ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 28, ശനിയാഴ്‌ച

ഇന്നത്തെചിന്ത 


ജനനനവും മരണവും ഭൂമിയിൽ രണ്ടു പ്രധാന പ്രതിഭാസങ്ങൾ.  ഇന്നേവരെ ആർക്കും നിയന്ത്രണം ഇല്ലാത്ത ...അല്ലെങ്കിൽ നിയന്ത്രണം നൽകാത്ത മഹത്തായ പ്രതിഭാസങ്ങൾ ...ഇവയ്ക്ക്  ഇടയിൽ  ജനനനത്തിൽനിന്നും മരണത്തിലേക്കുള്ള യാത്ര "ജീവിതം '' .   .ജീവിതം ജീവസുറ്റതാണ്  . ജീവൻ മഹത്വവും നിഷ്കളങ്കവും എന്നാൽ ചുറ്റുപാടുകൾ  ഈ  അവസ്ഥയെ സ്വാധീനിക്കുന്നു  വ്യക്തി വൽക്കരണവും സമൂഹവത്കരണവും വരുന്നു സ്ഥാനങ്ങൾ മോഹങ്ങൾ ധനങ്ങൾ എന്നിവ ജീവനെ ദുഷിപ്പിക്കുന്നു , ജീവിതം മഹത് വരം മാകുന്നു ''ജീവൻ'' വെറുപ്പിന്റെനേതാവും....

മറ്റൊരാളാൽ ഇല്ലാതാക്കുവാൻ പോകുന്ന ശക്തമായ വെറുപ്പിന് " ജീവൻ  "
വിധേയമാകുന്നു 

ജീവിതം മാത്സര്യത്തിന്റെ മൂടുപടം അണിയുകയും വ്യക്തിക്കുതകുന്ന കുപ്പായങ്ങൾ തുന്നുകയും തുടർന്ന് ഇഷടമില്ലാത്ത കുപ്പായങ്ങൾ ജീവിതസന്ദർഭങ്ങളിൽ ധരിക്കുക യും സ്വയം വസ്ത്രം നഷ്ടമാകുകയും ചെയുന്നു .

ഇവിടെ  നഷ്ട ബോധം വേട്ടയാടുകയും വിവസ്ത്രനാകാൻ ഇടയാകുമോ എന്ന ഭയം മാന്യദേഹത്തിൽ രക്തദൂഷ്യവും രക്തസമ്മർദ്ദവും രൂക്ഷമാകുകയും ഭയം അയാളിൽ വെറുപ്പിന്റെയും പകപോക്കലിന്റെയും വസ്ത്രംധരിക്കാൻ പ്രാപ്തനാകുകയും ചെയുന്നു പിടിച്ചടക്കൽ അടങ്കൽ തുകയിൽ ബാക്കി നൽകുകയും ജീവിതം സമർദ്ദത്തിലാകുകയും ചെയുന്നു 
ഇവിടെ ജീവൻ പരുങ്ങലിൽ ആവുന്നു ശരീരം വിട്ടു പോകുകയും ചെയുന്നു .


ജീവൻ പരിപാലിക്കുന്നതിനുപരം ജീവിതം ആഘോഷിക്കുന്നു എന്നതാണ് വികസനം 
ജീവൻ,   ജലവും കാറ്റും മണ്ണും മലയും മുലയും('അമ്മ ') തന്നെയാണ് മറിച്ചു ചിന്തിക്കാൻ തുടങ്ങിയ താണ് വികസനം ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും.......... 

കുറച്ചുമാത്രം പേർക്ക് ജീവിതം ആസ്വദിക്കാൻ മറ്റുള്ളവരുടെ ജീവനെ വിലപേസുന്നു .......മനുഷ്യൻ നന്നാകാൻ  നരനാകാൻ മാർഗംതേടുക അതാകട്ടേ ഇന്നത്തെ ചിന്ത .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ