തുലാമഴ
കരിമേഘങ്ങൾ
തേനുറവ പോൽ
കാത്തുണ രുന്നോരു
പെരുമഴ.
കരിമുകിൽ തുന്നും
ഒരു മേലാപ്പിൽ തുലാപക്ഷി
വിത്തുചിന്തുന്നു,
സ്വപ്നവും പ്രണയവും ദുഃഖവും.
മഴ പൊലിയട്ടെ
വല്ലം നിറ യട്ടെ...
സ്വപ്നം തുന്നട്ടെ സുവർണ്ണ
മേലാപ്പുകൾ.
കണ്ണുനീര് തുള്ളി കൾ
ചിന്ത ട്ടെ തുളളട്ടെ
ആനന്ദ നൃത്തമാടട്ടെ.
വിഷു പക്ഷി കരുതിയ വിത്തും
കൈക്കോട്ടും
ചിങ്ങപ്പുലരി തൻ ഉൽസാഹമാറട്ട്
മാവേലി മന്നന്റെ വരവിൽ
പ്രളയം മറന്നോരു നാടിന്
മഴ ചീളുകൊണ്ടോരു പൂക്കാലം
പൂക്കളം.
കുളിര് കോരും സുഖം ശൈത്യം
ചിന്ത യിൽ
ശരത് കാല നിറവിനായ്
ഒരുക്കും നാളെ യുടെ താളം
കാലിടറാതെ മനസിന്റെ
താളങ്ങൾ പിഴക്കാതെ കാക്കും
അമ്മക്ക് സ്തുതി.
കരിമേഘങ്ങൾ
തേനുറവ പോൽ
കാത്തുണ രുന്നോരു
പെരുമഴ.
കരിമുകിൽ തുന്നും
ഒരു മേലാപ്പിൽ തുലാപക്ഷി
വിത്തുചിന്തുന്നു,
സ്വപ്നവും പ്രണയവും ദുഃഖവും.
മഴ പൊലിയട്ടെ
വല്ലം നിറ യട്ടെ...
സ്വപ്നം തുന്നട്ടെ സുവർണ്ണ
മേലാപ്പുകൾ.
കണ്ണുനീര് തുള്ളി കൾ
ചിന്ത ട്ടെ തുളളട്ടെ
ആനന്ദ നൃത്തമാടട്ടെ.
വിഷു പക്ഷി കരുതിയ വിത്തും
കൈക്കോട്ടും
ചിങ്ങപ്പുലരി തൻ ഉൽസാഹമാറട്ട്
മാവേലി മന്നന്റെ വരവിൽ
പ്രളയം മറന്നോരു നാടിന്
മഴ ചീളുകൊണ്ടോരു പൂക്കാലം
പൂക്കളം.
കുളിര് കോരും സുഖം ശൈത്യം
ചിന്ത യിൽ
ശരത് കാല നിറവിനായ്
ഒരുക്കും നാളെ യുടെ താളം
കാലിടറാതെ മനസിന്റെ
താളങ്ങൾ പിഴക്കാതെ കാക്കും
അമ്മക്ക് സ്തുതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ