ഈ ബ്ലോഗ് തിരയൂ

2019 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

വേലായുധേട്ടനും ഉപ്പു മാവും പിന്നെ ഞാനും 

മണാശ്ശേരി GUP SCHOOL ളിൽ  1969 ജൂണിൽ ഒന്നാം തരത്തിൽ ഒന്നാമതായി ചേർന്നു ക്ലാസ് ടീച്ചർ യശോധര ടീച്ചർ   കുട്ടികളെ എല്ലാവരെയും സ്വന്തം മക്കളെ പോലെ ജാതി മത ബേദം ഇല്ലാതെ ഒന്നായി കണ്ടു.
കീറിയ കുപ്പായതിൻറെ കുടുക്ക് കടിച്ചുംകുടിച്ചും ട്രൗസറിന്റെ  ബട്ടൺ ഇല്ലാത്ത കെട്ടു ഇടക്കി മാറിമാറി കുത്തിയും കരഞ്ഞും ബെഞ്ചിന്റെ ഒരറ്റത്ത് .
ഇപ്പോഴും അതെ ഒന്നാംതരം സ്കൂളിന്റെ തെക്കുകിഴക്കുഭാഗത്തു നെല്ലിച്ചുവട്ടിൽ ഉണ്ട് .
പരിചയം ഒട്ടുമില്ലാത്ത ചെറിയ ദുഃഖ മുള്ള എല്ലാവരും കരയുവാൻ മുട്ടിനിൽകുന്ന ഒന്നാംതരം ക്ലാസ് .ഞാൻ ഇപ്പോഴും ഓർക്കുന്നു ചെറിയകുറിയ യെന്നെ കൈ പിടിച്ചു ഇരുത്തി കരയാതിരിക്കാൻ സ്നേഹത്തോടെ പറഞ്ഞെങ്കിലും കരച്ചിൽ കൂടി വന്നു .
എന്നും രവി സ്കൂളിൽ എത്തിച്ചേരാൻ വളരെ വൈകി .
കാരണം അവൻമടികൊണ്ടു വീട്ടിൽ ഒളിച്ചിരുന്നു.
വീട്ടിൽനിന്നു മൂത്തജേഷ്ട്ടൻ തുക്കിപിടിച്ചാണ് കൊണ്ടുവിട്ടത് ,വളരെ കാലം സ്കൂളില്‍ അടുത്തുള്ള രവി സ്കൂളിൽ വന്നത് ഇതുപോലെ തന്നെ .
ഒന്നു മുതൽ 4 വരെ ഉള്ള കാലയളവിൽ ഉച്ചക്ക് പാലും ഉപ്പു മാവും (കമ്പപൊടി )നാവിലിപ്പോഴും വിശപ്പിന്റെ രുചി കടന്നാക്രമിക്കുന്നു.

'ഒരിത്തിരി കിട്ടിയിരുന്നെങ്കിൽ എന്നും ഓർക്കാറുണ്ട്' .

തൊപ്പിക്കുടയും വാഴയിലയും അപൂർവം ചില ശീലക്കുടയും സ്കൂൾ വരാന്തയിൽ കാറ്റ്  വരുന്ന തും  കാത്തു കിടക്കുന്നുണ്ടാകും .
ഓരോ മഴയും കാറ്റും ഞങ്ങൾ ആഘോഷിച്ചു കുടയും ചേമ്പിലയും വീണ്ടും കണ്ടെത്തി വരാന്തയിൽ സൂക്ഷിക്കുവാൻ . 
ഇന്ന് സ്കൂളുകൾ കുഞ്ഞു പൂമ്പാറ്റ കുട്ടങ്ങളുടെ ചിറ കരിഞ്ഞു ഒരു നിറം ഒരുകൂട്ടം .

സർക്കാർ യൂണിഫോം ഉച്ച ഊണ് പുസ്തകം ,നാട്ടിലുള്ള സന്നദ്ധസംഘടനകൾ

 നോട്ട് ബുക്ക് പേന പെൻസിൽ കുട തുടങ്ങി ഒരുകുട്ടിക്കു വേണ്ടതെല്ലാം എന്നാൽ കഷ്ടതകൾ അറിയാതെ വളരുന്ന കുട്ടികൾ എന്നും രക്ഷിതാക്കളുടെ പേടിസ്വപ്നം .
പഠിക്കുന്നതിനും എഴുതുന്നതിനും കൂടി ആളെ കൊടുത്താൽ നന്നായി എന്ന തോന്നൽ ജനിപ്പിക്കുന്ന തരത്തിൽ കുട്ടികൾ .
ക്ലാസ്സ്‌റൂം പഠനകാര്യത്തിൽ കുട്ടികൾ വളരെ പിന്നിൽ .
കഷ്ടതകൾ അറിഞ്ഞു വളരണം കുട്ടികൾ .
സ്കൂളിൽ വരാനും പോകാനും സ്കൂൾബസ്സുകൾ .
നടക്കാനറിയാത്ത തടിയന്മാർ .
രാജ്യം കുട്ടികളെ കഷ്ടതകൾ പഠിപ്പിക്കണം വളരുന്ന ത്തിന്റെ അർത്ഥം അപ്പൊയെ മനസിലാകൂ .
എക്കാലവും സ്പോൺസർ മാരുള്ള ഒരു സമൂഹം രാജ്യത്തിനുവേണ്ടി പ്രവർത്തനസജ്ജമാകാൻ മടിക്കും രാജ്യ സ്നേഹവും കുറയും .

പട്ടിണി അറിയാത്ത കുട്ടി വിശപ്പ് ഒരു നിലനില്പിനു ള്ള ഉപാധിയായി കാണില്ല .ആൽമഹത്യ ഹത്യയിൽ കുറഞ്ഞ ഒരു പരിഹാരവും അവന്റെമുമ്പിൽ വരില്ല. 

ചെമ്പ് കഴുകുന്നതിന് പാകമായഉയരവുംവണ്ണവും എനിക്ക് വേണ്ടത്ര ദൈവം കനിഞ്ഞരുളിനല്കിയതുകൊണ്ടു ഉപ്പുമാവ് ഉരുളി കഴുകിവെക്കുന്നവരിൽ ആറാം ക്ലാസ് മുതൽ വേലായുധേട്ടൻ്റെ  ശുപാർശപ്രകാരം ഞാനും ഉണ്ടായിരുന്നു .
ആഴ്ചയിൽ മിക്കപ്പോഴും തിരക്കുള്ള സിനിമാകൊട്ടയിൽ എന്ന പോലെ തിക്കി വളഞ്ഞുആരുടെയോപുസ്തകത്തിന്റെ  ചെറിയതാളും കൈയിൽ പൊക്കി ഒരു യുദ്ധംചെയ്ത് ചെമ്പിന്റെ അരികിൽ എത്തുമ്പോൾ
"തീർന്നു "  ...എന്ന നിലവിളിയിൽ തലയും കുനിച്ചുനില്കുമ്പോൾ പ്രഭാകരൻ.ടി.ടി നെല്ലിക്കുന്നിലേക്ക് ഓടാൻ പറയും ആരും കാണാതെ നെല്ലിക്ക പറിച്ചു വെള്ളംവും കുടിച്ചു വിശപ്പിനെ പരാജയപ്പെടുത്തി ഏറ്റവും കുറിയാച്ചെറിയ ഞാനും അവനും മുൻബെഞ്ചിൽ ഇരിപ്പുറക്കും .

ചക്കക്കുരു വറുത്തതും,ചുട്ടതും ,ഇരുമ്പിപ്പുളിയും ,ഇഞ്ചിയും പുളിയിലകളും ചീരപ്പറങ്കിയും ഉപ്പും വെള്ളവും ചൂടുള്ള ഉച്ചകൾ കടന്നുപോകാൻ സഹായിച്ചിട്ടുണ്ട് .
വീട്ടിൽ വെറുതെങ്കിലും എല്ലാവരും ഉച്ചക്ക് വെള്ളിയാഴ്ചകളിൽ പോകുമ്പോൾ ഞാനും ജേഷ്ഠനും ചേച്ചിയും ഒന്നിച്ചു ഓടിപോഴി വന്നിരുന്നു ...'വേലായുധേട്ടൻ കുറേകാലം രെക്ഷകനാകുന്നത് അതുകൊണ്ടാണ്' .
ഇന്ന് അദ്ദേഹം ഒരു ഓർമ്മ മാത്രം ,അദ്ദേഹത്തിന്റെ ഓര്മകള്ക്കുമുമ്പിൽ നമിക്കുന്നു .









കുഞ്ഞനുജത്തി ഒരോർമ്മ 

കുഞ്ഞനുജത്തിതൻ തലോടൽ പോലെ
യിളംകാറ്റിലുലയുന്നു
സ്നേഹം നിറഞ്ഞാരോർമ്മയെ
ഏട്ടന്റതേങ്ങലകലുന്നില്ല
കാറ്റിലാലിലപോൽ മാടിവിളിക്കുന്നിപ്പോഴും
കൂടെയുണ്ടായിരുന്നോരാകാലം വേരറുക്കാത്തതാണിപ്പോഴും
കാലം സൂക്ഷിക്കും പലതും
ഓർമ്മതൻ വേലിയേറ്റത്തിൽകരയിലേറുകയാണു
നുറുങ്ങുകൾ ഫലകങ്ങൾ പതകക്കങ്ങളായ്യോരോന്ന്
തികട്ടി വീണ്ടും 
കണ്ണ് നിറഞ്ഞു പോയി...
നീയെന്റെ അരികിലാവുക 
ഞാൻ നിന്റെ യരികിൽ ലാകും വരെ യും
മരണമില്ലാത്ത കാലങ്ങളിൽ തുടിക്കുക.
ഞാനും നീയും ഒന്നിച്ചു റങ്ങും വരെയും...
നീയെന്റെ സ്വന്തം മനസ്സും ചിന്തയും
ഒരിഇളംകാറ്റായ് യെന്നെതഴുകുക....
ഊർജ്ജമായ് ചാരെയനിയത്തി മറയാതെ നിറയുക

2019 ജൂലൈ 25, വ്യാഴാഴ്‌ച

ഊർജ്ജം

സൂര്യൻ എന്നിൽ നിറയുകയും,
നിത്യമെന്നിൽ ഉണരുകയും
എന്നിൽ തുടങ്ങി
എന്നിൽ തുടരുകയും ചെയ്യുന്നു.
സകല ചരാചരങ്ങളും
മുക്കോടി ദൈവങ്ങളും
എന്നിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.

ഞാൻ തനിച്ചാണ് എന്നും സ്നേഹത്തിന്റെ പുതുമയുടെ ലോകത്ത്.
അമ്മ യരികിൽ പരിഭവങ്ങളുടെ പരിഹാരം.

2019 ജൂലൈ 22, തിങ്കളാഴ്‌ച



രാമയണചിന്ത

സീതാജന്മം കൊണ്ട് രാവണനാശം പ്രവചനം.
സീത യെ യാഗഭൂമിയിൽ ഉപേക്ഷിച്ചു ,എന്ന ഒരു കാഴ്ചപ്പാട് ഉണ്ട്
സീതയെ കട്ട് കൊണ്ട് പോകാൻ സീത സാന്നിധ്യം ഉണ്ടായിരുന്നില്ല.
മായസീതയെ കാട്ടി പ്രലോഭിപ്പിച്ച് രാവണനെ ചതിച്ചുവെന്ന് പറയാനും വയ്യ.
രാവണന് തന്നിലുള്ള എല്ലാ അഹന്തയും രാമനിൽ സമർപ്പിക്കാൻ തിടുക്ക മായിരുന്നു.
രാവണനെ എല്ലാ തരത്തിലും അംഗീകരിക്കാൻ രാമന് കഴിഞ്ഞു.
ലക്ഷ്മണനെ രാമന്റെ അരികിൽ പറഞ്ഞു വിടുന്ന സമയത്ത്
നാളെ എന്റെ രാജ്യം, പ്രജകൾ ലഷ്മണാൽ തുടർന്ന് പന്തലിക്കുന്ന കാഴ്ച രാവണന് ഉണ്ടായെന്നിരിക്കണം
ബുദ്ധി ശക്തിയും ദീർഘവീക്ഷണവും
ധൈര്യവും ആത്മവിശ്വാസവും വേണ്ടത്ര രാവണന് ഉണ്ടെങ്കിലും ചതി യുദ്ധത്തിൽ സാധാരണം.
ഇവിടെ യും ചതി എല്ലാ യുദ്ധഘട്ടത്തിലും ഉണ്ട്. മൃതസഞ്ജീവനി മത്രം മോഷ്ടിച്ചത് തുടങ്ങി....

2019 ജൂലൈ 21, ഞായറാഴ്‌ച

വര

വരയ്ക്കുക,വരനന്നാകുമ്പോൾ.....
വരക്കലാകും മോക്ഷം.
ഭഗവാൻ ഒരു വര ,
ഉച്ചയ്ക്ക് ഉച്ചിയിൽ .
നേർത്തതോ നേരയോയറിയില്ലല്ലോ..
ഞാനൊരു പാവം
വര അസ്ഥാനത്തും...
വര മാറില്ല
വരയിൽ ഞാനും നീയും....
മായ്കരുതാരും...യീവര.

2019 ജൂലൈ 7, ഞായറാഴ്‌ച

ഇന്ന് ത്തെ ചിന്ത

നാംസഞ്ചാരി ക്കേണ്ടത് എങ്ങിനെ എന്ന തിനെ കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ ഒരു ശ്രമം.
കുട്ടികളെ കാത്തിരിക്കുന്നരക്ഷിതാക്കളും അവർക്ക് ഭക്ഷണം ഒരുക്കി , അരികിൽ ഇത്തിരി നേരം ഇരുന്നു സ്കൂൾ വിശേഷങ്ങൾ അറിയുന്നതിന് ഇടക്കിടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.
ഓരോ ദിവസവും ഓരോ ടീച്ചർ അമ്മയിൽ കുറ്റം തീർന്നു കുട്ടികളിൽ ചിരപ്രതിഷ്ഠ ആയിത്തീരും.
നല്ല ടീച്ചർ ചീത്ത ടീച്ചർ ഇല്ല താകുന്ന രക്ഷിതാക്കളുടെ ഇടപെടൽ .
സ്കൂൾ എനിക്ക് എന്നും ഉൽസവം കാലം.
ഇന്ന്  ആ രക്ഷിതവ് കൈമോശം വന്നിരിക്കുന്നു.
ഇന്നും അമ്മ എനിക്ക് ഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു.

അമ്മക്ക് കുട്ടികൾ സ്വന്തം.അവരാണ് അമ്മയുടെ ജീവൻ.
കുട്ടികളെ മാറോടണച് നെറുകയിൽ ചുംബിച്ചുലാളനയോടെ ഭക്ഷണം ഒരുക്കി അരികിൽ ഇത്തിരി നേരം ഇരുന്നു കൊണ്ട് കാപട്യംമില്ലതെ അവരെ കേൾക്കാൻ ശ്രമിക്കുക.
നിങ്ങളുടബാധ്യതയല്ലകുട്ടികൾ
കുട്ടികൾ നിങ്ങളുടെ പ്രണയവും സൗഹൃദവും കാമവും സ്നേഹ വും ആർഭാടമാക്കാത്ത
ആർഭാടവും, സർവ്വവും തന്നെയാണ്.
മക്കൾക്ക് തുണയായി അവരിൽ നിന്നും വളരുക...

അവരെ എല്ലാം അർത്ഥത്തിലും സ്വയം പ്രകാശിക്കുന്ന പൂക്കളുടെ സുഗന്ധം പോലെ  വിടർന്നു രാജ്യത്തിന് സമർപ്പിക്കാൻ
നിങ്ങൾകാരണഭൂതമാകട്ടെ.
സാമൂഹിക മാധ്യമങ്ങൾ സ്വയം കെട്ടി പൊക്കി ഉണ്ടാക്കി യ സദാചാര മൂല്യങ്ങൾക്ക് വില നൽകേണ്ടി വരുന്നത് നമ്മളെ തന്നെ.

സ്കൂൾ ഭക്ഷണം കഴിക്കാൻ വേണ്ടി ഇന്ന് കുട്ടികൾ സ്കൂളിൽ എത്തുന്നത് കുറവാണ്.
സ്കൂൾ സദ്യ ഒരുപരിധിവരെ അമ്മമ്മാരിൽനിന്നും കുട്ടികളെ അകറ്റാൻ ഒറ്റമൂലി യായ് മാറുന്നു.
അരിയും സാധനങ്ങളും കാർഡിൽ നൽകി
അമ്മ ഒരുക്കട്ടെ...
അവന്റെ ഇഷ്ടംപോലെ ഭക്ഷണം കഴിക്കാൻ
അവസരം ഉണ്ടാക്കട്ടെ
ഭക്ഷണം ഒരു സംസ്കാരവും അന്തസ്സും തന്നെ.
നല്ല ടീച്ചർ നല്ല അമ്മ
 വിശ്വാസം ദൃഢമാക്കുന്ന
രക്ഷിക്കാൻ രക്ഷിതാക്കളുടെ ഇടപെടൽ ഭയം ഇല്ലാത്ത ജീവിതത്തിന്റെ സ്വതന്ത്ര മായ ദിനങ്ങൾ കുട്ടികൾ ക്ക് സമ്മാനിക്കുക.
സ്നേഹം പൂർവം.,.

2019 ജൂലൈ 4, വ്യാഴാഴ്‌ച


1.നേട്ടം

കുത്തഴിഞ്ഞോരീ
ലോകത്ത്
കുത്തിയമുണ്ടുമായ്
നിലപ്പതാണെൻറ
നേട്ടം.
2. പ്രണയം

സ്നേഹം ഏറെയുണ്ട്
കനവിൽ
നീ അരികിൽ ഇല്ലെങ്കിലും
തെളിച്ചമില്ലാതെ പോയത്
ദുഃഖം.
പിരിയുന്നു ചുറ്റും സ്നേഹം.
നിൻറെ  ഗന്ധവും മുറ്റി നിൽക്കുന്ന സന്ധ്യകൾ.
വരണ്ട ചുണ്ടുകൾക്ക് നനവാർന്ന
ഓർമ്മകൾ.
ഓർമ്മകൾ
മേയുന്ന തരിസിൽ വരണ്ട നീർച്ചാൽ പോൽ
പ്രണയം വചനം പറയാൻ മടിക്കുന്ന
കണ്ണിൽ ...
കാത് ഏറെ തിടുക്കത്തിൽ കാറ്റിലെ കൊറ്റിയെ പോൽ ഒന്നുലയുന്നു .
നീ ഉണ്ടായിരുന്നെങ്കിൽ
നിഴലായി നിവർന്നേനെ ഞാൻ.