ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 14, ശനിയാഴ്‌ച

വിഷു

പടക്കങ്ങൾ ചൂടിനെ കുറക്കുന്നു ,ചുറ്റും കൊന്നകൾ തല തല്ലി പിടിഞ്ഞുവീണു.... മഴ വിഷുവിന് തണുപ്പ് നൽകി ഉണർത്തി... വറ്റിയ കിണർ വീണ്ടും നീരുറവകൾ കാത്ത് കഴിയുന്നു ....പാറകൾ പൊട്ടുന്നു ....കുന്നുകൾ ...വെടുപ്പായി ....എവിടെ  വിഷു കണിക്ക്   തെളിനീർ ..നല്ല ഭക്ഷണം ....നിർമ്മിത അല്ലാത്ത കാഴ്ചകൾ എവിടെ .....ഇല്ലായ്മ മാത്രം തരുന്ന വികസനം ....കൂടുതൽ പ്രകൃതി ചൂഷണം കൃഷി ഇല്ലാത്ത ..ഉത്സവം ...വിഷു നല്ല ഓർമ്മകൾ സമ് മാനിക്കുന്നു ...എന്നാൽ ഇന്ന് മുറിവുകൾ മാത്രം ബാക്കി .....
കൊല്ലപെടുന്നവനും കൊല്ലുന്നവനും നീതി നിഷേധം . ആധുനികത വികൃതമാകുന്നു .....


കണ്ണു പൊത്തി കൃഷ്ണ നെ  കാണാൻ അമ്മ ഉറക്കം മായാത്ത കണ്ണു പൊത്തി ഇല്ലാത്ത മുറത്തിൽ ചക്ക മാങ്ങ സ്വർണം വെള്ളരി പട വലം പയർ കിണ്ടി വിളക്ക് .......അച്ഛൻ  വിഷു കൈനീട്ടം (കൽ അണ ) തന്നു സന്തോഷിക്കുന്നു ..ഒരുവർഷത്തിന്റ പൂർണ്ണത അച്ഛനിലും അമ്മയിലും വല്ലാത്ത ഒരു ഉത്സാഹവും സന്തോഷവും
പടകത്തിനുപകരം നല്ല പാള നിലത്തുതച്ചാൽ മതി യെന്നു പറഞ്ഞ അമ്മ ദാരിദ്ര്യം പിടിമുറുകിയകാലത്തിന്റൈ കണിക്കൊന്ന.  ഒരു നല്ല ചിന്ത സമ്മാനം .   വാസുവേട്ടനും ദേവകിചേച്ചിയും രാമൻകുട്ടിയേട്ടനും ..ഇന്ന് വിഷു വിന്റെ നല്ല ഒരുപിടി ഓർമ്മ .......
ലീലച്ചേച്ചി ഇന്നും വാർദ്ധക്യത്തിന്റെ പിടിയിൽ മനസ്സിൽ നല്ലൊരു വിഷു സമ്മാനം ബാക്കി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ