ഈ ബ്ലോഗ് തിരയൂ

2019 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്ത
സ്നേഹം
അടയാളമോ,
രേഗപെടുത്തലോ അല്ല
അങ്ങനെ ആവുകയും അരുത്

സ്നേഹത്തിന്റെ നിറവും
കലഹം ത്തിന്റ മുഖവും
വ്യത്യസ്ത മായതല്ല ഒന്നാണ്.
സ്നേഹം ഒരു പ്രകടന വികാരമല്ല
നേർത്ത വിരലുകൾ ശ്വാസം മിടിപ്പ്
 ഇതെല്ലാം പ്രണയാ ടയാളം.

സ്നേഹം പൊടുന്നനെ യുള്ള ഒന്ന്
ആരോടും എപ്പോഴും തോന്നുന്നു
അന്ധനോടും വികൃതമായ വയോടും
സൗന്ദര്യത്തോടും
പൂക്കളുടും പൂമ്പാറ്റ യോടും
കിളികളോടും അങ്ങനെ പ്രകൃതിയിലെ
എല്ലാ ജീവജാലങ്ങളും സ്നഹഭിംബങ്ങളാണ്
സ്നേഹത്തിന്റെ  ലാളനയും ലാളിത്യവും ഏതൊരു അവസ്ഥ യും തരണംചെയ്യാൻ പ്രാപ്തിയുള്ള വികാരമാണ്.
സ്നേഹത്തിന്റെ മുഖങ്ങൾക്ക് സ്വാർത്ഥത യുടെ ലക്ഷണങ്ങൾ ഇല്ല.

പ്രണയം ലക്ഷ്യബന്ധിതമായ, അന്ധാകരനിബിഢമായ എല്ലാം സ്വന്തമാക്കി ആഘോഷിക്കുന്ന സ്വാർഥ താൽപര്യങ്ങളുടെ മൂർത്ഥരൂപം.

2019 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

അമ്മ നെഞ്ചകം പിളർന്ന
ദൈവത്തിനായി

വയൽ കിളികളുടെ ചിറകരിഞ്ഞൂ
വയൽ കരിഞ്ഞു ,മണി കൊഴിഞ്ഞു

കണ്ണിനു കണ്ണായ് കാതിനുകാതായ്
അലിവിനു അലിവായ്
തുണക്ക് തുണയായതോ
ചേലിനുചേലയിൽ
ഒളിചോരു കനിമണി....യതോ
തുള്ളി ക്ക് തുണ യായതോ

ഇന്നലെ യോളം കരുതിയ കണ്ണുനീർ കണങ്ങൾ തോരാതെ പെയ്തതോ
കരുതിയ നാണയത്തുട്ടുകൾ
കണ്ണിരുകോണ്ട്  നനഞ്ഞതാകാം
നാളെ യെ പുതുമലയാക്കുവൻ
പാത്ത് വെച്ച്താകം
ഇരു ചുമലിലും  അച്ചനും അമ്മയും
തൂവലുകൾ പോൽ ഒന്ന്ലയുന്നു
കാലിൽ ലിടറിയ മണ്ണിനെ ഉറപ്പിച്ച്
തന്നെ തലോടി യ കൈകളെ
കരുതിയോൻ ഹനുമാനോ..
പുതുമല ഒരു പൂമല
ഒരു പൂമരം
ഇന്നത് ആരോ ചെയ്ത പാപത്തിൽ
തരിസ് ,ശവപ്പറമ്പ്...
കരുതണം വികസന മുഖം
കേരളം ദേവലോകം
അസുര താണ്ഡവം നിശ്ചയം
കരുതുക കക്ഷി രാഷ്ട്രീയ
ജനങ്ങൾ ജീവന് വില
വിലപേസും വികസനം

2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്ത


ധാർമ്മികത യാണ് കേരള ജനതയെ മുന്നോട്ടു നയിക്കുന്നത് തിന്നുന്നതിനും തൂറുന്നതിനും മാത്രം കോടികൾ ചിലവഴിക്കുന്നു കക്കൂസ് കുളി മുറി ഡൈനിങ് തുടങ്ങി എല്ലാ കാര്യങ്ങളും വിപുലമാണ് ഇങ്ങനെ വീടുണ്ടാകാൻ കാര്യം സ്റ്റേറ്റ്‌ സെൻട്രൽ ഗവണ്മെന്റ് കൾ അനുവദിക്കുന്ന കുറഞ്ഞ പലിശ വായ്‌പകൾ കൂടുതൽ ഏരിയ വീടുകൾവെക്കുന്നതിനു ആവശ്യമായ മുഴുവൻ പണവും ബാങ്കുകൾ കുറഞ്ഞ പലിശ ക്ക് നൽകും വയൽനികത്തിയും കര ഭൂമി ഇടിച്ചു തകർത്തും നിർമ്മാണനടത്താൻ സർക്കാർ അനുവദിക്കുന്നു .
നിലവിൽ വീടുണ്ടാകുന്നതിനു നിയത്രണം ഇല്ല ആർക്കും എവിടെയും വീടുണ്ടാകാം വെള്ളക്കെട്ടുകൾ നികത്തുന്നത് അതിന്റെ മറവിൽ ആണല്ലോ
ഫ്ളാറ്ററുകളും വില്ലകളും കുന്നിൻചെരുവിൽ കുറഞ്ഞ വിലക്കു വാങ്ങി കോടികൾക്കു വിൽക്കുന്നു .
കേരളത്തിൽ എത്രയോ വീടുകൾ ഉപയോഗ്യശൂന്യമായ് കിടക്കുന്നു താമസക്കാരില്ലാത്ത വീടുകൾ .
നിയമനിർമ്മാണം വഴി വീടുവെക്കാൻ പറ്റിയ ഭൂമി കണ്ടുപിടിച്ചു ഒരുപ്രേദേശം "house സോൺ " ആക്കിമാറ്റി അവിടെ ഗവണ്മെന്റ് അനുയോജ്യമായ പ്രകൃതി സന്തുലിതമായ വസ്തുക്കൾ ഉപയോഗിച്ചു വീടുണ്ടാക്കി മാതൃക കയാകേണ്ടതാണ് .
കേരളം ദൈവത്തിന്റെ നാടാണ് അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും അതിന്റെ സന്തുലിതാവസ്ഥ നഷ്ടമായി കടലിൽ ലയിക്കും .
താങ്കൾ പറഞ്ഞ കാര്യം ആരും ശ്രദ്ധിക്കുന്നില്ല അതും തെറ്റാണു സാഹചര്യങ്ങൾ മനുഷ്യനിർമാണത്തിനെയും സ്വാധിനിക്കുന്നു എന്നുമാത്രം
സർക്കാർ നിയമങ്ങൾ കുറച്ചുകൂടി എക്കോഫ്രണ്ട്ലി ആകണം.
നിർമ്മാണ പ്രവര്‍ത്തനം കടുത്തനിയന്ത്രണങ്ങൾക്ക വിദേയമാകണം .

സർക്കാർ അനുവദിക്കുന്ന വിസ്തീർണത്തിൽ കല്ലുമണ്ണും അല്ലാത്ത മറ്റു വിഭവങ്ങൾ വീടുനിർമ്മാണത്തിനു കിഴിവുനിരക്കിൽ നൽകി മാതൃകയാകണം .
ഇന്ന് കല്ലും മണ്ണും മാഫിയകൾ ജെ സി ബി മാഫിയകൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു
കേരളത്തിൽ തൊഴിൽദിനങ്ങൾ പൊടുന്നനെ ഇല്ലാതാകാൻ ഇത് കാരണമാകും .

മനുഷ്യാധ്വാനം ഉറപ്പാക്കുന്ന റോഡ് നിർമാണവും കെട്ടിടനിര്മാണവും മൺ പണിയും യാത്രങ്ങളവശ്യംവേണ്ടസ്ഥലത്തുമാത്രം ഉപോയോഗിക്കുകയും ആയാൽ കേരള ജനത ഇനിയും കുറെ കാലം കൂടി സ്വർഗ്ഗ തുല്ല്യജീവിതം നയിക്കും


ഒരുപ്രേദേശത്തിന്റെ ഭൂ പ്രകൃതി നശിപ്പിക്കുകയും മലകൾ,കുന്നുകൾ,അരുവികൾ,വനം,കാവുകൾ,തോടുകൾ കുളങ്ങൾ വയലുകൾ പുനർനിർമ്മാണം അല്ലെങ്കിൽ ഇവ വിൽക്കാൻ മനസ്സില്ലാത്ത കുറെ പാവങ്ങൾ അവർ ഒരുപ്രേദേശത്തിന് വെള്ളവും വിഭവവങ്ങളും വായുവും നൽകുന്ന വയൽസംരക്ഷകർ അവർക്ക് ഒരുവർഷം റോയൽറ്റി ഇനത്തിൽ എന്തെകിലും കൊടുത്താൽ വയലുകൾ ശേഷിക്കുന്നവ
ദൈവത്തിന്റെ നാടിന് സ്വന്തം .

തോട്ടഭൂമികൾ ഫ്ലാറ്റ് നിർമാണത്തിനും മറ്റുമായി വിട്ടുകൊടുക്കുന്ന നിയമ്മങ്ങൾ എടുത്തുകളയുക അവിടം കാടുകൾ നിറയട്ടെ
കേരളം തോട്ടങ്ങളിൽ വിളയട്ടെ .
പുഴയോരം മരങ്ങൾ വെക്കേണ്ടതില്ല അപ്രേദശക്കാരൻ വെറുതെ എന്നും നോക്കിയിരുന്നാൽ തന്നെ കാടുനിറയും
മണൽ വാരൽ പ്രാദേശിയടിസ്ഥാനത്തിൽ അവശ്യം മണൽ   വാരിയകാലത്ത് പുഴനിറയെ മണൽ തട്ടുകൾ ഉണ്ടായിരുന്നു
വ്യവസായികാടിസ്ഥാനത്തിൽ വാരി മണൽ നാടുകടന്നു സർക്കാർ മണൽഘനനം നടത്തി ചുരുങ്ങിയ പണം പറ്റി
ഇനി പുഴ വറ്റി മെലിഞ്ഞതുപോലെ കരയും വരണ്ടുണങ്ങും കല്ലും പറയും അനിയത്രിതമായി അതാതുകാലത്തെ സർക്കാരുകളുടെയും പ്രാദേശിയ പാർട്ടികളുടെയും ഒത്താശകൾ കൊണ്ട് ഒരു സംസ്ഥാനം ഇല്ലാതായ്കൊണ്ടിരിക്കുന്നു .

നിയമങ്ങൾ ഉണ്ടെങ്കിലും നടപ്പിലാകുന്നില്ല .കള്ളൻ കയറാത്ത സ്ട്രോങ്ങ് റൂമുകൾ നിർമ്മിക്കുന്ന ത്തിനു പകരം നികുതിയുംനിയമങ്ങളും കൃത്യമായി നടപ്പിലാക്കിയാൽ എല്ലാവരുടെയും കൈയിൽ ആവശ്യത്തിനുള്ളതേ ഉണ്ടാകു .














2019 ഓഗസ്റ്റ് 11, ഞായറാഴ്‌ച


ഇന്നത്തെ ചിന്ത

അയ്യപ്പൻ എട്ടു മലകൾ സംരക്ഷിക്കുന്നു
അന്ധവിശ്വാസം കേരളത്തിലെ ഒട്ടുമിക്യ കുന്നുകളും സംരക്ഷിക്കുന്നു
അന്ധവിശ്വാസം ചിലതണ്ണീർ തടങ്ങൾ സംരക്ഷിക്കുന്നു
അന്ധ വിശ്വാസം ഒരുജനവിഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നു
മലദൈവങ്ങൾ ഇല്ലാതായി കാടില്ലാതായ്
അന്ധ വിശ്വാസം ഇല്ലതെയായ് കാവുകൾ ഇല്ലാതായി
വയലുകൾക്ക് ദൈവങ്ങളുണ്ടായിരുന്നു "പേന ദൈവം "
കർഷകെന്റെ ദൈവം അങ്ങിനെ ഇല്ലാതായി വയലെ ഇല്ലാതെ യായ്
അന്ധ വിശ്വാസങ്ങൾ ഇനിയും വേണം ഭൂമി പാതാളം രക്ഷപെടട്ടെ
കേരളം മലദൈവങ്ങളെ വീണ്ടും കുടിയിരുത്തണം
വയൽ വിള  ദൈവങ്ങൾ ഉണരട്ടെ കേരളം ഉണരട്ടെ
കാവുകൾ കാവുദൈവങ്ങൾ ഉണരട്ടെ
പുഴയും കാറ്റും ഉണരട്ടെ കേരളം വളരട്ടെ
മനസമാധാനം പുലരട്ടെ ...
ശേഷിക്കുന്ന മനുഷ്യൻ ഉണരട്ടെ
മനുഷ്യത്വവും ഉണരട്ടെ
കേരളം  ഉണർന്നു വളരട്ടെ 

കുയൂർമണ്ണിൽ വലിയത്തോണി ഉണ്ടായിരുന്നു അത്  "ഇപ്പോഴും ഇറയിൽ വെള്ളംതൊടാതെ കിടക്കുന്നുണ്ടാകും" .
 പ്രേദേശത്തിന്റെ പരസ്പരബന്ധത്തിന്റെ അടയാളം
 കാരമൂലകാർ ആ തോണിക്ക് വേണ്ടി കാത്തിരുന്നകാലം ഞാനിപ്പോഴും ഓർക്കുന്നു .
തറവാട്ടുകാരുടെ സഹായം ഈ കാലയളവിൽ വേണ്ടത്ര പേരുപറയാതെ തന്നെ കിട്ടിയിരുന്നു .
നല്ല നീന്തൽകാരും  എത്രവെള്ളം ഉണ്ടായാലും മുങ്ങിരെക്ഷിക്യാൻ ശക്തർ ഇന്നവർ ഓർമ്മ .
എല്ലാവരും രക്ഷപ്രവർത്തനത്തിന് റെഡി .
വെള്ളം ഉയരുന്നതിന് അനുസരിച്ചു ഉറക്കെ കൂകുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു ..
രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം .....
രണ്ടാംഘട്ടം പാണ്ടികെട്ടി ഉണ്ടാക്കുക ചങ്ങാടംതീർക്കുക തുടങ്ങി എല്ലാം പെട്ടന്ന് ഉണ്ടാക്കി പുഴയിലും വയലിലും കുടിങ്ങിയവരെ രക്ഷിക്കുന്നു.

വിളകൾ പകമായില്ലെങ്കിലും വിളവെടുപ്പും പട്ടിണി തീർക്കാൻ സർക്കാറില്ല സന്നദ്ധ സംഘടനകൾ ഇല്ല . അവനവൻ പരിശ്രമം അന്യന്റെ വിള  സമ്മതമില്ലാതെ വിളവെടുക്കുന്നതും ....അതിനു ഒരു പേരും "കൊങ്ങൻവെട്ട്"  "അനുവദിക്യപ്പെട്ട കളവു ഉത്സവം .....പട്ടിണി അകറ്റാൻ വേറെ മാർഗ്ഗമില്ല .
മിഴിതോരാതെതോരും
തോരും തുള്ളി മുറിയാമഴപോലെ
നാനാഭാഷകൾ വേണ്ട യെന്നു ആരുംപറഞ്ഞില്ല ഇന്നും ഒരു ഭാഷ ഔദ്യോഗിഗമായി അംഗീകരിച്ചിരിക്കുന്നു ദേശീയ ഭാഷ ഹിന്ദി അതിനുപകരം സംസ്‌കൃതം വരുന്നതുകൊണ്ട് എന്താതെറ്റു ള്ളാത് . ഇന്ത്യയുടെ  സംസകാരം  അറിവ് സമ്പന്നത കണ്ടെത്തൽ തുടങ്ങി എന്തെല്ലാം ഉറങ്ങിക്കിടക്കുന്നു ഈ സംസ്കൃത ഭാഷയിൽ .
നാനാപര്ടികള് വേണ്ടെന്നല്ല പറഞ്ഞതിന്റെ അർത്ഥം ഭരണം ഒരുപാർട്ടിക്ക് അത് ഏതായാലും ജനങ്ങൾ നിച്ഛയിക്കുന്നതാകണം പലപാർട്ടികൾ നിരങ്ങി ഇന്ത്യയുടെ അന്തസ് വിലപേശാപെട്ടു ഇനി അതുണ്ടാക്കാൻ പാടില്ല .



ഊരില്ലെനിക്കെ ഊരാൻ കുപ്പായവും
കാണാൻ കണ്ണില്ലെനിക്ക് കണ്ണനാണ്
വിശപ്പുള്ളവൻ ഗണപതി ഹനുമാൻ
മലദൈവങ്ങളും ചോര ഊറ്റികുടിക്കും
താണ്ഡവമാടും ഉടുതുണിയില്ലാതെ പകച്ചുനിൽകും
നീ ആര് .....

കാർഗിൽ പറഞ്ഞത് ശരി തീരുമാനം സ്റ്റേറ്റ് സെൻട്രൽ സർക്കാരുകൾ വൈകിക്കുന്നത് ശരിയോ
സർക്കാരുകൾ കോറി നിർമാണത്തിന് അനുമതികൾ നൽകുന്നത് പരിസ്ഥിതി പഠനം നടത്തിയോ
റോഡ് നിർമ്മാണ പ്രവർത്തങ്ങൾ നടത്തുമ്പോൾ സമീപപ്രദേശത്തിൻ്റെ ഭൂമിയുടെ കിടപ്പു മനസിലാക്കാറുണ്ടോ
തൊണ്ടിമേൽ റോഡിൽ കോറി നിർമ്മാണം തുടങ്ങി ദിവസങ്ങളായി
തൊട്ടുമുകളിൽ ഒരു മലയുണ്ട് അത്  ഇടിഞ്ഞാൽ ആ മലക്ക് തായേ ഉള്ള കുടുംബങ്ങൾ അനാഥമാകും .....
പുഴയും തോടും വയലും വനവും സംരെ ക്ഷി ക്കാ ൻ നാട്ടുകാർ തടസ്സമാകുമോ



 കരയുന്ന ദിനമായി മാറി നമ്മുടെ കേരളത്തിന്റെ പെരുന്നാൾ ദിനം കഴിഞ്ഞ പ്രാവശ്യം മഴ ഓണ വും  പെരുന്നാളും മലയാളിയിൽ നിന്ന് കവർന്നു.
 ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു. അറിഞ്ഞോഅറിയാതെയോ നമ്മൾ മലയാളികൾ നിർമ്മാണ പ്രവർത്തനം ലക്കുംലഗാനവും ഇല്ലാതെ നടത്തുന്നു. പ്രേദേശവാസികൾക്ക് പ്രദിരൊധിക്കാൻ മാത്രമേ കഴിയുകയുള്ളു.
 നിയമം കാറ്റിൽ പറത്തി മൗനത്തെ സമ്മതമാക്കി പണക്കാർ ക്ക് ഒത്താശ ചെയ്യുന്നവർ സ്വയം ഇല്ലാതാകുന്നത് ശരിയല്ല .
എല്ലാവരും ഒന്നിച്ചു നിന്നാൽ കേരളത്തേ സംരെക്ഷിക്കാൻ നമുക്ക് സാധിക്കും .
ഈദ്
ജീവിതം സുന്ദരമാകെട്ടെ