈവത്തിന് ബലിതർപ്പണം നൽകും
വരണ്ടുണങ്ങിയ തൊലി പ്പൊട്ടിച്ച് വിത്തുമുളക്കും വയലടിമകളെയോർത്ത്.
അരിമണി കരയുന്നു
പൈതലിൻ കരതലം മാറിൽതിരയുമ്പോൾ
അടിയാത്തി മാറുപിളരും നേരം
കുഞ്ഞിനൊരിറ്റ് ബാഷ്പം മാത്രം
ബാക്കിയെന്നോർത്ത്.
അരിമണികരയുന്നു
മണ്ണിനുമണമില്ല രക്തം വാർന്നോരു
അടിയാത്തി നുറുങ്ങുന്നു പടരും
വയലിലേവിണ്ടുപ്പോൽ .
ഞാൻ അരിമണിയല്ല  രക്തവുംമജയും ഊട്ടിവളർന്നോരു രക്തമണി
മുത്തുമണി
വിലപ്പേശുമീ
മണ്ണിന്റെ ഹൃദയം നുകർന്ന് പൊൻകതിർ
വിളയിക്കും മർത്യന്റെ ശേഷിക്കും
ഒരു തുള്ളി രക്തം, മാണിക്യം.
മതിപ്പാൻ കഴിയാത്ത അറക്കും
വിയർപ്പാണു ഞാൻ.
അരിമണികരയുന്നു
അരിയൊടുങ്ങും വരേയും.
വയലുകൾ തേടുന്നു വിണ്ടമനസ്സുമായി
വയൽവിട്ട അടിമ്മ  കണ്ണിനെ
കതിർകോതി പറക്കും പനതത്തയെ.
കാറ്റിലെതുമ്പിയേ, പുള്ളി നെ പ്രാവിനെ.
അരിമണികരയുന്നു,
തകരപാട്ടകൾ
പെരുമ്പറയാകുന്നു....
അകലത്തിൽ വയലുപുകയുന്നു
അടിയാത്തി ചുരുളുന്ന പാടത്തിൻ
കോണിൽ രക്തം ധാരയായുയരുന്നു
അരിമണിയുറഞ്ഞുതുള്ളുന്നു
അരിയൊടുങ്ങുന്നു.
നേർത്ത കാറ്റിൽ ഉണർന്നു
ഉയർന്നാനക്ഷത്രം തിളങ്ങുന്നു.
ഞാൻ അരിമണികരയുന്നു.
മൗനം
ഒരു മൂളിപാട്ടാണ്
ഉള്ളിന്റെ ഉള്ളിൽ ശക്തമായിഒഴുകുന്ന ശക്തിയുടെ.
ഏകാഗ്രത നിറക്കുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ.
കൊടുമുടികൾ കീഴടക്കി
പ്രതികൂല ശക്തികളെയതിജീവിക്കാൻ
കെൽപ്പുള്ള അണുബോംബ്.
മുലയൂട്ടുന്നയമ്മയിലം
ഗർഭപാത്രത്തിന്റെ
നിഗൂഢതയിലും മൗനം ശക്തമാണ്.
മൗനമാണ് നമ്മുടെ
വളർച്ചയുടെ അടയാളം.
നിങ്ങളും ശക്തനാണ്
കാറ്റിനെപോലും നിയന്ത്രിക്കാനാകും വിധം.
ഭൂഗോളം നിങ്ങളുടെതാണ്
നിങ്ങളുടെ മൗനം ധൈര്യമാകും വരെയും.
മാനവ ഹൃദയങ്ങളെന്നും മൗനത്തിന്റെ
ജന്മഗേഹം.
സാപത്തിന്റയുറവിടവും മൗനം
മൃഗങ്ങൾ മനസ്സുകൊണ്ട് ശക്തമാണ്
സൂക്ഷ്മാണുക്കളും മൗനത്തിന്റെ
ശക്തിയിൽ ഭൂമിയെ പ്രണയിക്കുന്നു.
മൗനമാണ് ശക്തി
മൗനമാണ് ജീവിതം.