ഈ ബ്ലോഗ് തിരയൂ

2019 ഡിസംബർ 18, ബുധനാഴ്‌ച

കണ്ണുനീർ

ദുഃഖം മുളപ്പിച്ചോ
മനസ്സിനോരത്ത്
ചതുപ്പിൽ
മുകുളങ്ങായി ഉയരട്ടെ
കണ്ണുനീർ
അടിത്തട്ടിൽ മായതെയുറങ്ങും ദുരിതങ്ങളലിയട്ടെ ധാരയായി പെയ്തിറങ്ങട്ടെ
അവസാനമൊരിറ്റു
ശേഷിപ്പാനന്ദ
തുള്ളി ബാഷ്പം
ഇരുകണ്ണിലും മുത്ത് മണികളായ് ഉതിരട്ടെ

2019 ഡിസംബർ 16, തിങ്കളാഴ്‌ച



നീയാരെ കാത്തിരിക്കുന്നു
ശിലിസ്തുപമേ
ധൂമ ധാര മാരുതൻ നെറുകയിൽ
നിൻ കാർകൂന്തലുണക്കി
സപ്തഗന്ധങ്ങളും പൂശി
തിരുനെറ്റിയിൽ
സിന്ദൂരം ചാർത്താ
കതിരോനെ കനിവോടെ ചൊടിയിൽ
കാക്കുന്നു വോ
പാദാരവിന്ദങ്ങൾ കഴുകി
വെള്ളി യരഞ്ഞാണ മണിയീച്ച്
കളകളനാദത്തോടെ ഉന്മാദത്തികവിൽ
ചടുതിയിൽ താഴെ യിറങ്ങി ഓടുന്നെന്തേ
തേനരുവി, ശിലാസ്തുപങ്ങളുടെ മാതകറാണി.
മാരുതൻ നേർത്തു ശിരശിലേറി നേർത്തുയർന്ന് ധൂമകൂട്ടായ്
നിമിഷാർധങ്ങളിൽ വന്ന് പോകുന്നു വോ നീ.
തേടുന്ന പ്രണയിനി നീയരികിലലിഞ്ഞ്
കനിവായ് അലിവായ്
കണ്ണിനു കുളിർമ യായ്
നീയെൻമടിയിലണയുക
കതിരോൻനിന്നിൽ നിറവായിറങ്ങി
മഴവില്ലായി വിരിയും നേരം
നിന്നെ പുണരാൻ കാതോർക്കുന്നു ഞാൻ.
കണ്ണിയിമ മായാതെ യിവിടെ
ശിലയായ്,
ശിലാസ്തംഭമായ് ഒളികണ്ണിട്ടിരിക്കട്ടെ
ഹരിതാഭമായ വർണ്ണങ്ങളിൽ
പൂത്തു ലഞ്ഞരികിൽ
ചീവിടിൻതാളത്തിൽ പടരുന്നു ഞങ്ങളിൽ
വീണ്ടുമൊരു ദുഃഖം
കടം കൊള്ളുന്നു
ഈ ആത്മഹത്യ മുനമ്പിൽ
ആർത്ഥ നാദങ്ങൾ
പ്രേതാത്മാക്കൾ ധൂമ വർണ്ണങ്ങളായുയരുന്നു
നിലവിളികളിലലിഞ്ഞ്
നീ യേറെ വിറകൊള്ളുന്നു പ്രണമേ.

ആത്മഹത്യയുടെ മറവിൽ


മരണാനന്തരം
കർക്കിടക വാവിനു വെള്ളം
മന്ത്രാക്ഷരങ്ങൾകൊണ്ട് ഗംഗാജലധാരയാക്കിടാം

ഓർമ്മകൾ പൂക്കും അമ്മയ്ക്കും അച്ഛനും
ഉദകക്രിയ്യക്കായ്

നെഞ്ചിലെറിയാൻകരുതിയ
നെൽമണികൾ
മലരായ് പൊരിയും വരെയും
നെഞ്ചേറ്റിയ വേദനയുടെ
ചൂടറിഞ്ഞീല

ചുടലയിൽ നവധാന്യങ്ങൾ
എറിയും വരെയും കൃഷിയെന്തെന്നറിഞ്ഞില്ല..

വെള്ളം തൊണ്ടയിലിറങ്ങുമാകാലം
പൂവിട്ടു പൂജിച്ചതുമില്ല.

വിപ്ളവത്തിന് കടപ്പാട് രക്തസാക്ഷി കളോടാണല്ലോ...

തലവെട്ടി വാഴ വെക്കുമ്പോളറിയുന്നില്ല
ശവമതിനും വളമാകുന്നില്ലെന്ന്

ഒന്നിനും ശേഷിപ്പുകൾ മനോഹരങ്ങളല്ലല്ലോ..

മുറ്റത്തെ തെക്കേതൈതെങ്ങിൽ നിന്നും പൊട്ടാതെ വീഴ്ത്തിയ കരിക്കൊന്ന് നാട്ടി
ബലിക്കല്ലുതീർക്കാം.

നാളെക്ക്

കരുതിയ ബലിച്ചോറത്രയും തൂശനിലയിൽ അർക്കാഭിമുഖം.

തൂശനിലയിൽ
പൂവും ചന്ദനവും എള്ളും
ദർഭപുല്ലിൽ വിരിക്കുംവരെയും
ആത്മരോഷമടക്കാം.

നളേയുടെ കൈയടിയിൽ
ബലി ച്ചോറുണ്ണാൻ പുള്ളായ് കാക്കയായ് കരഞ്ഞെത്തും വരെയും.

അതിരുകൾ കെട്ടി തിരിച്ചു
പരസ്പരം മനസ്സിന് സുഖം
നമ്മൾ രക്തബന്ധക്കാർ

അമ്മതന്നൊരുണ്മയും
അച്ഛൻ തന്നകരുണയും
പാഠമാക്കത്തോർ നമ്മൾ.

വേലിവലുപ്പത്തിൽ മേനിനടിക്കുന്നോർ
സ്വയം ജയിൽപണിയുന്നോർ നമ്മൾ.

ബലികാക്ക പ്പോലുംശേഷിപ്പില്ലിനി
 മൽസ്യവുമൊരു പുഴയിലും
നമുക്ക് തർപ്പണം ചെയ്യുന്നതിനായ്

കണ്ണും കണ്ണുനീരുംവറ്റി
പുഴപോൽ നേർത്തരോദനം
പൊതുശ്മശാനവീഥിയിൽ.....
പൂകയുയരുംവരെയും

ജീവൻ തിളച്ചു വറ്റി വരുമ്പോൾ
സ്നേഹ മേൽപ്പൊടി ചേർത്ത്
ഒരു കടും കാപ്പി
സൽക്കാരമായ് രണ്ടു
കണ്ണു നീർ തുള്ളികൾ.
കൈകൊട്ടി വിളിച്ചവർ
മോക്ഷവഴിയിൽ ഗതി കിട്ടും
വരെയും തുടരാം.

2019 ഡിസംബർ 11, ബുധനാഴ്‌ച

അക്ഷരങ്ങൾ

പശുകിടവുപാൽനുകരും
അകിട്പോൽ നിറയണമറിവും
നല്ലാക്ഷരങ്ങളും.
പാൽനുരപതയുംകിടവുപോൽ
തുളളിയാടണ
മക്ഷരക്കൂട്ടങ്ങൾ.
തെന്നലയ് തഴുകണ മാനന്ത സാഗരമാറാടും
സ്വർണമൽസ്യമിഴി
പോലുണരണമറിവാം
അക്ഷരങ്ങൾ.
പാൽപല്ലുണരും
മോണപോൽ
തിളങ്ങി യുണരണ മക്ഷരങ്ങൾ
കുയിൽ രാഗ മുണരും
താളങ്ങളാകണ മക്ഷരങ്ങൾ.
ചിപ്പികൾ പോൽ കാത്തുണരണ മക്ഷരങ്ങൾ.
മുത്തുകളാകണ മക്ഷരങൾ.
ശക്തിയും
 അറിവും ആകണം അക്ഷരങ്ങൾ.
നേരിന്റെ നെറിയുടെ യലിവകണ
മറിവാകണ മക്ഷരങ്ങൾ.
നീയായ് ഞാനയ് നമ്മളായ് ഉണരണം
നമ്മാളായ് വളരണ മകഷരങ്ങൾ
നീയും ഞാനും ശക്തി യും ഊർജ്ജവും
ദേശമതുണരട്ടെ യക്ഷരങ്ങൾ.
രാജ്യമതാകണ മക്ഷര ലക്ഷ്യങ്ങൾ
അക്ഷരമതുണർത്തട്ടെ
പുലർത്തട്ടെ മാതൃ സ്നേഹത്തിൻ
കാഹള നിറവുകളറിവുകൾ.
അർപ്പിതമീയകഷരങ്ങളാംപൂക്കൾ
ബലി ധാനികൾതൻ ബലികുടീരത്തിൽ.
പുലരട്ടെ യക്ഷരങ്ങൾ
പുണരട്ടെ യക്ഷരങ്ങൾ
നവയുഗ പുലരി യേറി
നാമ്പുകൾ മുളയ്ക്കുന്ന വിത്തുകളാകട്ടെ
അഗ്നി യിൽകുരുക്കുന്ന വാക്കുകളീയക്ഷരങ്ങൾ.

2019 നവംബർ 29, വെള്ളിയാഴ്‌ച




IMAGES OF AKKITHAM എന്നതിനുള്ള ചിത്രം

ഒരായുസ്സുകൊണ്ടു ഊതിക്കാച്ചിയെടുത്ത സർഗ്ഗ സൃഷ്ടി ഭാരതംഭക്ക് സമർപ്പിച്ച അച്യുതൻ നബൂതിരി .
സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ  ജ്ഞാനപീഠം മലയാളികൾക്ക് സമ്മാനിച്ചു . മലയാളത്തെ സാഹിത്യത്തിൻെറ അത്യുച്ചകോടിയിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു.

എന്നുമോർക്കാനും താലോലിക്കുവാനും ജ്ഞാനപീഠം അക്കിത്തം അച്യുതൻ നമ്പൂതിരിയെതേടിയെത്തി . ഭാര്യ  എത്രമാത്രം  തൻ്റെ   എഴുത്തിനെ സ്വാധീനിച്ചു വെന്ന്  അദ്ദേഹം പറയും വരെയും ആർക്കും അറിയുമായിരുന്നില്ല .അത്രമാത്രം ജീവിത പങ്കളിയുടെ സാമിപ്യം ഇ വേളയിലും അദ്ദേഹം ആ ഗ്രിച്ചു.

ആദരവ് കുറവുള്ളതുകൊണ്ടല്ല ജന്മം കൊണ്ടുപുണ്യം ചെയ്യത കുടുംബത്തിൽ വളരാനും അച്ചൻറെയും അമ്മയുടെയൂം സഹോദരങ്ങളുടെയും സ്നേഹവും വാത്സല്യവും ദേശത്തിൻെ
വിഷമങ്ങളും കഷ്ടതകളും കണ്ടുവളർന്നു അതിനോട് പ്രതികരിക്കുന്നതിനായ് അക്ഷരങ്ങളെ കൂട്ടുപിടിച്ച ഉന്നതകുലജാതൻ ആ ദേശത്തിൻെറ പേരിൽ അറിയപ്പെടുന്നു .
ഒരുദേശത്തിനു ഇതില്പരം ധന്യമായ മുഹൂർത്തം വേറെയുണ്ടാകാൻ ഇടയില്ല
തൻെറ കൂടെ വളർന്ന പലരെയും കാലം കൂട്ടികൊണ്ടുപോയപ്പോഴും ജാതക ഫലം പ്രകാരം ഉയർന്ന കര്മമണ്ഡലഫലം ആയ്സുള്ളതുകൊണ്ടുകിട്ടി എന്ന് പറയുവാൻ അദ്ദേഹം ഇപ്പോഴും ധൈര്യം കാണിച്ചു .
താൻ  എഴുതിയത് അത്രയും ശരിയാണ് എന്നുപറയുന്നതിനുപകരം ശരി കുറവുകൾ ഉണ്ട്‌ എന്ന സ്വന്തം വാദമുഖം ലളിതമായ ജീവിതത്തിൻെറ മാറ്റുകൂട്ടുന്നു .
അദ്ദേഹം എക്കാലത്തെയും മലയാളികളുടെ കവി രക്തനം 


ബോധം


ബോധം ബ്ലോഗറായതും 
എസ് എം എസ് ജീവനാഡീ 
വ്യൂഹ വ്യവസ്ഥയായതും 
വാട്ട്സെപ്പ് സഞ്ജയനായതും 
പണം കാർഡായതും 
പരസ്പരം മാറിനിന്നു 
കാണാമകലത്തിൽ 
പരസ്പരം മേഘസന്ദേശം
അയക്കുന്നതും 
മറ നീക്കി മൗനപുഞ്ചിരി തൂകി 
പുണരുന്നതും 
നാളെതൻ പുലരിയിൽ
 തേടി പരസ്പരം 
കണ്ണോടു കണ്ണ് പുലബ്യം പറയുന്നതും 
അമ്മയും മകനും 
അരുതാത്തതുപറയുകയും 
മനംഅറിഞ്ഞു തെറിവിളിച്ചു 
ആറ്റിലേക്ക് ചാടുന്നതും .
അച്ഛനെ കൊന്നു അമ്മയും 
കാമുകൻ  വലുപ്പത്തിൽ ഓടി പോകുന്നതും 
അരുമ കുഞ്ഞിനെ  അരുതാത്തതു ചെയ്യുന്നതും 
അമ്മ തേവിന്മാർ 
പാൽ പുഞ്ചിരി തെളിയാത്തൊരു 
കുഞ്ഞിനെ തൊട്ടിയിൽ എറിഞ്ഞു 
കടന്നു പോകും കുന്തിന്മാർ 
കവിത പോലും നാണിക്കും 
കാപാലികർ നന്മയറിയാതെ  
വളരുന്നവർ നിയമജ്ഞർ
മനുഷ്യാവകാശികൾ ബാലനിയമകാർ 
അമ്മത്തൊട്ടിലുകൾ 
സ്ത്രീ സമത്വക്കാർ 
ആരിലുമില്ല ഒരുമുത്തസ്സി ചിന്ത 
ലോകംപുലർന്നകാലം  മുതൽ 
കൂടെയുണ്ടായിരുന്നവർ  
കൂട്ടായിരുന്നവർ മുത്തശ്ശിമാർ 
ദേശീയതൊഴിലാളികൾ അവതില്ലെങ്കിലും 
അറുപത്തിന്റെനിറവിലും തൂമ്പ കിളക്കുന്നവർ 
തൊടുവെട്ടുന്നവർ കൃഷിക്കാർ 
ചെറുപ്പക്കാർ ലഹരിക്കാർ പെണ്ണിലുംകഞ്ചാവിനും 
മയക്കിനും എഫ് ബി കും വാട്ട് സായ്പ് പിനും 
മൊബൈൽ വന്നു ചിരിപ്പെട്ടി യായി
കളികൂട്ടുകാരനായി ജീവിതസഖിയായ് 
ഊണായി ഉറക്കമായി 
ഇന്നിൻറെ  ലഹരിയായി 
യാത്രയിൽ കുഞ്ഞിൻെറ താരാട്ടുപാട്ടിൽ കൂട്ടിനു 
ബോധം കവർന്നൊരു 
തലമുറ ബോധി വൃക്ഷത്തണലിൽ 
ബുദ്ധനാകും  വരേയ്ക്കും കലഹം നിശ്ചയം .

2019 നവംബർ 26, ചൊവ്വാഴ്ച

മറവ്

കണ്ണിനും കാതിനും
മറവുണ്ട്
ശബ്ദ വീജികളെ താളത്മക
തിരകളാൽ പ്രണയിക്കാനും
സൂര്യകിരണങ്ങളെ
തലോടിനേർപ്പിക്കാനോരുമറ
കണ്ണിമചിമ്മാതെ കാക്കും
കൺമിഴി.
കാറ്റിനെചൂടിനെ
കഥപറഞ്ഞുറക്കും
ശരീരാവൃതതൊലി
പ്രാണനുറങ്ങുന്ന വപുസ്സിനെ
തലോടി പുണർന്നു മനോഹരം
സുന്ദരമീ, മറ.
അമ്മതന്നടി വയറിൽ
പത്തു മാസമുണർന്നു വളർന്ന
ഗർഭപാത്രമെത്രനിഗുഢ
മെത്രവിചിത്രമാം മറ.
രാത്രി യാമങ്ങളിൽ കാക്കും
കുടിലുമൊരുമറ.
ബോധം
ചിന്തചികയും
അറിവിൻറയറകൾ കരതും
തലയോട്ടിയൊരു ശക്തി, മറ.