ഈ ബ്ലോഗ് തിരയൂ

2016 മേയ് 3, ചൊവ്വാഴ്ച

എല്ലാം മതിയാക്കി അടങ്ങിയൊതുങ്ങി കുത്തിയിരുന്നതാണ്  ഞാൻ .
മുട്ടിനു താഴെ ഇറക്കമില്ലാത്ത  ട്രോസറി ട്ടാൽ അവന്റെ കണ്ണിൽ  കാമം തിളക്കുമെങ്കിൽ 
തെല്ലു മാറിപ്പോയ സാരിക്കിടയിലൂടെ ബ്രസ്സിയറിന്റെ വള്ളി കണ്ടാൽ പീഡിപ്പിക്കാൻ തൊന്നുമെങ്കിൽ അതൊന്നറിയണം എന്ന് തന്നെ വെച്ചു .
രാത്രി ഇറങ്ങിനടക്കുന്ന പെണ്ണ്  അവന്റെ കാമം തീർക്കാനുള്ള ഉപകരണമാണെങ്കിൽ ചന്തി മറക്കാത്ത ഇറക്കമില്ലാത്ത സ്ലീവ് ലെസ് ടോപിനോപ്പം ലഗ്ഗിൻസ് ഇട്ട് നടക്കാൻ തന്നെ ഞാൻ തീരുമാനിക്കയാണ് .സ്വന്തം മകളിലും പെങ്ങളിലും കാമം കാണുന്ന അവനു   ഞാൻ ഒരു നല്ല ഇരയായിരിക്കും  ......
പക്ഷെ വയ്കിയാണെങ്കിലും തിരിച്ചരിയുകയാണു  ഞാൻ .6 മാസം പ്രായമായ കുഞ്ഞിലും 60 കഴിഞ്ഞ തള്ളയിലും സെക്സ് തീർക്കുന്ന അവനു പ്രകോപനങ്ങളുടെ ആവശ്യമെന്താണ് ?
.പഴത്തിന്റെ തോലുരിയുന്ന ലാഗവത്തോടെ അവനെന്റെ  ഉടുവസ്ത്രം പറിക്കും .
യോനിയിലൂടെ ഇരുമ്പ് കമ്പികളും കോണ്ടവും  കുത്തി തിരുകും.
മലധ്വാരത്തിലൂടെ കുടൽമാല പറിച്ചു പുറത്തേക്കിടും ....
പിന്നീട് വീണ്ടും....    
തിന്നു തടിച്ചു വീർത്തു  കൊഴുത്തു പുതിയ ഇരയെത്തേടി അവൻ .....
.....പരിപൂർണ  നഗ്നയാണ്‌ ഞാൻ  ഉളുപ്പും മാനവും കെട്ട സമൂഹമേ നിനക്കിന്നത്തേക്കുള്ള വിരുന്നാണ് ഞാൻ ....
--------------------------------------------------------------$ 

2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

നുറുങ്ങുകൾ
തെളിയണം തെളിക്കണം 
മനസിനെ മാനംപോലെ

കഥയും കഥയി ല്ലായ്മയും 
കഥകളാകുന്നു 
കഥ കരളുകോരുന്നു 
കഥയി ല്ലായ്മ കനലാകുന്നു 
കരിയുന്നു കരിയാകന്നു 


2015 സെപ്റ്റംബർ 23, ബുധനാഴ്‌ച

                          ഞാൻ ഉറങ്ങുന്നു .....          


പരന്ന് ഒഴുകുന്നപുഴയെപോലെ .....
മനസ്സ്‌ നിരന്ന് ഒഴുകുന്നു
കാടും പടർപും കരയും.. ജീവനും
ആഴ പരപ്പിൽ ഒഴുകി മണ്ണിനു .....
കൂട്ടായ്
കരയിൽ കണ്ണുനീർ പുഴ ഒഴുകി സ്നേഹം വരണ്ടു പോകുന്നു
ഓർമ്മ  ബാക്കിനിൽക്കേ സ്നേഹംസ്വാപ്നമാകുന്നു
ഉണരാൻ മടികാണിക്കുന്ന കണ്ണുകൾ..
കലങ്ങി
 പുത്തൻ മേലാപ്പണിഞ്ഞു
 വികൃത മായ ജീവൻ .......
പൂക്കുകയും കായ്കുകയുച്ചെയുന്നു
പല്ലു കൊഴിഞ്ഞു വടിയിൽ വളഞ്ഞു ഭുമിയുടെ ഭാരം കുറയ്കുന്നു
നിദ്ര കണ്ണിൽ മറയുന്നു

2014 നവംബർ 2, ഞായറാഴ്‌ച


ശാസ്ത്ര    വിദ്യാർഥി യുടെ        ഒരു       ദിവസം
---------------------------------------------------------


നേരമില്ലോന്നിനും  ................... :(

ശ്വാസം വിടാൻ മറക്കുന്നതാണിന്നു ,
ശാസ്ത്രമേ നീ  തന്ന ജീവിതം  ഞങ്ങൾക്ക്


 കൂടെ ഇരിക്കുന്ന കുട്ടികളിലെത്ര പേരുണ്ടതെന്നത് സംശയം,  എന്നും..........
 തമാശകൾ പറയാറില്ല ഞങ്ങൾ ,

കൂട്ടം തെറ്റിയ  ചിലർ  മാത്രമേ വഴിതെറ്റി   കാണാറുള്ളു
മാറാല പിടിച്ച ആ ഗ്രന്ഥശാല ,
സക്കറിയ ആര്  .....?
ഒ .എൻ .വി  ആര്..........???
പണ്ടേക്കു പണ്ടേ കേട്ട് മറന്ന ചില  പേരുകൾ
 
അതിനിടയിലാ  തലച്ചോറിന്റെ പാതിയും ചിതലരിച്ചു പൊയ് ,
 ബാക്കിയുള്ളത്   പൊടി  പിടിച്ച ചില , ക്രമം തെറ്റിയ രാസ സമവാക്ക്യങ്ങൾ  .........മാത്രം

കൂട്ടുമ്പോൾ പിഴവ് പറ്റുന്നു ഗുണിക്കുമ്പോൾ അക്കം  തെറ്റുന്നു ..........
കാല്ക്കുലെട്ടരും  , കണ്ണടയും നിർബന്ധം ........

സ്കൂളിന്റെ നാലു  ചുമരു കഴിഞ്ഞു ഞാൻ  .. ഒരു പക്ഷി കരഞ്ഞത് കേട്ട് .....
മലയാളം സാറിനോട് സംശയം ചോദിച്ചു.....
..."അത് കാക്കയാണത്രേ ........ :O "
അതേയോ ...??? .... ആരാണീ 'കാക്ക' എന്നായീ സംശയം...
ആഹ് !!!  പോട്ടെ.....നാളെ  ബയോളജി  . പരീക്ഷയാണ് 
"ക്രോ  യുടെ  മോർഫോളജി   പഠിക്കണം"............... :'(

 

2014 ജൂൺ 13, വെള്ളിയാഴ്‌ച

                                         കറുത്ത  മാലാഘ
                                         *************  
വീണ്ടും വീണ്ടും അവൾ തേങ്ങുകയായിരുന്നു .........
വിവശമായ  അവളുടെ കൂന്തലിലൂടെ   തഴുകി ഒഴുകുന്ന കാറ്റും
മുലപ്പാലിന്റെ  രുചിഅറിയാത്ത  വരണ്ട ചുണ്ടുകളും
നിർ വികാരത നിറഞ്ഞ അവളുടെ  കണ്ണുകളെ വീണ്ടും വീണ്ടും നിശ്ചലം ആക്കി
അതായിരുന്നു അവളുടെ ആദ്യത്തെയും അവസാനത്തെയും കാഴ്ച .
 .................  അമ്മ ..................
ഗർഭപാത്രത്തിൽ വെച്ച്  അവൾ ആദ്യം ശ്രവിച്ച നാമം  
മാലാഖയുടെ വിശുദ്ധി യും,
  രൂപവും,
 ഭാവവും
അവളുമായീ വെറുമൊരു പോക്കില്കൊടി ബന്ധതിനുമപ്പുറം   വളരെ വളരെ മഹത്വമേറിയ മറ്റൊന്നു
പക്ഷെ ,ആ  സത്യം ആ കറുത്ത മാലാഘ തിരിച്ചറിഞ്ഞില്ല...
വഴിയിൽ  കണ്ട ചവറ്റു കൊട്ടയിൽ കോഴിപാട്സിനൊപ്പം  ആ മനുഷ്യപാട്സും  വലിച്ചെറിയപ്പെട്ടു....
അമ്മ എന്ന് കരയാൻ ആ ചുണ്ടിനായില്ല....
കാരണം ആ ചുണ്ട്  മുലപ്പാലിന് പകരം ആദ്യം നുണഞ്ഞത് ചീഞ്ഞളിഞ്ഞ പച്ച മാംസം ആയിരുന്നു .....

2014 മേയ് 6, ചൊവ്വാഴ്ച

                                                       ഇന്ന്
                                                       *****
ജീവിക്കുന്നു  എന്ന   തോന്ന ൽ
 വടവൃക്ഷ    കൊമ്പു ക ൾ പോ ലെ യാണ്
ഒരിക്ക ലും    തീരാത്ത കണ്ണുനീർ    ..
നീരുറവ കളെ പോലേ  തെളി നീര്  നൽകി  
പലവഴി ക്ക്  കയ് വഴികളായി      സ്വപ്ന ങ്ങ ൾ   നല്കി,
 ഉണർ ന്നു ...... ഉറങ്ങി,
 ഇന്നലകളെ പുണ ർന്നു
ഇന്ന്   എന്ന   ഒരായുസ്സിന്  ,,,,
യാഥാർ ത്യത്തെ   നാളെ യാകുന്ന ശൂന്യതയെ
വർ ണ    പോലിമയോട് കൂടി  .....
ശിരസ്സിലേറ്റി   സംസ്കരിക്കുന്നു
ഞാൻ   ഇന്നിൻറ്റെ   പ്രതീകമാണ്
നാളെയുടെ ശൂന്യത അല്ല
 തികവാർന്ന   പ്രഭാവലയം ആണ്
ഇനിയും വരാൻ പോവുന്നവരിൽ
പ്രതീക്ഷകൾ   ആകുന്ന  ഇന്നിന്റെ നാമ്പുകൾ
ശേഷിപ്പിക്കുന്നു   .....................
(ശിവദാസൻ )

                                                                            my house
                                                   *******  
                                                                     
house is my best friend

my house  seen very beautiful

i love my house

house will protect us from wind and rain 

house protect us 

(മകൻ   ശിവപ്രസാദ്  അവന്റെ ആശയങ്ങൽ  കടലാസിൽ പകർ ത്തുന്നു ...... അവനിപ്പോ   4-)0  class  ലാണ് )