ഒരു മടി ...ഒരു അടി
ഞാൻ 1973 കാലത്തിലേക് ഒന്ന് തിരിഞ്ഞു നോക്കുന്നു . മണാശ്ശേരി
ജി യൂ പിസ്കൂൾ ,നാലാം ക്ലാസ്സിൽ, പരതപൊയിലിൽ അശോകൻ സർ
ക്ലാസ് ടീച്ചർ,എക്കാലത്തെയും നല്ല കണക്കിന്റെ മാസ്റ്റർ. സ്നേഹം
കൊടുത്ത് കുട്ടികളെ കണക്കിലേക് അടുപ്പിക്കുന്ന നല്ല ചെറുപ്പക്കാരൻ.
ഒരോ തെറ്റിനും, നോക്കി ഒരോര്മപെടുത്തൽ , ഇന്നും കണക്ക് ഏറെ ഇഷ്ടം..
അശോകൻ മാസ്റ്റർ ഇന്ന് സ്കൂളിൽ നിന്ന് പിരിഞ്ഞെങ്കിലും രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ പഴയ കാലം ഓർക്കാറുണ്ട്, ഓര്മപെടുത്താറുമുണ്ട്...., .അഗസ്ത്യന്മുഴി പാലം തിരുവമ്പാടിയിലേക്കുവഴികാട്ടുന്നു.
പുഴ വരണ്ടുകരയുന്നു ,പാലത്തിലിരുന്നു ഞങ്ങളും .പ്രകൃതി സ്‌നേഹികൾ പുഴയുടെ മാറു വാരിവിറ്റു, പാലത്തിന്റെയ് കാലുകൾ മെലിഞ്ഞു ഉണങ്ങി, ഭാരം ഇറക്കിവെക്കാൻ പാലം ചെരിയൻതയാറാകുന്നു .
ചക്ക കുരു മണ്ണുതേച് ഉണക്കി ,മഴക്കാലം പലഹാരമാകുന്ന കാലം ,ഇന്നും ഓർക്കുന്നു. രാവിലെ കട്ടനും അരിമണിവർത്തതും തിന്നുന്നസമയം 'അമ്മ ഓര്മപെടുത്തും;ഉച്ചക്ക് വരുമ്പോൾ എന്തെകിലും ഉ ണ്ടാക്കിവെക്യം .ആ അലിവ് ഇന്നും അമ്മയിൽ ബാക്കി നിൽക്കുന്നു. എല്ലാ സമൃദികളും അമ്മക്ക് ഒരേപോലെ, ജീവിതത്തിന്റെയ് ശേഷിപ്പുകളിൽ 'അമ്മ ഇപ്പോഴും താളം കാണുന്നു. ഇല്ലായ്മകൾ അമ്മയ്ക്ക് ഇന്നും ബാക്കി , മക്കൾ എല്ലാവരും നല്ലസ്ഥിതിയിൽ, പക്ഷേ അമ്മ ആരുടെയും കൂടെ ഇല്ല; ഉള്ള സ്വകാര്യങ്ങളിൽ ജീവിക്കുന്നു .
ഇരുമ്പിപ്പുളിയും ഇഞ്ചിയും ചതുരപ്പുളിയും പറങ്കി മുളകും ഉപ്പും, വയറു നിറയും വരെ പച്ച വെള്ളവും ,ഉച്ചയൂണിനുവേറെയെന്തുവേണo? ഇത്രയും വിഭവങ്ങൾ പലരും കൊണ്ടുവരുന്നതാണ് .അരിയും ,ചോറും അന്ന് അന്യം .ഏറെ കുറെയെല്ലാവരും ഇങ്ങനെ തന്നെ, ഉച്ചകളും രാത്രികളും തള്ളി നീക്കി.
പകർച്ചവ്യാധികൾ എല്ലാവരെയും വേട്ടയാടുന്ന കാലം ചേച്ചിക്ക് ചൂട് പനി പിടി പെട്ടു കിടപ്പിലായി. ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ സ്കൂളിൽപോകാൻ കഴിയൂ ....മേലാകെ കുരുക്കൾ ...പനി ചേച്ചി യെ കിടപ്പിലാക്കി .വാതിലടച്ച് കിടപ്പും ...ചേച്ചിയുടെ കിടപ്പ് ചേട്ടനിൽ കൊതിയുണ്ടാക്കി. അനിയന്റെയ് അരികിൽ ഒരു നുണ ...ചേച്ചി ക്ക് സ്കൂളില്പോകാന് മടി . ഇന്ന്
നമ്മൾക്കുംകൂടി പോണ്ട ......'അമ്മ വിവരം അറിഞ്ഞാൽ കാര്യങ്ങൾ കുഴങ്ങും ..അതുകൊണ്ട് സ്കൂളിൽപോകാതെ വയ്യ ...ഞാൻ ബട്ടൻ പൊട്ടിയ നിക്കറും, അയൽപക്കത്തിന്റെയ് സ്‌നേഹസമ്മാനം: 'കീറാത്ത ട്ടറിക്കോട്ടെൻകുപ്പായം ഇന്നും ഞാൻ ഓർക്കുന്നു...
അയൽവീടും അവിടെയുള്ളവരേയും, ഓണം വിഷു ഉത്സവകാലങ്ങളിൽ ലീല ചേച്ചിയും രാമൻകുട്ട്യേട്ടനും ദേവികിചേച്ചിയും വാസുച്ചേട്ടനും മുറത്തിൽ അവശ്യം വേണ്ടസദാനങ്ങൾ ,ഉപ്പു മുതൽ അരി വരെയുള്ള സാധനങ്ങൾ അമ്മയെ വിളിച്ചു തന്നകാലം. മദ്യം അച്ഛനെ കിഴ്പ്പെടുത്തിയ കാലം. ഞങ്ങൾ എല്ലാവരും നിസ്സഹായരായിരുന്നു ......നോക്കിനിൽക്കുന്ന ബന്ധുകുടുബങ്ങൾ കളിയാക്കിച്ചിരിക്കുക മാത്രം ചെയ്‌തു; ആരും സഹായിച്ചില്ല .....ഇന്ന് അച്ചെന്റെയ് 'പുളിയും പൂത്തു ' രാമൻ നായർ മദ്യപാനം നിർത്തി. 86 വയസും തികച്ചു.സുഖമായിജീവിച്ചുമരിച്ചു.
ഒരു വിഷുവിനു കണിപടകം ഇല്ലെന്നറിഞ്ഞ വാസുവേട്ടന്റെയും രാമന്കുട്ടേയെട്ടന്റെയും മക്കൾ ഞങ്ങളുടെ വീട്ടിൽ കഥീനയും പടകങ്ങളും ഒരുക്കി വെടികെട്ടുത്സവംനടത്തി. എന്നേയും കുടുബത്തേയും സമ്പന്നമാക്കി. അന്ന് ഗണേശനും ജേഷ്ടന്മാരും വെടിമരുന്നുനിർമ്മാണവും വശത്താക്കിയിരുന്നു. ഏതാണ്ട് 12 ഓളം കഥീനകളും ഉണ്ടായിരുന്നു ...അക്കാലത്തു ഒഴിവുദിന ങ്ങളിൽ രാവിലെയും ഉച്ചയും ഒന്നിച്ചുകളിച്ചുംചിരിച്ചും പുഴയിൽചാടിത്തിമർത്തും ദിവസങ്ങൾ ആഘോഷമായിരിന്നു. അവരുടെപുസ്തകങ്ങളും ശേഷിപ്പുകളും എന്നും തന്നു സഹായിച്ചിരുന്നു .......
ഉഷച്ചേച്ചി,ഉണ്ണികൃഷ്‌ണൻ,രവി,ഗണേശൻ ,പങ്കജാക്ഷൻ ,റീജ ,സതീശൻ ,മണി തുടങ്ങിയവരും ഞാനും അനിയൻ ശ്രീധരനും കൂടെ ഞങ്ങളുടെചെറിയകോലായിൽചമ്രം പടിഞ്ഞു ചേമ്പും താളുംതിന്ന ഒരുകാലം..........
ഇന്ന് എല്ലാവരും പരസ്പരം അകന്നു മാറി വേറെ വേറെകുടുംബങ്ങളായ് ഒന്നും പറയാറില്ല ....കാണുന്നതും ഒരുചെറുചിരിയി ൽ ഒതുക്കി ....
ജേഷ്‌ഠനും ഞാനുംകൂടി മെല്ലെ സ്കൂളിൽപോകാൻതുടങ്ങി ....അമ്മനോക്കിനില്കുമ്പോൾ ഞങ്ങൾ റോഡിലൂടെ നടക്കാൻതുടങ്ങി ...വഴിയോരം നിറയെ മാവുകളുടെ സമ്മേളനം കാക്കകളും കുരുവികളും ആടിപ്പാടി സമ്പന്നമാകുന്ന വഴി. കുയിലിനോടൊപ്പം പാടി നടുക്കുക ഇന്നും രസമുള്ളകാര്യം.... എനിക്ക് ...!
പ്രധാനറോഡിലേക്കുതിരിയുന്ന ഭാഗത്തു ഒരു മുളങ്ങൂട്ടം ഉണ്ടായിരുന്നു അതിന്റെയ് അരികിൽ എത്തിയസമയത്തു ശാരദ, എന്റെയ സഹപാഠി ഓരു മിന്നായംപോലെ ഓടിഅകന്നു .......
അക്കാലത്തു സ്കൂൾ എല്ലാവര്ക്കും ആവേശമായിരുന്നു
ഒരുപിടി' ഉപുമാവ് '.. എന്തായാലും നാലാംതരം വരെ ഉറപ്പാ ....മാത്രമല്ല വരാതിരുന്നാൽ അടിയും ...കൂടാതെ ...ഹുസ്സൻമാസ്റ്ററും ശങ്കരൻ മാസ്റ്ററും ,ശങ്കരൻകുട്ടി മാസ്റ്ററുംറോഡരികിലുള്ള ഞങ്ങളുടെ വീട്‌അരികിലൂടെ രാവിലെയും വൈകീട്ടും പോകും.........
വരാത്തതിനുള്ള കാരണം തിരക്കുകയും ചെയ്യും .....അടി വീട്ടിലും ...സ്കൂളിലും ഉറപ്പ്
ഇന്ന് കുട്ടികൾ ഫോൺ നമ്പർ 100, ഇഷ്ടനമ്പറായി കരുതുന്നു, ചാനലുകളും നിയമങ്ങളും കുട്ടികൾക്ക് കൂട്ടും ....!
മുളംകൂട്ടത്തിന്റെയ് അടിയിൽ ഒരുതീരുമാനം ..ശിവ ..ഉണ്ണീ എനിക്ക് അടി ഉറപ്പാണ് .....ഇന്ന് സ്കൂൾ വേണ്ട വൈകിയതിന് അടി ഉറപ്പാ ,.....!
നിന്നെ അടിക്കുന്ന പ്റശ്നമില്ല കാരണം നീ കുട്ട്യ .....?
തിരിഞ്ഞുനടന്നു .അമ്മയുടെ തറവാട്, കച്ചേരിയിൽ 'കുറിയേടുത്തു' പറമ്പിൽ. തെങ്ങും പ്ലാവും പനകളും കമുങ്ങും നിറഞ്ഞ പറമ്പ് ....
ജേഷ്‌ഠൻ ..അടുത്തവീട്ടിൽ ചെന്നു കൊടുവാൾ കത്തി വാങ്ങി. തളപ്പും കെട്ടി ,..തെങ്ങിൽനിന്നും ;കമുങ്ങു് വഴി കയറി ..കിട്ടിയ ,മന്നിങ്ങ പറിച്ചു ...ആവേശത്തോടെ കഴിച്ചു ..കൂടെ കരിപാല അപ്പുക്കുട്ടി ..പറമ്പിന്റെയ് ഒരു തലക്കൽ നിന്നും ചക്കയുമായ് കടന്നു പോയ് .......ഒരുനോട്ടം ഒരുചിരി ...അർത്ഥതലങ്ങൾ ഞങ്ങള്കുമനസിലായില്ല, കാരണം ഞങ്ങളും കള്ളത്തരം ഉള്ളവരായിരുന്നു ..ആരും അറിയാത്ത ..സ്കൂൾ ..പോകാത്ത ഒരു യാത്ര
..വീടിന്റെയ് താഴെ ഭാഗം കാടായിരുന്നു. പുസ്തകവും മറ്റും അവിടെ ഒളിപിച്ചായിരുന്നു ..വയൽ വരമ്പിലൂടെ ഉള്ള യാത്രക്കിടയിൽ കുപ്പായം അര യിൽ കെട്ടി.....ജേഷ്‌ഠൻ സ്കൂൾ യാത്ര ... !വിനോദയാത്ര തുടങ്ങിയിരുന്നു ...
തിരിച്ചു നാലുമണിക് മുമ്പ് വീടിന്റെയ് അരികിൽ എത്തണം ..ദൃതിയിൽനടന്നു ...പുസ്തകവും ,..ഉടുപ്പും ധരിച്ചു ...വീടിന്റെയ് നേരെ മുകളിൽ ഉള്ള പുലിയപാറ പറമ്പിൽ വള്ളികൾ നിറഞ്ഞ ഒരുമരം, ഓരം ച്ചേർന്ന് ഞങ്ങൾ നിന്നു ..!
ഒരുസ്കൂൾ ദിനത്തിന്റെയ് പരകായപ്രവേശനത്തിനായ് ..ആരുംകാണാതെ ..മുക്കം സ്കൂൾ വിട്ടു കുട്ടികൾ ഓടി വന്നുതുടങ്ങി ...ഇനി ..ഏതാനും നിമിഷങ്ങൾ ബാക്കി ..പുസ്‍തകം മുറുകെപിടിച്ചു ....മതിലുചാടി ..റോഡിലെത്തി ...നാലുപാടുനോക്കി ..ആരും ഒന്നും അറിയുന്നില്ല ..ഒരിക്കലും അറിയാൻ സാധ്യതയില്ല ...ഞാൻ മുന്നിൽ ഓടി ഉറക്കെ അമ്മേ ...അമ്മേ ..അമ്മച്ചിരിച്ചുകൊണ്ടു മുറ്റത്തുള്ള പ്ലാവിന്റെയ് ചൂവട്ടിൽ ..നില്കുന്നു
മുറ്റത്ത് കാലുകുത്തിയസമയം ജേഷ്‌ഠൻ ഓടിയതുഞാനറിഞ്ഞില്ല ..അടി തുരു ത്തുടരെക്കിട്ടി ..കിട്ടി....സ്കൂൾ എത്ര മണിക്ക് വിട്ടു? ഇതുവരെ എവിടാ ..?...അടിമുറുകി ..കിട്ടിയതുലാഭം ...കുഴ ഞ്ഞിരിക്കുന്നതിനിടയിൽ 'അമ്മ പറഞ്ഞു .കുനിന്റെ മുകളിലെ ശ്രീധരൻ ഇതിലെ വന്നിരുന്നു (അച്ഛന്റെ മരുമകൻ ) നിങ്ങൾ ഒളിച്ചിരിക്കുന്നത് പറഞ്ഞു ..ഇനി കുട്ടി സ്കൂൾ ലീവ് ആക്കരുത് ....."'അമ്മ തന്ന സ്നേഹം ,,വെറുപ്പിൽനിന്നും ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു" .....
സ്കൂളിൽ ശാരദ, അശോകൻ മാസ്റ്ററോടും കാര്യം പറഞിരുന്നു ...അടി കിട്ടി
പിന്നേ ഇന്നേ വരേ . അനാവശ്യമായി എവിടെയും ഒഴിവായിട്ടില്ല ... .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ