ജിം ഒരു ഓർമ്മ ....
'ജിമ്മി 'റോഡരികിൽ ഉപേക്ഷിക്യപ്പെട്ടനിലയിൽ പുഴുവരിച്ചു കരുണ യാചിക്കുന്ന പേരില്ലാത്ത ഒരു വെളുത്ത നായക്കുട്ടി .ഏതാണ്ട് കാലിനേറ്റ മുറിവ് മരണത്തിലേക് വിളിക്കുന്ന സമയം, ഞാനും കുമാരേട്ടനും കൂടി രാവിലെ നടത്തം വീട്ടിലേക്ക് തീരുമ്പോൾ, കൺതുറക്കാത്ത ഈ നായ കുട്ടി എനിക്ക് കൂട്ടായി ...
വീട്ടിൽ ഭാര്യ യും മക്കളും വളരെ ആരവത്തോടെ സ്വീകരിച്ചു .
ചിമ്മിനിയുംവെളിച്ചെണ്ണയും ചേർത്ത മിശ്രിതത്തെ പുരട്ടി മുറിവ് ഉണക്കി.
രാവിലെ പുറത്തിറക്കി' കൂടില്ലാത്തതിനാൽ വീടിനുള്ളിൽ പെട്ടിയിൽ കരുതി സൂക്ഷിച്ചു.
എല്ലാവരുടെ യും കണ്ണിലുണ്ണിയായ് വളർന്നു.
U K G യിൽ പഠിക്കുന്ന ശിവന്റെ ഉറ്റതോഴൻ. കളിക്കുന്ന തും കുരക്കുന്നതും അവരൊന്നിച്ചായിരുന്നു .
കൂടില്ലാത്ത കാരണം പുറത്തെ കുളി മുറി, അവന്റെ സ്വന്തം വീട് .
ചെറിയച്ചങ്ങലയിൽ അവനൊതുങ്ങി.
എല്ലാവരെയും അവൻ അകറ്റി നിർത്തി. വീട്ടിനുള്ളിൽ ഇരിപ്പും കിടപ്പും തുടങ്ങി.ഒന്നിച്ചു മുഖത്തോടുമുഖം ഇരുന്ന് കുരച്ചപ്പോൾ ..
അറിയാതെ ശിവന്റെ നെറ്റിയിൽ ജിമ്മി യുടെ പല്ലുകൊണ്ട് മുറിഞ്ഞു .
കൂട്ടിനിരുന്ന ഞങ്ങൾ കുട്ടികളെ ശിക്ഷിച്ചില്ല .
തുടർന്ന് എല്ലാവർഷവും പശു,കുട്ടികളെ തരുമ്പോൾ കൊളസ്ട്രം കൂടുതൽ ഉണ്ടാകും. അതുകൊണ്ടുത്തന്നെ ജിമ്മി നല്ല ഉയരമുള്ള കൂടറിയാത്ത, വലിയ ,ഒത്ത ആർക്കും നിയന്ത്രണമില്ലാത്ത പരുവത്തിൽവളർന്നു.
എന്നാലും അവന് സ്‌നേഹ കുറവുണ്ടായിരുന്നില്ല.
സുവർണ്ണമോളുടെ ഒപ്പം കളിക്കുവാൻ അവനിഷ്ടം. ജിമ്മിയെ ,മുടി ചീകി പൊട്ടുതൊടീച് മടിയിലുറക്കുമായിരുന്നു .
ചെറുപ്പത്തിൽ ,അവൾ ആറിൽ തിരുവമ്പാടി SHHS സ്കൂളിൽ പഠിക്കുന്ന കാലം; നല്ല ധൈര്യം ഉള്ളവൾ, കാലിൽ കുഞ്ഞി പല്ലുകൊണ്ട് കടികൊണ്ടപ്പോൾ, ജിമ്മി യുടെ വായിൽ നിന്നും രണ്ടു കുഞ്ഞികൈയും ഉപയോഗിച്ച്, ജിമ്മിയുടെ വാപിളർത്തി രക്ഷ പെട്ടു.
എന്നാൽ SSLC ക്ക് പഠികുമ്പോൾ
ജിമ്മിയെ മടിയിലുറക്കി,അവന്റെ നഖങ്ങളിൽ നെയിൽപോളിശും നെറ്റിയിൽ പൊട്ടും ,ഒരു നിമിഷത്തെ അധിക സ്നേഹം ; നായ കടിച്ചു... വിരലിനു ഇടയിൽ നല്ലമുറിവ് .അതിനുശേഷം അവൾക്കു നായയെ പേടി യാണ് ..ജിമ്മി കഥകൾ ഇനിയും ബാക്കി ......അവൻ .....രണ്ടുകൊല്ലം മുമ്പ് ..തൂക്കിലേറ്റപ്പെട്ടു ... ധീരനുമരണം ഒന്ന് ...ഒരിക്കൽ മാത്രം ..ബാക്കി പിന്നെ പറയാം .......
"ധീരനുമരണം ഒന്ന് ...ഒരിക്കൽ മാത്രം" അത് ശരിക്കും ഇഷ്ടപ്പെട്ടു. :-)
മറുപടിഇല്ലാതാക്കൂ