ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 28, ശനിയാഴ്‌ച

ഇന്നത്തെചിന്ത 


ജനനനവും മരണവും ഭൂമിയിൽ രണ്ടു പ്രധാന പ്രതിഭാസങ്ങൾ.  ഇന്നേവരെ ആർക്കും നിയന്ത്രണം ഇല്ലാത്ത ...അല്ലെങ്കിൽ നിയന്ത്രണം നൽകാത്ത മഹത്തായ പ്രതിഭാസങ്ങൾ ...ഇവയ്ക്ക്  ഇടയിൽ  ജനനനത്തിൽനിന്നും മരണത്തിലേക്കുള്ള യാത്ര "ജീവിതം '' .   .ജീവിതം ജീവസുറ്റതാണ്  . ജീവൻ മഹത്വവും നിഷ്കളങ്കവും എന്നാൽ ചുറ്റുപാടുകൾ  ഈ  അവസ്ഥയെ സ്വാധീനിക്കുന്നു  വ്യക്തി വൽക്കരണവും സമൂഹവത്കരണവും വരുന്നു സ്ഥാനങ്ങൾ മോഹങ്ങൾ ധനങ്ങൾ എന്നിവ ജീവനെ ദുഷിപ്പിക്കുന്നു , ജീവിതം മഹത് വരം മാകുന്നു ''ജീവൻ'' വെറുപ്പിന്റെനേതാവും....

മറ്റൊരാളാൽ ഇല്ലാതാക്കുവാൻ പോകുന്ന ശക്തമായ വെറുപ്പിന് " ജീവൻ  "
വിധേയമാകുന്നു 

ജീവിതം മാത്സര്യത്തിന്റെ മൂടുപടം അണിയുകയും വ്യക്തിക്കുതകുന്ന കുപ്പായങ്ങൾ തുന്നുകയും തുടർന്ന് ഇഷടമില്ലാത്ത കുപ്പായങ്ങൾ ജീവിതസന്ദർഭങ്ങളിൽ ധരിക്കുക യും സ്വയം വസ്ത്രം നഷ്ടമാകുകയും ചെയുന്നു .

ഇവിടെ  നഷ്ട ബോധം വേട്ടയാടുകയും വിവസ്ത്രനാകാൻ ഇടയാകുമോ എന്ന ഭയം മാന്യദേഹത്തിൽ രക്തദൂഷ്യവും രക്തസമ്മർദ്ദവും രൂക്ഷമാകുകയും ഭയം അയാളിൽ വെറുപ്പിന്റെയും പകപോക്കലിന്റെയും വസ്ത്രംധരിക്കാൻ പ്രാപ്തനാകുകയും ചെയുന്നു പിടിച്ചടക്കൽ അടങ്കൽ തുകയിൽ ബാക്കി നൽകുകയും ജീവിതം സമർദ്ദത്തിലാകുകയും ചെയുന്നു 
ഇവിടെ ജീവൻ പരുങ്ങലിൽ ആവുന്നു ശരീരം വിട്ടു പോകുകയും ചെയുന്നു .


ജീവൻ പരിപാലിക്കുന്നതിനുപരം ജീവിതം ആഘോഷിക്കുന്നു എന്നതാണ് വികസനം 
ജീവൻ,   ജലവും കാറ്റും മണ്ണും മലയും മുലയും('അമ്മ ') തന്നെയാണ് മറിച്ചു ചിന്തിക്കാൻ തുടങ്ങിയ താണ് വികസനം ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും.......... 

കുറച്ചുമാത്രം പേർക്ക് ജീവിതം ആസ്വദിക്കാൻ മറ്റുള്ളവരുടെ ജീവനെ വിലപേസുന്നു .......മനുഷ്യൻ നന്നാകാൻ  നരനാകാൻ മാർഗംതേടുക അതാകട്ടേ ഇന്നത്തെ ചിന്ത .

2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ഏപ്രിൽ 16 അദ്ധ്യാപകജീവിതത്തിന്റെ ഉഷ്മളദിനമായിരുന്നു  22 വര്ഷം മുമ്പ് വൊക്കേഷണൽ ഹൈർസെക്കന്ഡറിയിൽ പഠിപ്പിച്ച എന്റെ വിദ്യാർത്ഥി സുഹൃത്തുക്കൾ ഒരുക്കിയ അ ഡാ ർ  സംഗമം ............അധ്യാപകൻ എത്രമാത്രം ആദരണീയനാണ് എന്നു ഉറകെ  പ്രക്യപിക്കുന്നു ..അവരെത്രമാത്രം ഒരുഅദ്ധ്യാപകന്റെ  തണൽ ചേർന്നു നടന്നു എന്ന്  22 വർഷത്തിനുശേഷം കുടുംബസമേതം എത്തിച്ചേർന്നു അവസരം ഒരുക്കി..... ആ  അദ്ധ്യാപകർ എത്രമാത്രം അവരെ ശ്രദ്ധിച്ചു എന്നും അവർ പറഞ്ഞപ്പോൾ ,ഞങ്ങളുടെ വാക്കുകൾ പാഴായില്ല എന്നോർത്തു  സന്തോഷിപ്പിച്ചു  .

ഒരു അദ്ധ്യാപകന് തരാവുന്ന ഏറ്റവുനല്ല ഗുരുദക്ഷിണ ....അത് ഏറ്റുവാങ്ങി അവർക്കുമുമ്പിൽ പ്രണമിക്കുന്നു .

2018 ഏപ്രിൽ 14, ശനിയാഴ്‌ച

വിഷു

പടക്കങ്ങൾ ചൂടിനെ കുറക്കുന്നു ,ചുറ്റും കൊന്നകൾ തല തല്ലി പിടിഞ്ഞുവീണു.... മഴ വിഷുവിന് തണുപ്പ് നൽകി ഉണർത്തി... വറ്റിയ കിണർ വീണ്ടും നീരുറവകൾ കാത്ത് കഴിയുന്നു ....പാറകൾ പൊട്ടുന്നു ....കുന്നുകൾ ...വെടുപ്പായി ....എവിടെ  വിഷു കണിക്ക്   തെളിനീർ ..നല്ല ഭക്ഷണം ....നിർമ്മിത അല്ലാത്ത കാഴ്ചകൾ എവിടെ .....ഇല്ലായ്മ മാത്രം തരുന്ന വികസനം ....കൂടുതൽ പ്രകൃതി ചൂഷണം കൃഷി ഇല്ലാത്ത ..ഉത്സവം ...വിഷു നല്ല ഓർമ്മകൾ സമ് മാനിക്കുന്നു ...എന്നാൽ ഇന്ന് മുറിവുകൾ മാത്രം ബാക്കി .....
കൊല്ലപെടുന്നവനും കൊല്ലുന്നവനും നീതി നിഷേധം . ആധുനികത വികൃതമാകുന്നു .....


കണ്ണു പൊത്തി കൃഷ്ണ നെ  കാണാൻ അമ്മ ഉറക്കം മായാത്ത കണ്ണു പൊത്തി ഇല്ലാത്ത മുറത്തിൽ ചക്ക മാങ്ങ സ്വർണം വെള്ളരി പട വലം പയർ കിണ്ടി വിളക്ക് .......അച്ഛൻ  വിഷു കൈനീട്ടം (കൽ അണ ) തന്നു സന്തോഷിക്കുന്നു ..ഒരുവർഷത്തിന്റ പൂർണ്ണത അച്ഛനിലും അമ്മയിലും വല്ലാത്ത ഒരു ഉത്സാഹവും സന്തോഷവും
പടകത്തിനുപകരം നല്ല പാള നിലത്തുതച്ചാൽ മതി യെന്നു പറഞ്ഞ അമ്മ ദാരിദ്ര്യം പിടിമുറുകിയകാലത്തിന്റൈ കണിക്കൊന്ന.  ഒരു നല്ല ചിന്ത സമ്മാനം .   വാസുവേട്ടനും ദേവകിചേച്ചിയും രാമൻകുട്ടിയേട്ടനും ..ഇന്ന് വിഷു വിന്റെ നല്ല ഒരുപിടി ഓർമ്മ .......
ലീലച്ചേച്ചി ഇന്നും വാർദ്ധക്യത്തിന്റെ പിടിയിൽ മനസ്സിൽ നല്ലൊരു വിഷു സമ്മാനം ബാക്കി .

2018 ഏപ്രിൽ 7, ശനിയാഴ്‌ച

ദൈവം 

എല്ലാ സ്ഥലങ്ങളിലും  ' ദൈവം' മൊത്തമായും ചില്ലറയായും വില്പന നടക്കുന്നു .ഒരു പ്രദേശം വികസനത്തിൽ എത്തി ചേരണമെങ്കിൽ ആ പ്രേദശത്തിന്റെ മുക്കിലും മുലയിലും ഉള്ള മനുഷ്യന് ശരി എന്നു തോന്നുന്നത് ചെയ്യണം .പിരിവിൽ ജീവിക്കുന്ന ഒരുസമൂഹം അറിയാതെ വളരുന്നു .അമ്പലങ്ങൾ ഓരോവ്യക്തിയുടെയും പ്രശ്നപരിഹാര ബിംബങ്ങളാണ് . കാണിക്കയാണ് അതിന്റെ നിലനിൽപ് ......


അത്(ദൈവം) ഒരിക്കലും മത സ്ഥാപനമല്ല അല്ലെങ്കിൽ , മതസ്ഥാപന നേതാക്കൾ  നിയന്ത്രിക്കുന്ന, അല്ലെങ്കിൽ നിയന്ത്രിക്കാവുന്നഒന്നല്ല.
 മനുഷ്യനും അവരുടെ ചിന്തയും അനാദി കാലം മുതൽ ഒറ്റക്കാണ്.
 ആർക്കും അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല .
ചിന്ത ഒരു മാസ്മര രോഗമാണ് എല്ലാവരാലും ദുഷിപ്പിക്കാനും ഏതൊരാളാലും നന്നാക്കാനും കഴിയാത്ത ഒന്ന്,' സ്വതന്ത്രൻ' .

മനുഷ്യരാശി  എക്കാലത്തും പ്രകൃതിവിരുദ്ധമായി തുഴയുകയും തുടർച്ചയായി പരാജയപ്പെടുകയും ചെയുന്നു.

 ഇവിടെ ഉള്ളത് കാണുന്ന അവസ്ഥ ഇല്ലാതായ് അതുകൊണ്ടുതന്നെ  പുത്തൻ കണ്ണുകൾ രൂപപ്പെടുത്തി, നമ്മൾ അകലെ നാം അറിയാത്ത കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു.

 മനസ്സും കണ്ണും  നഷ്ടമായസമൂഹം നിലയില്ലാ കയത്തിൽ ഊളിയിട്ട് ഞരമ്പുപൊട്ടി മരിക്കുന്നു .

എന്താണ് കാരണം 'ചിന്ത'.

 ഓരോരുത്തരും തനിക്കു ചുറ്റുമുള്ളത് കാണാതെ പോകുന്നു .

പള്ളികളും മോസ്‌കുകളും അമ്പലങ്ങളും ഓരോ വിഭാഗങ്ങളും തങ്ങളുടെ നിലനില്പിനുവേണ്ടി പരസ്പരം ഭയം നിർമ്മിച്ചു ചാലിച്ചു ചേർത്തതാണ്‌ നിലനിൽക്കുന്നത്  ഒരാളും ഒരിക്കലും ഒരു പ്രത്യേക വിഭാഘത്തിന്റ ആയിരുന്നില്ല .


ഭൂമിയിൽ മനുഷ്യൻ രൂപം കൊണ്ടനാൾ ആരും വസ്ത്രം എന്ന കാഴ്ചയിൽ  ഉണ്ടായിരുന്നില്ല
എല്ലാവർക്കും ദൈവം നൽകിയ വസ്ത്രം ആരെയും തണുപ്പിലും ചൂടിലും മഴയിലും സംരക്ഷിക്കാൻ ഉതകുന്ന അതി പാവനമായവസ്ത്രം .
ജന്മകൊണ്ട് എല്ലാവരും ധരിക്കുന്ന വസ്ത്രം ഇന്ന് എല്ലാവരും മറക്കുകയും
അതിജീവനത്തിൽ  ഈ വസ്ത്രത്തിന്റെയ് മികവ് ഓർക്കാൻ മടിക്കുന്നു .


വസ്ത്രം മോടികൂട്ടാൻ മരങ്ങളും പ്രകൃതി വിഭവങ്ങളും ചൂഷണം ചെയ്തു ആദ്യ വസ്ത്രം മരവുരി ഇലകൾ ,മൃഗങ്ങളുടെ തോല് അങ്ങിനെ പുരുഷനും സ്ത്രിയും പരസ്പരം മറവുണ്ടാക്കി തങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങൾ മുലയൂട്ടിവളർത്തി പരസ്പരം യുദ്ധം ചെയ്തു വളർന്നു ഒരു ഗോത്രം മറ്റൊരുഗോത്രത്തെ സ്നേഹപൂർവ്വം സ്വീകരിക്കുകയും പ്രകൃതി സമ്പത്തു ഓഹരി വെച്ചു അങ്ങനെ .......തുടർന്നുള്ള കാലം മാത്സര്യം വർദ്ധിക്കുകയും .

തങ്ങളുടെ ചിന്ത സൂഷ്മമായി  നിരീക്ഷിക്കുന്ന ഏതൊരു ശക്തിയും ദൈവിക മാവുകയും അങ്ങനെ കാടും.മലയും ,പുഴയും കാറ്റും ,തീയും സൂര്യനും മരങ്ങളും ചന്ദ്രനും എല്ലാം, ഭയം ഉളവാക്കുന്നത് എല്ലുതോന്നിയതെല്ലാം ദൈവികമായി.
 പക്ഷെ ഇന്ന് പുഴയും കാടും മലകളും പർവ്വതങ്ങളും മനുഷ്യൻ കീഴടക്കി മനുഷ്യന്റെ ചിന്തയിൽ അതിക്രൂരമായ ജാതിയമുഖം ,എല്ലാവരിലും ഭയം ഉണ്ടാക്കുന്നു
ഭരിക്കുന്നവനും ജാതിയതാല്പര്യവും അതുവഴിജീവിക്കാൻ ആഗ്രഹിക്കുന്ന ഒരുവിഭാഗവും  എവിടെയെല്ലാം തങ്ങളുടെ വിജയം ആഗ്രഹിക്കുന്നുവോ അവിടെ എല്ലാം ജാതി മുറുകെ പിടിക്കുന്നു
മനുഷ്യനിർമിതമായ ഈ വിഷം സമൂഹത്തിന്റെ കെട്ടുറപ്പിനെ ഒരു കേൻസർ പോലെ ആക്രമിക്കുന്നു ആർക്കും ഇതിനുചികിത്സ നിഞ്ചയിക്കാൻ കഴിയുന്നില്ല .
പ്രകൃതി നിയമങ്ങൾ കാറ്റിൽ പറത്തി ജീവിതസാഹചര്യങ്ങൾ എല്ലാം നശിപ്പിച്ചു കെട്ടിടങ്ങൾ പോലെ മനുഷ്യ മനസിനെയും കെട്ടിപൊക്കുന്ന
വേഗത എന്തിനാണ് വരും തലമുറക്കു വേണ്ടിയോ ......

നാളത്തെ ദൈവവും "വെള്ളം"
വെള്ളത്തിന് ക്ഷേത്രം പണിയുന്നതിന് ഒരു മതവിസ്വാസവും വേണ്ടിവരില്ല
ഭൂമി ജലനിബിഡമാകാൻ നമ്മൾ കൂട്ടായ്‌ ചിന്തിക്കണം

ജലകെട്ടുകൾ മലകൾ നീരുറവകൾ തുടങ്ങിഎല്ലാ ജലസ്രോതസുകളും സംരക്ഷിക്യപ്പെടാൻ  സാധ്യമാകുന്ന എന്തും ചെയ്യണം.മലയും കുന്നും പാറകളും അനധികൃതമായി  പണം ഊറ്റിവാങ്ങിപതിച്ചുനൽകി,  അവസാനം വെള്ളം തൊണ്ടയിൽ ഇറങ്ങാതെ മരിക്കും .,,,,,,,,,,,,,

ജലമാണ് ദൈവം, മനുഷ്യരാശി മതത്തിന്റെയോ ജാതിയുടെയോ അല്ല.

അത് എല്ലാവരിലും ഉണ്ടായിരിക്കേണ്ടുന്ന ഒരു ആശയപരം വും ചിന്താപരവും ആയ വികാസമാണ് .
അത് മുതെലെടുക്കപെടുന്ന വലിയ വ്യവസായകേന്ദ്രമാണ് വർഗീയവാദസമ്പന്നരായ സാഡിസം ജന്മനാലുള്ള  ഒരുവിഭാഗം രാജ്യങ്ങളും വ്യക്തികളുടെയും കൂട്ടായ്മയാണ് ' ഭീകരവാതം "ഇതേ ആരുടെയും മതം അല്ല.


ദൈവം ജീവിച്ചിരിക്കുന്നവന്റെയ് ആശാകേന്ദ്രം ദൈവം ശക്തിയോ മിഥ്യയോ അല്ല അത്‌അവനിൽ കുടിയിരിക്കുന്ന ശക്തി .
തിരിച്ചറിഞ്ഞു പ്രവർത്തിക്കുമ്പോൾ വ്യക്തി ശക്തനാകുന്നു അറിയാതെപോകുമ്പോൾ
അവരുടെ കൂട്ടം ഈ ഭൂമിയുടെ നിലനിൽപിന് ഭീഷണി ....

ആരോ  പറയുന്നത് കേട്ടു  പെയ്യുന്ന മഴ കുപ്പികളാക്കി വിറ്റാൽ പണംകിട്ടും 'നല്ലത് '..... ആരെല്ലാം ബാക്കിഉണ്ടാകുമെന്നറിയില്ല കാരണം യുദ്ധം വെള്ളത്തിനുവേണ്ടിയാകുമ്പോൾ വാഗൺ ട്രാജഡി ഉറപ്പാക്കും
ജലവിപണണമെന്ന ആശയം ഇപ്പോൾത്തന്നെ ഒഴുവാകേണ്ടതാണ് ...

ജീവര്ക്കതമാകേണ്ടുന്ന വെള്ളം സംരക്ഷിക്കുകയും സ്വാതന്ത്ര മായ ജലസ്രോതസിന്റെ ലഭ്യത ഉറപ്പുവരുത്തുകയും വേണം .

ജലം ജീവ രക്തം ..?







2018 ഏപ്രിൽ 1, ഞായറാഴ്‌ച

                                                                    ദൈവം 

ജനനവും മരണവും ഉണ്ടെന്നുവെക്കുന്നു ,എല്ലാവരുംവിശ്വസിക്കുന്നു  .എന്നാൽ ഇതിൽ രണ്ടിലും ഒരു മുന്നൊരുക്കം നടത്താൻ ആർക്കും ഇന്നേവരെ കഴിഞ്ഞിട്ടീല്ല.  ശരിക്കും തിട്ടവും കണക്കും പറയുന്ന സയൻസ്‌പോലും മറന്നുപോകുന്ന ഒരു സൃഷ്ട്ടി വൈവിദ്ധ്യം നമുക്ക് കാണാൻ കഴിയാത്ത രീതിയിൽ ചിട്ടപ്പെടുത്തി ഇത് നിങ്ങൾ അല്ലെങ്കിൽ ഞാനോ അല്ല തീർച്ച . ഊർജ്ജം അതല്ലെങ്കിൽ അണ്ഡകടാഹം എന്നൊക്കെ പറയുന്നവർ ഉണ്ടാകാം ഇവിടെ ഒരു മായാ ശക്തി ഉണ്ടെന്നുള്ളത് സത്യം ഒരുപക്ഷെ അന്തർലീനമായ കലകളുടെ കൂടിച്ചേരലിൽ ഉണ്ടായേക്കാവുന്ന ഒരു പ്രതിഭാസം 'ജീവൻ '.ജീവൻ നിർവചിക്കാൻ കഴിയാത്ത ഒരു ഉത്തരമില്ലാത്ത ഫിനോമിന (പ്രതിഭാസം).കലകളെ ഈ രൂപത്തിൽ ചേർത്തുവെക്കാൻ കഴിയുമായിരുന്നുവെങ്കിൽ ഇവിടം നരകം ആയെന്നു പറയാൻ എളുപ്പമായിരുന്നു .

ജീവനും ജീവിതവും രണ്ടാണുതാനും ജീവൻ കാണാൻ കഴിയാത്ത അദൃശ്യമായ മായാശക്തി അതിനുമപ്പുറം നമ്മുടെ ഇച്ഛകളെ വേണ്ടത്ര രൂപംകൊടുക്കുന്ന ഒരു നൂൽപാലം . ബലൂൺ പോലെ അതല്ലങ്കിൽ നിമിഷ നേരംകൊണ്ട് വിടപറയാൻ കഴിവുള്ള ഒരു ശക്തി .
ജീവിതം തീർത്തും വ്യത്യസ്തമായ ഒരു കലാരൂപം ;ഓരോരുത്തർക്കും ഇഷ്ടാനുസരണം പാകപ്പെടുത്താൻ ഉതകുന്നജീവിത രീതി .ജീവൻ മനോബലത്തിൽ ശക്തമാകുകയും മനോബലം കുറയുമ്പോൾ നേർത്ത് ഇല്ലാതാകുകയും ചെയുന്നു. ജീവിതം അതാവ രീതി ജീവന്റെയ് ഘടകങ്ങളെ പരിപോഷിപ്പിക്കുന്നു . മാനസിക പിരിമുറുക്കങ്ങൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു .ഈ  അവസ്ഥ ഒരാളിൽ രോഗം ഉണ്ടാകുന്നു, ജീവനുഭീക്ഷണിയും .

ഇവിടെ പ്രാർത്ഥന ധ്യാനം മാനസിക പരിപോഷണം കൗൺസിലിംഗ് തുടങ്ങിയവ ഒരുപരുതി വരെ  ജീവൻ കേടുകൂടാതെ നിലനിർത്തുന്നു .

അച്ഛനും അമ്മയും കുടുംബങ്ങളും കുടുബാംഗങ്ങളും ചേർന്നുനിൽക്കുന്ന അവസ്ഥയിൽ ജീവൻ ചിട്ട ഉള്ളതാകുന്നു.  സമ്മർദവും പിരിമുറുക്കവും വിചാരങ്ങളും കുറയുന്നു. വീട് കുട്ടിയുടെ വളർച്ചയുടെ ആദ്യ ഘട്ടം കടന്നുപോകുന്ന പ്രധാന കൗൺസിലിംഗ് സെന്റര് . ഇവിടെ പിഴക്കുമ്പോൾ കുട്ടി എല്ലാഘട്ടത്തിലും പരാചയപെടുന്നു . സമൂഹം ,രണ്ടാഘട്ട കൗൺസിലിംഗ് സെന്റർ ഇവിടെ ഒറ്റപ്പെടാത്തവൻ വിജയിക്കുന്നു .
മൂന്നാംഘട്ടം കൗൺസിലേഴ്‌സ്,(അമ്പലങ്ങൾ ,പള്ളികൾ ,പണിക്കർ,മന്ത്രവാദികൾ...തുടങ്ങി ) ഇവിടെ ഓരോവ്യക്തിയും സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചാൽ വിജയം ഉറപ്പ് .

ഇവിടെ ദൈവം പ്രത്യക്ഷമാകുന്നു.
 ജീവിതവിജയം അഥവാ ദൈവം .
ജീവൻ ,ലളിത ജീവിത രീതിയിൽ ദൈവികമാകുന്നു 

അല്ലൽ ഇല്ലാത്ത ജീവിത രഹസ്യം ദൈവികമാണ് 
അഥവാ  പരിപൂർണ്ണമായ ജീവിതസാക്ഷാത്കാരത്തെ ദൈവികമെന്നല്ലാതെ എന്തുപേരുവിളിക്കും .





2018 മാർച്ച് 31, ശനിയാഴ്‌ച

                                                 കൂട് 

                                                                          *******
                                                                          -----------



പറന്നു നടക്കുന്ന കിളികൾക്കും ..
മുട്ടയിടാൻകൊതിക്കുന്ന കുയിലിനും 
കൂടുവേണം 

ഉറുമ്പിനും ചിതലിനും കുടുവേണം 

കൂടാണ് കൂട്ടിനു വഴിയൊരുക്കുന്നത് 

പേനിനും പുഴുവിനും ചിതലിനുംകൂടുവേണം 
കൂട്ടിനു പാടാൻ കൊതിക്കുന്ന പുള്ളിനും മൂങ്ങക്കും കൂടുവേണം 

പറന്ന് ഇറങ്ങുന്ന പരുന്തിനും
 കഴുകനും കടൽ കാക്കക്കും കുരുവിക്കും കുടുവേണം 

രാത്രിമയക്കത്തിൽ  മരണം മൂളുന്ന കുറ്റിച്ചൂളനും കൂടുവേണം 

ഉറുമ്പും ചിതലും കൂടുനിർമ്മാണ  
കലയുടെ വിസ്മയ കാഴ്ച്ച ഒരുക്കുന്നു 

തേനൂറുന്ന തേനീച്ചകൾക്കും കൂടുവേണം 

കുടുംബം കൂട്ടിലാണ് പിറവികൊള്ളുന്നത് 

കൂട്ടുകുടുംബം ശക്തം മിത്രങ്ങൾ കെട്ടുറപ്പ് ഉറപ്പ് 

കൂടു നിർമ്മാണം നീർ ഉറുമ്പിന് കഠിനം 
ചോന്ന എറുമ്പിന് ഖനനം 
ചോണനു വഴികാട്ടി കൂട് ,
സ്വന്തംകൂടില്ല  
ചെന്നുകേറി ഉറങ്ങാനും കുഞ്ഞിനെ പാലൂട്ടാനും കൂട് 
എല്ലാവർക്കുംകൂട് ......വന്നുപോകാനും വന്നുനോക്കാനും കൂട്  
കുട്ടിനുചിന്തിക്കാൻ കൂട് ...
കുട്ടുകാരെ പ്രണയിക്കാൻ കൂട് 

പുനർചിന്തനത്തിനു കൂട്  

തെറ്റുതിരുത്തി കൂടെ കൂട്ടാൻ കൂട് 

പറന്നുനിലയില്ലാതാകുമ്പോൾ നിലിനിൽപ്പിനു കൂട് 

ഒരുജന്മം മുഴുക്കെ അറിഞ്ഞില്ലാതാകാൻ കൂട് 

അറിവിനുകൂട് ;
അലിവിനുകൂട് ;കൂട്ടുകാർക്ക്കൂട് 

അടയിരിക്കുന്നകിളി  
അടിയന്തിരത്തിനു കറി 

കൂടു കൂടാതെ കൂട്ടില്ല കൂട്ടുകാരില്ല 
ജീവിതം ഒരുകൂട് 

വയൽ കൊറ്റിക്കും ,ദേശാടന കിളികൾക്കും കൂടുവേണം 

കാലം ഒരുക്കുന്ന ഒരുകൂടുവേണം 
എല്ലാം കഴിഞ്ഞുഉറങ്ങാൻ                
കൂടുവേണം .........

കാട്ടിലെ ആനക്കും കുരങ്ങനും സിംഹത്തിനും 

കൂടുവേണം 


നില തെറ്റിയവന് തലചായ്ക്കാൻ കൂടുവേണം 

ഞാനും നിങ്ങളും ഇല്ലാതിരിക്കാൻ കൂടുവേണം 

നിങ്ങളും ഞങ്ങളും ഇല്ലാതിരിക്കാൻ കൂടുവേണം 

ഞാനും നീയും ഒന്നായിരിക്കാൻ
 നന്നായിരിക്കാൻ കൂടുവേണം 

അന്തസും അഭിമാനവും അതൊന്നുണ്ടാകാൻ കൂടുവേണം 

രാജ്യം രാഷ്ട്രം നല്ലനിറം നല്ലനില 
നമുക്ക് കൂട്ടായി ഒരുകുടുംബം ഒരു കൂട് 
നമ്മുടെ രാജ്യം, രാഷ്ട്രം ,ഭാരതം ,
ഇന്ത്യനമ്മുടെ  അഭിമാനം,
നമ്മുടെ കൂട് 
ഇന്ത്യ ,ഏകോദരസഹോദരർ 
നമ്മളൊന്ന് 
നമുക്കൊരു കൂട് "അഖണ്ഡഭാരതം "


---  ജയ്ഹിന്ദ് -------------------------------------------------------------------------------------------------

2018 മാർച്ച് 26, തിങ്കളാഴ്‌ച

രാമനാട്ടുകര മുതൽ കോഴിക്കോട് വാരെയുള്ള ബൈ പാസ് കാർന്നുതിന്ന തണ്ണീർ തടം തിരിച്ചുപിടിക്കുന്നതിനുമുമ്പു വലിയ കക്ഷികൾ പണിതീർത്ത മാനംമുട്ടുന്ന നിർമ്മിതികൾ ...ഇപ്പോൾ ബാക്കി വന്നതും കൈ യിലൊതുക്കി വലിയ വലിയ പണക്കാരെന്റെകെട്ടിടങ്ങൾ ഉയരുന്നു ....കൂടാതെ കുപ്പിവെള്ള നിർമ്മാണയൂണിറ്റുകളും മുഴുവൻവെള്ളവും ഊറ്റുന്നു പല സ്‌ഥലങ്ങളിലും ജനങ്ങൾ നിസ്സഹായരാണ് താല്കാലികനേട്ടം ലക്ഷ്യവും വെച്ച് ഒരുകൂട്ടം ആളുകൾ നുമ്മടെ ജലം ഊറ്റി പണം ഉണ്ടാകുന്നു .
തോടും കുളവും മലകളും വികസനത്തിന് തടസ്സമല്ല ...അവ സംരക്ഷിച്ചില്ലെങ്കിൽ വെള്ളം അപൂർവ വസ്തു എന്നപേരുവരും....
തുടർന്ന് ചക്കക്കു പേരിട്ടപോലെ വെള്ളത്തിനും നമ്മൾ പേരിടും ആഘോഷിക്കും ......വെള്ളത്തിന് എന്തുപേരിടും ....? H2O

  ലോക ജല ദിനം കഴിഞ്ഞദിവസം കൊണ്ടാടി .....ശരീരത്തിൽ   75 % വെള്ളം ഉള്ളത് കൊണ്ടു ...മൂത്രം ..ദിവസവും റീസൈക്കിൾ ചെയ്യുന്നതും..കുടിക്കുന്നതും ..നല്ലതാണു അവശ്യം അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല .......വികസനം വേണ്ട എന്ന് ആര  പറഞ്ഞതു ......മലകൾ നിരത്താതെ   കേറ്റം കുറയാതെ എങ്ങനെ നമ്മൾ.... എങ്ങനാ ജീവിക്യാ .......മൂന്നുനേരം ഹോട്ടൽ ഭക്ഷണം ...വിശ്വാസമില്ലത്തതുകൊണ്ടു കുപ്പിവെള്ളം..കിഡ്‌നി കരൾ ഇവൾ\ഇവ എല്ലാം ...സ്പോൺസർ ചെയ്തു ..സുഗമരണം ..പത്രത്തിൽ വലിയഫോട്ടോ
സഹജീവി സ്നേഹം ....പക്ഷെ  കുടിക്കുന്ന വെള്ളവും കയ്ക്കുന്ന ഭക്ഷണവും തകർത്ത ശരീരത്തിൽ എന്തുണ്ട് ധാനം ചെയ്യാൻ ...........

തണ്ണീർ തടങ്ങൾ ജലസ്രോതസുകൾ മലകൾ മക്കളേ പോറ്റിവളർത്താൻ നീരുമുല്പാദിപ്പിക്കാൻ ഉള്ളത്..

മണലൂറ്റി പുഴ ഇന്ന് മരിച്ചു അവസാനശ്വാസവും വലിച്ചു ...ആൽഗകൾ പുഴയേയ് തിന്നുതുടങ്ങി  ഇനികുളിക്കാൻ തുടയ്ക്കാൻ വെള്ളമില്ല ...
പുഴയോര ത്തെ മീൻ ഇല്ല ..കിളികൾ ഇല്ല ..കേൻസർ പടർന്നുപിടിക്കുന്നു കേൻസർഹോസ്പിറ്റൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നു
വികസനം ആർക്കുവേണ്ടി

കിഡിനി ,ലിവർ ,കണ്ണ് നല്ലരക്തം ഇവ ഒന്ന് ഇല്ലാത്ത ഒരുസമൂഹത്തെ
സൃഷ്‌ടിക്കൽ എന്നലക്ഷ്യത്തിൽ എത്തിനിൽക്കുന്നു


നമ്മുടെ ഭൂമിയിൽ പിറക്കുന്നകുഞ്ഞുങ്ങൾ എന്ത് പിഴച്ചു .....

ലോകാത്ഭുതങ്ങൾ നമ്മുക്കു സമ്മാനിച്ച, പൂർവികർ നിർമ്മാണത്തിന്റെയ് കാര്യത്തിൽ പിന്നിലായിരുന്നില്ല

കഠിനമായ പാറകൾ പൊട്ടിച്ചും മലകൾ തുരന്നും അവർ നിർമ്മിച്ചു


പക്ഷെ ഒരിക്കലും അവർ പ്രകൃതി നശിപ്പിച്ചില്ല ...സൂക്ഷിച്ചുവെച്ചു ....
ഇനിഉള്ളതേ, പുതിയ തലമുറക്കു കൈമാറി നമുക്കു സുഖിക്യം ......