1.നേട്ടം
കുത്തഴിഞ്ഞോരീ
ലോകത്ത്
കുത്തിയമുണ്ടുമായ്
നിലപ്പതാണെൻറ
നേട്ടം.
2. പ്രണയം
സ്നേഹം ഏറെയുണ്ട്
കനവിൽ
നീ അരികിൽ ഇല്ലെങ്കിലും
തെളിച്ചമില്ലാതെ പോയത്
ദുഃഖം.
പിരിയുന്നു ചുറ്റും സ്നേഹം.
നിൻറെ ഗന്ധവും മുറ്റി നിൽക്കുന്ന സന്ധ്യകൾ.
വരണ്ട ചുണ്ടുകൾക്ക് നനവാർന്ന
ഓർമ്മകൾ.
കനവിൽ
നീ അരികിൽ ഇല്ലെങ്കിലും
തെളിച്ചമില്ലാതെ പോയത്
ദുഃഖം.
പിരിയുന്നു ചുറ്റും സ്നേഹം.
നിൻറെ ഗന്ധവും മുറ്റി നിൽക്കുന്ന സന്ധ്യകൾ.
വരണ്ട ചുണ്ടുകൾക്ക് നനവാർന്ന
ഓർമ്മകൾ.
ഓർമ്മകൾ
മേയുന്ന തരിസിൽ വരണ്ട നീർച്ചാൽ പോൽ
പ്രണയം വചനം പറയാൻ മടിക്കുന്ന
കണ്ണിൽ ...
കാത് ഏറെ തിടുക്കത്തിൽ കാറ്റിലെ കൊറ്റിയെ പോൽ ഒന്നുലയുന്നു .
നീ ഉണ്ടായിരുന്നെങ്കിൽ
നിഴലായി നിവർന്നേനെ ഞാൻ.
മേയുന്ന തരിസിൽ വരണ്ട നീർച്ചാൽ പോൽ
പ്രണയം വചനം പറയാൻ മടിക്കുന്ന
കണ്ണിൽ ...
കാത് ഏറെ തിടുക്കത്തിൽ കാറ്റിലെ കൊറ്റിയെ പോൽ ഒന്നുലയുന്നു .
നീ ഉണ്ടായിരുന്നെങ്കിൽ
നിഴലായി നിവർന്നേനെ ഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ