ഈ ബ്ലോഗ് തിരയൂ

2017 ഡിസംബർ 30, ശനിയാഴ്‌ച

22 വർഷം മുമ്പ് പയ്യടി അപ്പുനായർ ,അപ്പുമാസ്റ്റർ  ത്തുടങ്ങിയവരുടെ  നേതൃത്വത്തിൽ പയ്യടി വയലിൽ നെല്ലുകൃഷി ചെയ്തിരുന്നു .ഒരുകൂട്ടം കർഷകർ അവരോടൊപ്പം  രാവും പകലും കൃഷിപണിയിൽ ഏർപ്പെട്ടു അതുപോലെ കല്പകശ്ശേരികാരുടെ വക യായുള്ള വയലുകളിലും  നെൽകൃഷി സജീവമായിരുന്നു .

ഇന്ന് 2017 ഡിസംബർ 30
തിരുവമ്പാടിക്കാർക്കു ആഘോഷിക്കാനുള്ള അവസരം; തിരുവമ്പാടി പഞ്ചായത്തും, ഇടതുപക്ഷഗവൺമെന്റും യുവകർഷകനായ പയ്യടി സുരേഷ്‌ബാബുവക്കീലും ചേർന്നു ഒരുക്കി .പഞ്ചായത്തുപ്രസിഡണ്ടിന്റെയ് അദ്ധ്യക്ഷ  പ്രസംഗം കഴിഞ്ഞു തിരുവമ്പാടി നിയോജകമണ്ഡലം എം എൽ  എ  ശ്രീ ജോർജ്  എം തോമസ് നിർവഹിച്ചു .

കൊയ്ത്തുകാർ എല്ലാം മറന്നു പൊൻകതിരുകൾ  അരിവാൾ കൊണ്ട് എം .എൽ . എ  യോടൊപ്പം മുറിച്ചെടുത്തു
തിരുവമ്പാടി കൃഷി ഓഫീസർ ,വാഡ്‌മെമ്പർ  സ്മിത ബാബു, എന്നിവരും ഉത്‌ഘാടനം  മംഗളമാക്കി തീർക്കുന്നതിൽ പങ്കുവഹിച്ചു .

അടുത്തവർഷം;മുഴുവൻ വയലുകളും കൃഷിഭൂമിയാക്കിത്തീർക്കും എന്നും .കാർഷിക ഉപകരണങ്ങൾ വിത്തുകൾ തുടങ്ങിയവ പരിഷ്കരിക്കാനും  ശ്രമിക്കുമെന്നും  എം  എൽ  എ  ഉത്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ