ഈ ബ്ലോഗ് തിരയൂ

2019 ഓഗസ്റ്റ് 6, ചൊവ്വാഴ്ച


കുഞ്ഞനുജത്തി ഒരോർമ്മ 

കുഞ്ഞനുജത്തിതൻ തലോടൽ പോലെ
യിളംകാറ്റിലുലയുന്നു
സ്നേഹം നിറഞ്ഞാരോർമ്മയെ
ഏട്ടന്റതേങ്ങലകലുന്നില്ല
കാറ്റിലാലിലപോൽ മാടിവിളിക്കുന്നിപ്പോഴും
കൂടെയുണ്ടായിരുന്നോരാകാലം വേരറുക്കാത്തതാണിപ്പോഴും
കാലം സൂക്ഷിക്കും പലതും
ഓർമ്മതൻ വേലിയേറ്റത്തിൽകരയിലേറുകയാണു
നുറുങ്ങുകൾ ഫലകങ്ങൾ പതകക്കങ്ങളായ്യോരോന്ന്
തികട്ടി വീണ്ടും 
കണ്ണ് നിറഞ്ഞു പോയി...
നീയെന്റെ അരികിലാവുക 
ഞാൻ നിന്റെ യരികിൽ ലാകും വരെ യും
മരണമില്ലാത്ത കാലങ്ങളിൽ തുടിക്കുക.
ഞാനും നീയും ഒന്നിച്ചു റങ്ങും വരെയും...
നീയെന്റെ സ്വന്തം മനസ്സും ചിന്തയും
ഒരിഇളംകാറ്റായ് യെന്നെതഴുകുക....
ഊർജ്ജമായ് ചാരെയനിയത്തി മറയാതെ നിറയുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ