കവിക്ക്
കാട് കയറി
പോയതാണാരോ
പകുത്ത പാതി സ്നേഹം.
തീരംനിനക്ക് മാത്രമായി
ഒരുപിടി മണലും
ഒരു തിരയും
ഒരു വളപ്പൊട്ടും
ഒരു കടക്കണ്ണിൻമുനയും
കാറ്റിൽ കരുതിവെച്ചിരിക്കുന്നു.
നീ ചേർന്നിരുന്നു
പറത്തിയ
മോഹ പട്ടത്തിലേറി
ആകശവെൺമഴ
മേഘങ്ങളേറി നക്ഷത്രതേരിൽ
നിനക്ക് മിഴിയാളോടൊപ്പം
ഹൃദയം നിറഞ്ഞാനന്ദം.
സന്ധ്യ സൂക്ഷിച്ച നിറക്കൂട്ടുകളും
സൂര്യൻറ ശക്തി യും
നിനക്ക് സ്വന്തം
നീ കവിയാണ്
കാട് കയറി
പോയതാണാരോ
പകുത്ത പാതി സ്നേഹം.
തീരംനിനക്ക് മാത്രമായി
ഒരുപിടി മണലും
ഒരു തിരയും
ഒരു വളപ്പൊട്ടും
ഒരു കടക്കണ്ണിൻമുനയും
കാറ്റിൽ കരുതിവെച്ചിരിക്കുന്നു.
നീ ചേർന്നിരുന്നു
പറത്തിയ
മോഹ പട്ടത്തിലേറി
ആകശവെൺമഴ
മേഘങ്ങളേറി നക്ഷത്രതേരിൽ
നിനക്ക് മിഴിയാളോടൊപ്പം
ഹൃദയം നിറഞ്ഞാനന്ദം.
സന്ധ്യ സൂക്ഷിച്ച നിറക്കൂട്ടുകളും
സൂര്യൻറ ശക്തി യും
നിനക്ക് സ്വന്തം
നീ കവിയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ