നേരം ഏറെ വൈകി...........സുവർണ
വർത്തമാന സമൂഹത്തിൽ ജീവിക്കപ്പെടേണ്ടി വന്നതിന്റെ ദൗർഭാഗ്യത്തെ പറ്റിയോർത് ഞാൻ വിഷമിക്കുന്നു.സ്ത്രീയെ അമ്മയായും ദേവിയായും ഭൂമിയായും കണ്ട ബഹുമാനിച്ചു വണങ്ങുന്ന ആർഷഭാരത സംസ്കാരത്തിന്റെ അടിവേര് മുതലൊട്ടുക്ക് പിഴുതെറിയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.സ്ത്രീയ്ക്ക് വേണ്ടി അവളുടെ മാനത്തിനു വേണ്ടിയ യുദ്ധം ചെയ്യാൻ തയ്യാറായിരുന്നു ഭാരത സംസ്കാരത്തിന്റെ കുരുനെറ്റിക്കേറ്റ ഇ ആഘാതങ്ങൾക് യാത്ര പെട്ടന്ന് ഒരു മുറിവൊറ്റി കണ്ടെത്തുവാൻ സാധ്യ്ക്കുകയില്ല.ഒരു പെണ്ണായി പിറന്നത് കൊണ്ട് സോയ്‌ര്യവിഹാരം നടത്താനോ എന്തിന് സ്വന്തം വീടിന്റെ കുളിമുറിയിൽ പോലും നഗ്നയായി കുളിക്കാൻ പോലുമോ പറ്റാത്ത ഒരു കാലത്താണ് ഓരോ പെണ്ണും ജീവിക്കുന്നത്.ഒരു പുരുഷൻ അവൾക്കു നൽകേണ്ടിയിരുന്ന കരുതലും കരുത്തും കാമത്തിനും അധമവികാരങ്ങള്ക്കും വഴിപ്പെട്ട് പോയതിൽ ഖേദിക്കുവാനല്ലാതെ എന്തിനു കഴിയും?.ദ്യവദൂതരെന്നു ധരിച്ചിരുന്ന വെള്ളവസ്ത്രമിട്ട ചെകുത്താന്റെ സന്ദേശവാഹകരെ നിങ്ങളെ തിരിച്ചറിയുവാനും അവൾ വൈകി(അടച്ചാക്ഷേപിക്കുന്നില്ല).അധികം പറയുവാണെന്റെ നാവിനു ശക്തിപോരാ.നമ്മുടെ നാട്ടിൽ നിന്നും technology യും drugs ഉം കല്ലും കഞ്ചാവും അപഹരിച്ചു പോയ ചില മൂല്യങ്ങളുണ്ടായിരുന്നു.അവതരിച്ചു പിടിയ്ക്കാനും വീണ്ടും നല്ലൊരു സമൂഹത്തെ പടുത്തുയർത്താനുമുള്ള ദൂരം ദിനം തോറും ഏറി വരികയാണ്.ചരമ കോലം പോലെ പീഡന കോലവും ആവിര്ഭവിക്കുവാൻ അധിക കാലം എടുക്കുകയില്ലെന്നുള്ളതാണ് വാസ്തവം.സമൂഹത്തെ ഞങ്ങൾക്ക് ഭയമാണ്.ആ ഭയം അരപ്പിന്റെ മറ്റൊരു രൂപം മാത്രമാണ് പുരുഷാ.....$ ..............സുവർണ ശിവദാസൻ
