ബോധം
ബോധം ബ്ലോഗറായതും
എസ് എം എസ് ജീവനാഡീ
വ്യൂഹ വ്യവസ്ഥയായതും
വാട്ട്സെപ്പ് സഞ്ജയനായതും
പണം കാർഡായതും
പരസ്പരം മാറിനിന്നു
കാണാമകലത്തിൽ
പരസ്പരം മേഘസന്ദേശം
അയക്കുന്നതും
മറ നീക്കി മൗനപുഞ്ചിരി തൂകി
പുണരുന്നതും
നാളെതൻ പുലരിയിൽ
തേടി പരസ്പരം
കണ്ണോടു കണ്ണ് പുലബ്യം പറയുന്നതും
അമ്മയും മകനും
അരുതാത്തതുപറയുകയും
മനംഅറിഞ്ഞു തെറിവിളിച്ചു
ആറ്റിലേക്ക് ചാടുന്നതും .
അച്ഛനെ കൊന്നു അമ്മയും
കാമുകൻ വലുപ്പത്തിൽ ഓടി പോകുന്നതും
അരുമ കുഞ്ഞിനെ അരുതാത്തതു ചെയ്യുന്നതും
അമ്മ തേവിന്മാർ
പാൽ പുഞ്ചിരി തെളിയാത്തൊരു
കുഞ്ഞിനെ തൊട്ടിയിൽ എറിഞ്ഞു
കടന്നു പോകും കുന്തിന്മാർ
കവിത പോലും നാണിക്കും
കാപാലികർ നന്മയറിയാതെ
വളരുന്നവർ നിയമജ്ഞർ
മനുഷ്യാവകാശികൾ ബാലനിയമകാർ
അമ്മത്തൊട്ടിലുകൾ
സ്ത്രീ സമത്വക്കാർ
ആരിലുമില്ല ഒരുമുത്തസ്സി ചിന്ത
ലോകംപുലർന്നകാലം മുതൽ
കൂടെയുണ്ടായിരുന്നവർ
കൂട്ടായിരുന്നവർ മുത്തശ്ശിമാർ
ദേശീയതൊഴിലാളികൾ അവതില്ലെങ്കിലും
അറുപത്തിന്റെനിറവിലും തൂമ്പ കിളക്കുന്നവർ
തൊടുവെട്ടുന്നവർ കൃഷിക്കാർ
ചെറുപ്പക്കാർ ലഹരിക്കാർ പെണ്ണിലുംകഞ്ചാവിനും
മയക്കിനും എഫ് ബി കും വാട്ട് സായ്പ് പിനും
മൊബൈൽ വന്നു ചിരിപ്പെട്ടി യായി
കളികൂട്ടുകാരനായി ജീവിതസഖിയായ്
ഊണായി ഉറക്കമായി
ഇന്നിൻറെ ലഹരിയായി
യാത്രയിൽ കുഞ്ഞിൻെറ താരാട്ടുപാട്ടിൽ കൂട്ടിനു
ബോധം കവർന്നൊരു
തലമുറ ബോധി വൃക്ഷത്തണലിൽ
ബുദ്ധനാകും വരേയ്ക്കും കലഹം നിശ്ചയം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ