ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 1, ഞായറാഴ്‌ച

                                                                    ദൈവം 

ജനനവും മരണവും ഉണ്ടെന്നുവെക്കുന്നു ,എല്ലാവരുംവിശ്വസിക്കുന്നു  .എന്നാൽ ഇതിൽ രണ്ടിലും ഒരു മുന്നൊരുക്കം നടത്താൻ ആർക്കും ഇന്നേവരെ കഴിഞ്ഞിട്ടീല്ല.  ശരിക്കും തിട്ടവും കണക്കും പറയുന്ന സയൻസ്‌പോലും മറന്നുപോകുന്ന ഒരു സൃഷ്ട്ടി വൈവിദ്ധ്യം നമുക്ക് കാണാൻ കഴിയാത്ത രീതിയിൽ ചിട്ടപ്പെടുത്തി ഇത് നിങ്ങൾ അല്ലെങ്കിൽ ഞാനോ അല്ല തീർച്ച . ഊർജ്ജം അതല്ലെങ്കിൽ അണ്ഡകടാഹം എന്നൊക്കെ പറയുന്നവർ ഉണ്ടാകാം ഇവിടെ ഒരു മായാ ശക്തി ഉണ്ടെന്നുള്ളത് സത്യം ഒരുപക്ഷെ അന്തർലീനമായ കലകളുടെ കൂടിച്ചേരലിൽ ഉണ്ടായേക്കാവുന്ന ഒരു പ്രതിഭാസം 'ജീവൻ '.ജീവൻ നിർവചിക്കാൻ കഴിയാത്ത ഒരു ഉത്തരമില്ലാത്ത ഫിനോമിന (പ്രതിഭാസം).കലകളെ ഈ രൂപത്തിൽ ചേർത്തുവെക്കാൻ കഴിയുമായിരുന്നുവെങ്കിൽ ഇവിടം നരകം ആയെന്നു പറയാൻ എളുപ്പമായിരുന്നു .

ജീവനും ജീവിതവും രണ്ടാണുതാനും ജീവൻ കാണാൻ കഴിയാത്ത അദൃശ്യമായ മായാശക്തി അതിനുമപ്പുറം നമ്മുടെ ഇച്ഛകളെ വേണ്ടത്ര രൂപംകൊടുക്കുന്ന ഒരു നൂൽപാലം . ബലൂൺ പോലെ അതല്ലങ്കിൽ നിമിഷ നേരംകൊണ്ട് വിടപറയാൻ കഴിവുള്ള ഒരു ശക്തി .
ജീവിതം തീർത്തും വ്യത്യസ്തമായ ഒരു കലാരൂപം ;ഓരോരുത്തർക്കും ഇഷ്ടാനുസരണം പാകപ്പെടുത്താൻ ഉതകുന്നജീവിത രീതി .ജീവൻ മനോബലത്തിൽ ശക്തമാകുകയും മനോബലം കുറയുമ്പോൾ നേർത്ത് ഇല്ലാതാകുകയും ചെയുന്നു. ജീവിതം അതാവ രീതി ജീവന്റെയ് ഘടകങ്ങളെ പരിപോഷിപ്പിക്കുന്നു . മാനസിക പിരിമുറുക്കങ്ങൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു .ഈ  അവസ്ഥ ഒരാളിൽ രോഗം ഉണ്ടാകുന്നു, ജീവനുഭീക്ഷണിയും .

ഇവിടെ പ്രാർത്ഥന ധ്യാനം മാനസിക പരിപോഷണം കൗൺസിലിംഗ് തുടങ്ങിയവ ഒരുപരുതി വരെ  ജീവൻ കേടുകൂടാതെ നിലനിർത്തുന്നു .

അച്ഛനും അമ്മയും കുടുംബങ്ങളും കുടുബാംഗങ്ങളും ചേർന്നുനിൽക്കുന്ന അവസ്ഥയിൽ ജീവൻ ചിട്ട ഉള്ളതാകുന്നു.  സമ്മർദവും പിരിമുറുക്കവും വിചാരങ്ങളും കുറയുന്നു. വീട് കുട്ടിയുടെ വളർച്ചയുടെ ആദ്യ ഘട്ടം കടന്നുപോകുന്ന പ്രധാന കൗൺസിലിംഗ് സെന്റര് . ഇവിടെ പിഴക്കുമ്പോൾ കുട്ടി എല്ലാഘട്ടത്തിലും പരാചയപെടുന്നു . സമൂഹം ,രണ്ടാഘട്ട കൗൺസിലിംഗ് സെന്റർ ഇവിടെ ഒറ്റപ്പെടാത്തവൻ വിജയിക്കുന്നു .
മൂന്നാംഘട്ടം കൗൺസിലേഴ്‌സ്,(അമ്പലങ്ങൾ ,പള്ളികൾ ,പണിക്കർ,മന്ത്രവാദികൾ...തുടങ്ങി ) ഇവിടെ ഓരോവ്യക്തിയും സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചാൽ വിജയം ഉറപ്പ് .

ഇവിടെ ദൈവം പ്രത്യക്ഷമാകുന്നു.
 ജീവിതവിജയം അഥവാ ദൈവം .
ജീവൻ ,ലളിത ജീവിത രീതിയിൽ ദൈവികമാകുന്നു 

അല്ലൽ ഇല്ലാത്ത ജീവിത രഹസ്യം ദൈവികമാണ് 
അഥവാ  പരിപൂർണ്ണമായ ജീവിതസാക്ഷാത്കാരത്തെ ദൈവികമെന്നല്ലാതെ എന്തുപേരുവിളിക്കും .





1 അഭിപ്രായം: