കാ ഴ് ച്ച suvarna.p
ഞാൻ ഒരു സ്ത്രീപുരുഷ സമത്വ വാദി അല്ല.ഈ വനിതാദിനവും കടന്നു വന്നിരിക്കുന്നത് വാളയാർ പെൺ കുഞ്ഞുങ്ങളുടെ ദാരുണമായ അന്ത്യത്തോടെ ആണ്.ഇനിയും കണ്ണുതുറക്കാത്ത നമ്മുടെ സമൂഹം ലോകത്തിനു മുന്നിൽ തന്നെ വലിയൊരു വെല്ലു വിളിയാണ്.മാരത്തോൺ ഓടിയത് കൊണ്ടോ വഴിപാടുപോലെ പ്രസംഗിച്ചതുകൊണ്ടോ ഫ്.ബി. യിൽ ഒരു പോസ്റ്റ് ഇട്ടതുകൊണ്ടോ മാറുന്നതല്ല ഇ കടി എന്ന അറിയാം.എങ്കിലും ഇ സമൂഹത്തിൻറെ ഭാഗം എന്ന നിലക്ക് എന്തെങ്കിലുമൊന്ന് പറയാതെ വായടക്കുവാൻ ഇ ഫെമിനിസ്റ്റിനു കഴിയുന്നില്ല.
ഇത്തവണയും മാധ്യമങ്ങൾക്കു കൂട്ടിവാഴ്ത്താൻ ഒരു ഇരയെ കിട്ടി. ഒരു പീഡനം വായിക്കാതെ ദിവസം തുടങ്ങുന്നത് തന്നെ ശ്രമകരമായിരിക്കുന്നു ഇന്നൊരു ശരാശരി മലയാളിക്ക് അല്ലെങ്കിൽ ഒരു ഇന്ത്യകാരന്
നാളെ എനിയ്ക്കോ എന്റെ അമ്മക്കോ എന്റെ സഹോദരിക്കോ സംഭവിക്കാവുന്ന ഒരു നിത്യസാധാരണമായ കാര്യമായി ഇ "കലാരൂപം"മാറിക്കഴിഞ്ഞു..എന്ത് women empowerment ?.
സ്ത്രീ പുരുഷ സമത്വവും ശാക്തീകരണവും ആരംഭിക്കേണ്ടത് അവനവന്റെ തീന്മേശയിൽ നിന്നും അടുക്കളയിൽ നിന്നുമാണ് അതാരംഭിക്കേണ്ടത് സ്ത്രീ തന്നെയാണ്.ഭക്ഷണം കഴിച് കഴിഞ്ഞാൽ അമ്മ മകളോട് പറയും ആ പാത്രം കഴുകിവെക്കു കുട്ടി നാളെയൊരു വീട്ടിൽ കയറിച്ചെല്ലേണ്ടതല്ലേ? ഇതേവീട്ടിൽ മകനേകൊണ്ടും ഇ പ്രവൃത്തി . ചെയ്യിക്കേണ്ടത് അനിവാര്യതയാണ് .
പുരുഷൻ പുരുഷൻ ആയിരിക്കുന്നതും സ്ത്രീ സ്ത്രീ ആയിരിക്കുന്നതും ഇരുകൂട്ടരും നൽകുന്ന പരസ്പര മൗന സമ്മതം
കൊണ്ടാണ് ഇല്ലെങ്കിൽ രണ്ടു വിഭാഗവും മനുഷ്യരായിരിയ്ക്കും
സ്ത്രീയെ അമ്മയായും ദേവിയായും കണ്ടു
കൊണ്ടാണ് ഇല്ലെങ്കിൽ രണ്ടു വിഭാഗവും മനുഷ്യരായിരിയ്ക്കും
സ്ത്രീയെ അമ്മയായും ദേവിയായും കണ്ടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ