ഈ ബ്ലോഗ് തിരയൂ

2017 ഏപ്രിൽ 24, തിങ്കളാഴ്‌ച


 മരം 



ഞാൻ ഒരു മരം
താഴുവേരുള്ള മരം
ശിഖരങ്ങൾ  പന്തലിച്ചാമരം
കുതുകത്തിനു ചില്ലകൾ ഉലഞ്ഞാമരം
ആർക്കും കൊതിയൂറുന്നമരം

കരയാനറിയാത്തമരം  കറ ഇല്ലാ മരം
കാറ്റിനു കുണു ങുന്ന മരം
കാറേയേറി കാറ്റി ലേറി കനക്കുന്നമരം

തഴുവേര്  ഹൃദ്ധ്യാ കാക്കുന്ന മരം
പന്തലായ് തണലായ്‌ വിലസുന്നമരം
ആരെയുംകാകുന്നമരം

കാടായി വീടായ്‌ മേടായ് വിലസുന്ന മരം

പറവകൾ  കുരുവികൾ തുമ്പികൾ
പാടി  ആടി കളിക്കും
അണ്ണാറക്കണ്ണനുകൂട്ടായ്‌ കരയും കുയിലും
കുട്ടിന്കുട്ടിയും ഉള്ള മരം

ആറിന് കൂട്ടായ് കരുത്തായി നില്കുന്നമരം
കള കളം പാടുന്ന ആറിന്
പൂ പാത ഒരുക്കുന്ന മരം

വികസന വിരോധിയായമരം
വഴിമുടക്കിയമരം
കാക്കകൾ കുരുവികൾ പാർത്തു
പരിസരം വൃത്തി കേടാകുന്നമരം

കാവലിന് ആളു ള്ള മരം
കാക്കു വാൻ ആളില്ല മരം

ഞാനിരിക്കുമിടം കുന്നിൻ തടം
കുന്നിൻതടം തടാകം
ആയിരം തുടം തുള്ളുന്ന  തടം

തടം നനക്കുമിടം കൃ ഷി യിടം
ആയിരം പറ വിളയുന്നിടം
ആയിരം ഗോക്കൾ പുലരുന്നി ടം
കോടാനുകോടി ചെറു ജീവൻ പുലരുന്നിടം

പൂക്കളും കുരുവി യും വിളയുന്നിടം
കാലം തെറ്റാതെ വൃ ഷ് ടി ഉള്ളിടം
ദാഹ ജലം കാത്തിടും ഇടം

ഞാൻ വെറും ഒരു മരം
ജീവനും ദാഹവും മരണവും
കാ ക്കുക കാതോർ ക്കുക 
നിങ്ങൾ വെട്ടുന്ന വഴിൽ
കുഴികൾ മാത്രം
വഴികൾ കാണാൻ കഴിയാതെ പോകും
നിദ്ര ഇല്ലാ തെ
തൊണ്ട് പിളർന്നു മരിക്കും

ഞാൻ ഒരു മരം ചില്ലകൾ കോതിയൊതുക്കിയമരം
തണൽമരം
ഇന്നലെ ആരോ പറഞ്ഞുനട്ട മരം
കുറുമരം കായ്കില്ല പൂകില്ല മരം

ഞാൻ ഒരു ഉണക്ക മരം
പ്ളവല്ല മാവ് അല്ല
ചാംബ യും അല്ല കൊന്നയുമല്ല
ആരോ ഏതോ നാട്ടിൽ പിയു ത് എ റി ഞ മരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ