ഈ ബ്ലോഗ് തിരയൂ

2017 ഡിസംബർ 22, വെള്ളിയാഴ്‌ച

ജിം  ഒരു ഓർമ്മ ....


'ജിമ്മി 'റോഡരികിൽ ഉപേക്ഷിക്യപ്പെട്ടനിലയിൽ  പുഴുവരിച്ചു കരുണ യാചിക്കുന്ന പേരില്ലാത്ത ഒരു വെളുത്ത നായക്കുട്ടി .ഏതാണ്ട് കാലിനേറ്റ മുറിവ് മരണത്തിലേക് വിളിക്കുന്ന സമയം, ഞാനും കുമാരേട്ടനും കൂടി രാവിലെ നടത്തം വീട്ടിലേക്ക് തീരുമ്പോൾ, കൺതുറക്കാത്ത ഈ നായ കുട്ടി എനിക്ക് കൂട്ടായി ...

വീട്ടിൽ ഭാര്യ യും മക്കളും വളരെ  ആരവത്തോടെ  സ്വീകരിച്ചു .

ചിമ്മിനിയുംവെളിച്ചെണ്ണയും ചേർത്ത മിശ്രിതത്തെ പുരട്ടി മുറിവ്  ഉണക്കി.

രാവിലെ പുറത്തിറക്കി' കൂടില്ലാത്തതിനാൽ വീടിനുള്ളിൽ  പെട്ടിയിൽ  കരുതി സൂക്ഷിച്ചു.
എല്ലാവരുടെ യും കണ്ണിലുണ്ണിയായ്  വളർന്നു.

 U K G യിൽ പഠിക്കുന്ന ശിവന്റെ ഉറ്റതോഴൻ. കളിക്കുന്ന തും  കുരക്കുന്നതും അവരൊന്നിച്ചായിരുന്നു .
കൂടില്ലാത്ത കാരണം  പുറത്തെ കുളി മുറി, അവന്റെ സ്വന്തം വീട് .

ചെറിയച്ചങ്ങലയിൽ അവനൊതുങ്ങി.

എല്ലാവരെയും അവൻ അകറ്റി നിർത്തി. വീട്ടിനുള്ളിൽ ഇരിപ്പും കിടപ്പും തുടങ്ങി.ഒന്നിച്ചു  മുഖത്തോടുമുഖം ഇരുന്ന് കുരച്ചപ്പോൾ ..
അറിയാതെ ശിവന്റെ  നെറ്റിയിൽ ജിമ്മി യുടെ പല്ലുകൊണ്ട് മുറിഞ്ഞു .

കൂട്ടിനിരുന്ന ഞങ്ങൾ കുട്ടികളെ ശിക്ഷിച്ചില്ല .

തുടർന്ന് എല്ലാവർഷവും പശു,കുട്ടികളെ തരുമ്പോൾ കൊളസ്ട്രം കൂടുതൽ ഉണ്ടാകും. അതുകൊണ്ടുത്തന്നെ ജിമ്മി നല്ല ഉയരമുള്ള കൂടറിയാത്ത, വലിയ ,ഒത്ത ആർക്കും നിയന്ത്രണമില്ലാത്ത  പരുവത്തിൽവളർന്നു.

 എന്നാലും അവന് സ്‌നേഹ കുറവുണ്ടായിരുന്നില്ല.

സുവർണ്ണമോളുടെ ഒപ്പം കളിക്കുവാൻ അവനിഷ്ടം.  ജിമ്മിയെ ,മുടി ചീകി പൊട്ടുതൊടീച് മടിയിലുറക്കുമായിരുന്നു .

ചെറുപ്പത്തിൽ ,അവൾ ആറിൽ  തിരുവമ്പാടി SHHS  സ്കൂളിൽ പഠിക്കുന്ന കാലം; നല്ല ധൈര്യം ഉള്ളവൾ, കാലിൽ കുഞ്ഞി പല്ലുകൊണ്ട് കടികൊണ്ടപ്പോൾ, ജിമ്മി യുടെ വായിൽ നിന്നും രണ്ടു കുഞ്ഞികൈയും ഉപയോഗിച്ച്, ജിമ്മിയുടെ വാപിളർത്തി രക്ഷ പെട്ടു.

എന്നാൽ SSLC ക്ക്  പഠികുമ്പോൾ
ജിമ്മിയെ മടിയിലുറക്കി,അവന്റെ നഖങ്ങളിൽ നെയിൽപോളിശും നെറ്റിയിൽ പൊട്ടും ,ഒരു നിമിഷത്തെ അധിക സ്നേഹം ; നായ കടിച്ചു... വിരലിനു ഇടയിൽ നല്ലമുറിവ് .അതിനുശേഷം അവൾക്കു നായയെ പേടി യാണ് ..ജിമ്മി കഥകൾ ഇനിയും ബാക്കി ......അവൻ .....രണ്ടുകൊല്ലം മുമ്പ് ..തൂക്കിലേറ്റപ്പെട്ടു ... ധീരനുമരണം  ഒന്ന് ...ഒരിക്കൽ മാത്രം ..ബാക്കി  പിന്നെ പറയാം .......

2017 ഡിസംബർ 14, വ്യാഴാഴ്‌ച

THE EQUATION METHOD(BALANCE SHEET WITHOUT PREPARING LEDGER AND PROFIT AND LOSS ACCOUNT)
TRANSACTION

ASSETS TOTAL
CASH
BANK
DEBTOR
STOCK
FIXED ASSET
CAPITAL
LIABILITY
TOTAL LIABILITY
COMMENCED BUSINESS RS 1,00,000

1,00,000
1,00,000
IA




1,00,000IC

1,00,000
CASH DEPOSITED INTO BANKS 50,000

1,00,000
50000
DA
50000
IA



1,00,000

1,00,000
CASH PURCHASES RS25,000

1,00,000
25000
DA
50000

25000
IA

1,00,000

1,00,000
CREDIT PURCHASES RS50,000

1,50,000
25000
50000

75000
IA

1,00,000
50000
IL
1,50,000
CASH SALE RS 50,000(COST 35,000)

1,65,000
75000
IA
50000

40000
DA

1,15,000
(+PROFIT)1C
50000
1,65,000
CREDIT SALE RS50,000(COST 40,000)

1,75,000
75000
50000
50000
IA
0
DA

1,25,000
(+PROFIT 10000)1C
50000
1,75,000
RENT AND EXPENSES PAID RS 1000

1,74,000
74000
DA*
50000
50000
0

1,24,000
DC*
50000
1,74,000
COMMISSION RECEIVED RS 2000

1,76,000
76000
IA
50000
50000
0

1,26,000
IC
50000
1,76,000
CASH PAID TO CREDITOR RS49,500(FULL SETTLEMENT)

1,26,500
26500
DA
50000
50000


1,26,500
0
DL*
1,26,500
LAND PURCHASED ON CREDIT BASIS RS1,00,000

2,26,500
26500
50000
50000
0
1,00,000
IA
1,26,500
1,00,000
IL*
2,26,500
BOUGHT MOHANLAL’S GOODS RS 10,000

2,36,500
26500
50000
50000
10000
IA*
1,00,000
1,26,500
1,10,000
IL
2,36,500
*DA=DECREASED ASSET, D L= DECREASED LIABILITY ,I C= INCREASED CAPITAL.


  1. ED *I A = INCREASING ASSET, D C =DECREASED CAPITAL, I L = INCREASED LIABILITY

2017 ഡിസംബർ 11, തിങ്കളാഴ്‌ച

നമ്മൾകാണാതെപോകുന്നത് ...?

വിപ്ലവം എവിടെ വേണം, എന്നത് വിഷയമാണ് .ദരിദ്രമായ സമൂഹം, കൂലി കിട്ടാതിരുന്ന കാലം.. കൃഷിഭൂമി കർഷകന് ഇല്ലാതിരുന്ന കാലം.. ഇന്ന്  കർഷക തൊഴിലാളികൾ ഇല്ല. എല്ലാവരും, നേതാക്കളുൾപ്പടെ ഫ്യൂഡൽ പ്രഭുക്കന്മാർ. തെഴിൽചെയുന്നവർ ഇല്ല. സ്വന്തം പണം കൈമോശം വരാതെ നോക്കുന്നു. മുറിബീഡി വലിക്കേണ്ട കാര്യമില്ല. കുടിലിൽ ,ചാളകളിൽ എത്തിനോകേണ്ടതില്ല. നേതാക്കൾ സധൈര്യം  സ്വന്തമാക്കിയ സ്വത്തുക്കൾ ക്രമപ്പെടുത്തുക എന്നതാണ് മുഖ്യം . തൊഴിൽ നഷ്ടമാകുന്നവന് സമരം ചെയ്യാൻ തൊഴിലാളിവർഗ നേതാക്കളുടെ സ്ഥാപങ്ങളിൽപോലും പറ്റില്ല .
മാനസിക തകരാറുകൾ യുവ തലമുറകളെ  വേട്ടയാടുന്നു .  I T മേഖ ലകളിൽപണിയെടുക്കുന്ന യൂവാക്കൾ  ഏറെയും തങ്ങളുടെ പ്രേശ്നനങ്ങൾ ആരൊടുംപറയാനകത്തെ കഷ്ടപ്പെടുന്നു.

കാരണങ്ങളില്ലാതെ തൊഴിൽസ്ഥാപനങ്ങൾ തടവറകളായ്, മാറിക്കഴിഞ്ഞു .ഇവിടെ നേതാവുവേണം,  അവർക്കു സാന്ത്വനം  വേണം ....
മുഖ്യനുപടച്ചട്ട എന്തിന്‌ ?
സുരക്ഷാ ഭടന്മാർ എന്തിന്?
ജങ്ങൾക്കുവേണ്ടിമരിക്കുന്നവൻ ,നേതാവ്..!
അതിനു തയ്യാറാകാത്തവർമാറിനിൽക് ..ധൈര്യവും തന്റേടവും മുള്ളവർ വരട്ടെ ..
ജനങ്ങളാണ് നേതാവിടിന്റെയ് ശക്തി ....
അവർ എപ്പോഴും കൂടെയുണ്ടാകും .

മതം എല്ലാമേഖലയിലും കയറിക്കൂടി, പണംമുള്ളവൻ അതിന്റെ മുഖ്യനും ; അയാൾതീരുമാനിക്കും, ആര് എന്തുചെയ്യണം എന്നത് .
പട്ടിണി വേട്ടയാടിയിരുന്നകാലം, ഹിന്ദു, മുസൽമാൻ, ക്രിസ്ത്യൻ എല്ലാവരും പരസ്പരം അറിഞ്ഞു ജീവിച്ചു .
കഷ്ടപ്പാടിൽ കുട്ടികളും വലിയവരും ആരും പർദ്ദ ഇൻ ധരിച്ചതായ് കണ്ടില്ല.
വളക്കൂറുള്ള മണ്ണ് നികത്തി കെട്ടിടം പണിതില്ല.
 വയൽ നികത്തി കെട്ടിടം പണിതില്ല.
 അവർ കുളങ്ങളും കിണറുകളും നിർമ്മിച്ചു.
 കൃഷി സംസ്കാരം മുറുകെപ്പിടിച്ചു .
  രോഗങ്ങൾ കാര്യമായ് ആരെയും വേട്ടയാടിയില്ല
.
കോഴിക്കോട് സിറ്റിയിൽ മാത്രം എത്ര കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു.?
എനിക്ക്  അറിയാവുന്ന കുളങ്ങൾ അഞ്ചോളംവരും .
ബേബിമെമ്മോറിയൽ നിൽക്കുന്നതിനു എതിർവശം, അരയിടത്തുപാലത്തും ,മുതലക്കുളത്തും ....,
മാനാഞ്ചിറ  ,കോഴിക്കോട് സിറ്റി ജലക്ഷാമം പരിഹരിക്കുന്നതിൽ എത്രമാത്രം പങ്കു വഹിക്കുന്നു.......
കുന്നുകളും മലകളും വെള്ളച്ചാലുകളും, വയലുകൾ, വെള്ളക്കെട്ടുകൾ എല്ലാം രാഷ്ട്രീയ, പ്രദേസിയ നേട്ടങ്ങൾക്കുവേണ്ടി നികത്തി വിറ്റു .തോമസ്ചാണ്ടി ഉൾപ്പടെ ഈ ഗണത്തിൽ പെടുന്നു .....

ഇനിയുള്ള മലകളും കുന്നുകളും വെള്ളച്ചാലുകളും നമ്മുടെ നിലനിൽപിന് അനിവാര്യമാണ്; നേതാക്കൾ ഉണരേണ്ടത് ഇവിടെയാണ്.
കാരശ്ശേരി പഞ്ചായത്തിൽ ഖനന പ്രക്രിയ തടയപ്പെടേണ്ടതാണ് ,ഒരുഗ്രാമം തീർത്തും ബലാൽക്കാരം ചെയപെടുന്നു.
 നിയമങ്ങൾ ജനങ്ങളെവിഢികളാക്കി കടന്നുപോകുന്നു,.
അല്ലെങ്കിൽനിയമം  അറിയുന്നവർ; നിയമം വിലക്ക് വാങ്ങുന്നു.
പരസ്പരം പർദ്ദ ധരിച്ചു ജീവിക്കുന്നു ;മുഖം നഷ്ടമായവർ മുഖംരക്ഷിക്കാൻ  മുഖംമൂടി ധരിക്കുന്നു
ചുരുക്കംചിലർ മുഖംരക്ഷിക്കാൻ  ;
 മുഖംകാണിക്കാൻ  അനുവദിക്കുന്നില്ല എന്നുമാത്രം
മണലൂറ്റി വിറ്റു....; പുഴക്കരയുന്നത് ആരുംകണ്ടില്ല.
 അമ്മയെ തല്ലുന്നവർക്കു  ദയകാണുമോ ?
പാറകൾ  കണക്കിലധികം റോഡാകുന്നതുപോലും ;വികസനം.
എതിർക്കുന്നവരോ ; വികസനവിരോദികളും!!

നമ്മൾക്ക്  നല്ലവെള്ളം വേണം. രോഗമുക്ത ഗ്രാമങ്ങൾവേണം.
പക്ഷെ നാശനപ്രവർത്തനങ്ങൾക്കു  തടയണനിർമിക്കാതെ  നമ്മുടെ ഖജനാവ് കാലിയാകുന്നതിനു മാത്രം ഉതകുന്ന ജലപദ്ധതി ,കിണർ റീചാർജിങ്  തുടങ്ങിയവകുപകരം ....വയലുകളും കുളങ്ങളും പുനർജനിപ്പിച്ചാൽ ഇനിയൊരിക്കലും ജലക്ഷാമം ഉണ്ടാകില്ല  .
പകർച്ചവ്യാധികൾ ഉണ്ടാകില്ല.
കെട്ടിടസമുച്ചയങ്ങൾ ആവശ്യമറിഞ്ഞുമാത്രം അനുവദിക്കുക .
ഒന്നിലധികം കെട്ടിടനിർമാണം ഒരാൾക്കും അനുവദിക്കാതിരിക്കുക  .










2017 ഡിസംബർ 9, ശനിയാഴ്‌ച


ഒരു മടി ...ഒരു അടി 


ഞാൻ 1973  കാലത്തിലേക്  ഒന്ന് തിരിഞ്ഞു നോക്കുന്നു . മണാശ്ശേരി
 ജി യൂ പിസ്കൂൾ ,നാലാം ക്ലാസ്സിൽ, പരതപൊയിലിൽ അശോകൻ സർ
ക്ലാസ് ടീച്ചർ,എക്കാലത്തെയും നല്ല കണക്കിന്റെ  മാസ്റ്റർ. സ്നേഹം
കൊടുത്ത് കുട്ടികളെ  കണക്കിലേക് അടുപ്പിക്കുന്ന നല്ല ചെറുപ്പക്കാരൻ.
ഒരോ തെറ്റിനും, നോക്കി ഒരോര്മപെടുത്തൽ , ഇന്നും കണക്ക്  ഏറെ ഇഷ്ടം..

അശോകൻ മാസ്റ്റർ ഇന്ന് സ്കൂളിൽ നിന്ന് പിരിഞ്ഞെങ്കിലും രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ പഴയ കാലം ഓർക്കാറുണ്ട്, ഓര്മപെടുത്താറുമുണ്ട്‌...., .അഗസ്ത്യന്മുഴി പാലം തിരുവമ്പാടിയിലേക്കുവഴികാട്ടുന്നു.
 പുഴ വരണ്ടുകരയുന്നു ,പാലത്തിലിരുന്നു ഞങ്ങളും  .പ്രകൃതി സ്‌നേഹികൾ പുഴയുടെ മാറു വാരിവിറ്റു, പാലത്തിന്റെയ് കാലുകൾ മെലിഞ്ഞു ഉണങ്ങി, ഭാരം  ഇറക്കിവെക്കാൻ  പാലം ചെരിയൻതയാറാകുന്നു  .

ചക്ക കുരു മണ്ണുതേച് ഉണക്കി ,മഴക്കാലം പലഹാരമാകുന്ന കാലം ,ഇന്നും ഓർക്കുന്നു. രാവിലെ കട്ടനും അരിമണിവർത്തതും തിന്നുന്നസമയം 'അമ്മ ഓര്മപെടുത്തും;ഉച്ചക്ക് വരുമ്പോൾ എന്തെകിലും ഉ ണ്ടാക്കിവെക്യം .ആ അലിവ് ഇന്നും അമ്മയിൽ ബാക്കി നിൽക്കുന്നു. എല്ലാ സമൃദികളും അമ്മക്ക് ഒരേപോലെ, ജീവിതത്തിന്റെയ് ശേഷിപ്പുകളിൽ 'അമ്മ ഇപ്പോഴും താളം കാണുന്നു. ഇല്ലായ്മകൾ അമ്മയ്ക്ക് ഇന്നും ബാക്കി , മക്കൾ എല്ലാവരും നല്ലസ്ഥിതിയിൽ, പക്ഷേ അമ്മ ആരുടെയും കൂടെ ഇല്ല; ഉള്ള സ്വകാര്യങ്ങളിൽ ജീവിക്കുന്നു .

ഇരുമ്പിപ്പുളിയും ഇഞ്ചിയും ചതുരപ്പുളിയും പറങ്കി മുളകും ഉപ്പും, വയറു നിറയും വരെ പച്ച വെള്ളവും ,ഉച്ചയൂണിനുവേറെയെന്തുവേണo? ഇത്രയും വിഭവങ്ങൾ പലരും കൊണ്ടുവരുന്നതാണ് .അരിയും ,ചോറും അന്ന് അന്യം .ഏറെ കുറെയെല്ലാവരും ഇങ്ങനെ തന്നെ, ഉച്ചകളും രാത്രികളും തള്ളി നീക്കി.
പകർച്ചവ്യാധികൾ എല്ലാവരെയും വേട്ടയാടുന്ന കാലം ചേച്ചിക്ക് ചൂട് പനി  പിടി പെട്ടു കിടപ്പിലായി. ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ സ്കൂളിൽപോകാൻ കഴിയൂ ....മേലാകെ കുരുക്കൾ ...പനി ചേച്ചി യെ കിടപ്പിലാക്കി .വാതിലടച്ച്‌ കിടപ്പും ...ചേച്ചിയുടെ കിടപ്പ് ചേട്ടനിൽ കൊതിയുണ്ടാക്കി. അനിയന്റെയ് അരികിൽ ഒരു നുണ ...ചേച്ചി ക്ക് സ്കൂളില്പോകാന് മടി . ഇന്ന്
നമ്മൾക്കുംകൂടി പോണ്ട ......'അമ്മ വിവരം അറിഞ്ഞാൽ കാര്യങ്ങൾ കുഴങ്ങും ..അതുകൊണ്ട്  സ്കൂളിൽപോകാതെ വയ്യ ...ഞാൻ  ബട്ടൻ പൊട്ടിയ നിക്കറും, അയൽപക്കത്തിന്റെയ് സ്‌നേഹസമ്മാനം: 'കീറാത്ത ട്ടറിക്കോട്ടെൻകുപ്പായം ഇന്നും ഞാൻ ഓർക്കുന്നു...
 അയൽവീടും അവിടെയുള്ളവരേയും, ഓണം വിഷു ഉത്സവകാലങ്ങളിൽ ലീല ചേച്ചിയും രാമൻകുട്ട്യേട്ടനും ദേവികിചേച്ചിയും വാസുച്ചേട്ടനും മുറത്തിൽ അവശ്യം വേണ്ടസദാനങ്ങൾ ,ഉപ്പു മുതൽ അരി വരെയുള്ള സാധനങ്ങൾ അമ്മയെ വിളിച്ചു തന്നകാലം. മദ്യം അച്ഛനെ കിഴ്പ്പെടുത്തിയ കാലം. ഞങ്ങൾ എല്ലാവരും നിസ്സഹായരായിരുന്നു ......നോക്കിനിൽക്കുന്ന ബന്ധുകുടുബങ്ങൾ കളിയാക്കിച്ചിരിക്കുക മാത്രം ചെയ്‌തു; ആരും സഹായിച്ചില്ല .....ഇന്ന്  അച്ചെന്റെയ്  'പുളിയും പൂത്തു ' രാമൻ നായർ മദ്യപാനം നിർത്തി. 86 വയസും തികച്ചു.സുഖമായിജീവിച്ചുമരിച്ചു.

ഒരു വിഷുവിനു കണിപടകം ഇല്ലെന്നറിഞ്ഞ വാസുവേട്ടന്റെയും രാമന്കുട്ടേയെട്ടന്റെയും മക്കൾ ഞങ്ങളുടെ വീട്ടിൽ കഥീനയും പടകങ്ങളും ഒരുക്കി വെടികെട്ടുത്സവംനടത്തി. എന്നേയും കുടുബത്തേയും സമ്പന്നമാക്കി. അന്ന് ഗണേശനും ജേഷ്ടന്മാരും വെടിമരുന്നുനിർമ്മാണവും വശത്താക്കിയിരുന്നു. ഏതാണ്ട് 12  ഓളം  കഥീനകളും ഉണ്ടായിരുന്നു ...അക്കാലത്തു ഒഴിവുദിന ങ്ങളിൽ രാവിലെയും ഉച്ചയും ഒന്നിച്ചുകളിച്ചുംചിരിച്ചും പുഴയിൽചാടിത്തിമർത്തും ദിവസങ്ങൾ ആഘോഷമായിരിന്നു. അവരുടെപുസ്തകങ്ങളും ശേഷിപ്പുകളും എന്നും തന്നു സഹായിച്ചിരുന്നു .......
ഉഷച്ചേച്ചി,ഉണ്ണികൃഷ്‌ണൻ,രവി,ഗണേശൻ ,പങ്കജാക്ഷൻ ,റീജ ,സതീശൻ ,മണി തുടങ്ങിയവരും ഞാനും അനിയൻ ശ്രീധരനും കൂടെ ഞങ്ങളുടെചെറിയകോലായിൽചമ്രം പടിഞ്ഞു  ചേമ്പും താളുംതിന്ന ഒരുകാലം..........
 ഇന്ന് എല്ലാവരും പരസ്പരം അകന്നു മാറി വേറെ വേറെകുടുംബങ്ങളായ്  ഒന്നും   പറയാറില്ല ....കാണുന്നതും ഒരുചെറുചിരിയി ൽ ഒതുക്കി ....

ജേഷ്‌ഠനും ഞാനുംകൂടി മെല്ലെ  സ്കൂളിൽപോകാൻതുടങ്ങി ....അമ്മനോക്കിനില്കുമ്പോൾ ഞങ്ങൾ റോഡിലൂടെ നടക്കാൻതുടങ്ങി ...വഴിയോരം നിറയെ മാവുകളുടെ സമ്മേളനം കാക്കകളും  കുരുവികളും ആടിപ്പാടി സമ്പന്നമാകുന്ന വഴി. കുയിലിനോടൊപ്പം പാടി നടുക്കുക ഇന്നും രസമുള്ളകാര്യം.... എനിക്ക് ...!

പ്രധാനറോഡിലേക്കുതിരിയുന്ന ഭാഗത്തു ഒരു മുളങ്ങൂട്ടം ഉണ്ടായിരുന്നു അതിന്റെയ് അരികിൽ എത്തിയസമയത്തു ശാരദ, എന്റെയ സഹപാഠി ഓരു മിന്നായംപോലെ ഓടിഅകന്നു .......
അക്കാലത്തു സ്കൂൾ എല്ലാവര്ക്കും ആവേശമായിരുന്നു
 ഒരുപിടി' ഉപുമാവ് '.. എന്തായാലും നാലാംതരം വരെ ഉറപ്പാ ....മാത്രമല്ല വരാതിരുന്നാൽ അടിയും ...കൂടാതെ ...ഹുസ്സൻമാസ്റ്ററും  ശങ്കരൻ മാസ്റ്ററും ,ശങ്കരൻകുട്ടി മാസ്റ്ററുംറോഡരികിലുള്ള  ഞങ്ങളുടെ വീട്‌അരികിലൂടെ രാവിലെയും  വൈകീട്ടും പോകും.........
വരാത്തതിനുള്ള കാരണം തിരക്കുകയും ചെയ്യും .....അടി  വീട്ടിലും ...സ്കൂളിലും ഉറപ്പ്

 ഇന്ന് കുട്ടികൾ  ഫോൺ നമ്പർ 100, ഇഷ്ടനമ്പറായി  കരുതുന്നു, ചാനലുകളും നിയമങ്ങളും കുട്ടികൾക്ക്   കൂട്ടും ....!

മുളംകൂട്ടത്തിന്റെയ് അടിയിൽ ഒരുതീരുമാനം ..ശിവ ..ഉണ്ണീ  എനിക്ക്  അടി ഉറപ്പാണ് .....ഇന്ന്  സ്കൂൾ  വേണ്ട  വൈകിയതിന് അടി ഉറപ്പാ ,.....!
നിന്നെ അടിക്കുന്ന പ്റശ്നമില്ല കാരണം നീ കുട്ട്യ .....?

തിരിഞ്ഞുനടന്നു .അമ്മയുടെ തറവാട്, കച്ചേരിയിൽ 'കുറിയേടുത്തു' പറമ്പിൽ.           തെങ്ങും പ്ലാവും പനകളും കമുങ്ങും നിറഞ്ഞ പറമ്പ് ....
ജേഷ്‌ഠൻ  ..അടുത്തവീട്ടിൽ ചെന്നു കൊടുവാൾ കത്തി വാങ്ങി. തളപ്പും കെട്ടി ,..തെങ്ങിൽനിന്നും ;കമുങ്ങു് വഴി കയറി ..കിട്ടിയ ,മന്നിങ്ങ പറിച്ചു ...ആവേശത്തോടെ കഴിച്ചു ..കൂടെ  കരിപാല അപ്പുക്കുട്ടി ..പറമ്പിന്റെയ് ഒരു തലക്കൽ നിന്നും ചക്കയുമായ് കടന്നു പോയ് .......ഒരുനോട്ടം ഒരുചിരി ...അർത്ഥതലങ്ങൾ ഞങ്ങള്കുമനസിലായില്ല, കാരണം ഞങ്ങളും കള്ളത്തരം ഉള്ളവരായിരുന്നു ..ആരും അറിയാത്ത ..സ്കൂൾ ..പോകാത്ത  ഒരു യാത്ര

..വീടിന്റെയ്  താഴെ ഭാഗം കാടായിരുന്നു. പുസ്തകവും മറ്റും അവിടെ ഒളിപിച്ചായിരുന്നു ..വയൽ വരമ്പിലൂടെ ഉള്ള യാത്രക്കിടയിൽ കുപ്പായം അര യിൽ കെട്ടി.....ജേഷ്‌ഠൻ  സ്കൂൾ  യാത്ര ... !വിനോദയാത്ര തുടങ്ങിയിരുന്നു ...

തിരിച്ചു നാലുമണിക് മുമ്പ് വീടിന്റെയ് അരികിൽ എത്തണം ..ദൃതിയിൽനടന്നു ...പുസ്തകവും ,..ഉടുപ്പും ധരിച്ചു ...വീടിന്റെയ് നേരെ മുകളിൽ ഉള്ള പുലിയപാറ പറമ്പിൽ വള്ളികൾ നിറഞ്ഞ ഒരുമരം, ഓരം ച്ചേർന്ന് ഞങ്ങൾ നിന്നു ..!
ഒരുസ്കൂൾ ദിനത്തിന്റെയ് പരകായപ്രവേശനത്തിനായ് ..ആരുംകാണാതെ ..മുക്കം  സ്കൂൾ വിട്ടു കുട്ടികൾ ഓടി വന്നുതുടങ്ങി ...ഇനി ..ഏതാനും നിമിഷങ്ങൾ ബാക്കി ..പുസ്‍തകം മുറുകെപിടിച്ചു ....മതിലുചാടി ..റോഡിലെത്തി ...നാലുപാടുനോക്കി ..ആരും ഒന്നും അറിയുന്നില്ല ..ഒരിക്കലും അറിയാൻ സാധ്യതയില്ല ...ഞാൻ   മുന്നിൽ ഓടി ഉറക്കെ അമ്മേ ...അമ്മേ ..അമ്മച്ചിരിച്ചുകൊണ്ടു മുറ്റത്തുള്ള പ്ലാവിന്റെയ് ചൂവട്ടിൽ ..നില്കുന്നു

മുറ്റത്ത്  കാലുകുത്തിയസമയം ജേഷ്‌ഠൻ  ഓടിയതുഞാനറിഞ്ഞില്ല ..അടി തുരു ത്തുടരെക്കിട്ടി ..കിട്ടി....സ്കൂൾ എത്ര മണിക്ക് വിട്ടു? ഇതുവരെ എവിടാ ..?...അടിമുറുകി ..കിട്ടിയതുലാഭം ...കുഴ ഞ്ഞിരിക്കുന്നതിനിടയിൽ 'അമ്മ  പറഞ്ഞു .കുനിന്റെ  മുകളിലെ ശ്രീധരൻ  ഇതിലെ വന്നിരുന്നു (അച്ഛന്റെ മരുമകൻ ) നിങ്ങൾ ഒളിച്ചിരിക്കുന്നത് പറഞ്ഞു ..ഇനി കുട്ടി സ്കൂൾ ലീവ് ആക്കരുത് ....."'അമ്മ തന്ന സ്നേഹം ,,വെറുപ്പിൽനിന്നും ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു" .....

സ്കൂളിൽ ശാരദ,   അശോകൻ മാസ്റ്ററോടും  കാര്യം പറഞിരുന്നു ...അടി  കിട്ടി

പിന്നേ ഇന്നേ വരേ . അനാവശ്യമായി എവിടെയും ഒഴിവായിട്ടില്ല ... .