ഈ ബ്ലോഗ് തിരയൂ

2017 മാർച്ച് 6, തിങ്കളാഴ്‌ച

 മനുഷ്യനീതി 

                                           

ദൈവം   അളന്നുമുറിച്ചുജീവൻതന്നു
ഓരോരുത്തരും തനിക്യവുംവിധം
പൂക്കളുംവർണ്ണ ങ്ങളും ചേർത്തുവെച്ചുജീവിതം തുന്നി

നല്ലവർണ്ണങ്ങൾ ചേർത്തുനിർത്തി മുൻപിൽ നിന്നു-
സവർണ്ണൻ
നിറങ്ങളിൽ മങ്ങലേൽക്കാത്തവ ചേർന്ന് നിന്നു -
അവർണ്ണർ
സവർണ്ണരും  അവർണ്ണരും ചേർന്നു വർണ്ണവെറിയരായ് ..?

ദൈവം   തനിക്കുതിരിച്ചറിയുന്നവരെ ചേർത്ത് -
മലകളും കാടും കാട്ടാറുകളും കുരുവികളും പറവകളും...
ഒന്നിച്ച്  കള കളെ  നാദത്തോടുകൂടി അര്ത്തുല്ലസിച്ച
കാട്ടുനീതിക്കു ചേർന്ന നീതി നടപ്പാക്കുന്ന മൂപ്പനെ
കാടിനുനല്കി
 കാടു പൂത്തുലഞ്ഞു കുരുവികളും ..പറവകളും ചേർന്നാടി
മൂപ്പൻ കാടിന്റെ  പൊന്ന്‌ ,... നിയമ മായ് ...?

വര്ണവെറിയർ  ഭരണമായ് നാടും കാ ടും നായാടി പിടിച്ചു
പുതിയനിയമം  ... പേര്... കാട്ടുനീതി ...

ദൈവം   തന്നിലേക്കാവുംവിധം ചേർത്തുനിർത്തി -വികസനം
മലയും കാട്ടാറും അരുവികളും നികത്തി
ദൈവത്തിന്റ  മുലപറിച്ചു നദികൾവരണ്ടു
കരള് പറിച്ചു മലകളും മുലകളും വറ്റി ...
വികസനം
വഴിവെട്ടി  സ്വയം വെട്ടി .....ദൈവം ...വഴിമുട്ടി ..കണ്ണുകെട്ടി ...?
                 
                                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ