മധു
പുലിക്കൂട്ടിൽ കിടന്നവൻ മുരുകൻ
മരണം കരുതിവന്നവൻ
പുലികരുതി സോദരൻ
ഒരമ്മ മക്കൾ
സൂക്ഷിച്ചു കരുതി ദൂരേ...
കണ്ണിമവെട്ടാതെ കാത്തു
നീയും പുലിയും ഒന്നായ്
സോദരബന്ധനം ......
കാടിന്റെയ്;നമ്മുടെ,നാടിൻറ്റി പുത്രൻ
'മധു'--
വിശപ്പറിയാതെ കഴിഞ്ഞകാട്ടിൽ
അരുവിവറ്റി നീരുവറ്റി തേൻകുടിമുട്ടി
ബോധംനഷ്ടമായ് കാടിന്റെയ് നന്മയിൽ
"നിര്മലനായ"
"നിഷ്കളങ്കൻ"
നീ അറിഞ്ഞില്ല
കോൺക്രീറ്റു കാട്ടിൽ
കള്ളനെ തേടുന്ന നന്മയില്ലാത്ത
നിശാചരന്മാരെ
ചലനാത്മക കാഴ്ച്ചയിൽ 'കാഴ്ച്ചമങ്ങി'
പീഡനം
ജീവിതം
നേർകാഴ്ച ...
നീവന്നിടം വന്യം നിശാചരന്മാർവാഴുന്നിടം
നീ കരുണ കാത്തവൻ
ഞാൻ രാക്ഷസൻ നന്മയില്ലതിടം
'വാഴുന്നിടം വന്യം'
കാഴ്ച്ചകൾ ......
നിന്റെയ് മ്ലാനത ,ദിക്കില്ലാത്ത ,കരുതലില്ലാത്ത
അടിതെറ്റിയ ചുവട് ,മൊബൈൽ കാഴ്ചക്ക്
കണ്ണട വാങ്ങിയവർ; ദൂരസന്ദേശം
ഇഷ്ടം കിട്ടാൻ ലൈക് ....ഏറെ
നിൻറെ കണ്ണുനീർ ഭാരതാംബക്ക്
തർപ്പണം
നേരുക "അമ്മെ മാപ്"
പാവം കണ്ണിരിൽചാലിച്ചു ഉതിർത്തരക്തം
ഭൂമി ദേവി നീ കാക്കുക നോക്കുക
വനവാസികളെ മല ദൈവങ്ങളെ
കാടിറങ്ങാതെ കാത്തുകൊള്ളേണം
പാവം കാടിന്റെ മക്കളെ
വികസനം നാശം നഷ്ടം നാളെ
കരുതുക
തലമുറ വരും കാടിനായ് കാട്ടാറിനായ്
മധു ,
നീ എന്റെ രക്തം
എന്റെ ഹൃദയം നിനക്കായ് ഒരുക്കുന്നു
'മുറിവിന്റെഒരായിരം ബലികുടീരം'
നിൻറെ മുന്നിൽ നമിക്കുന്നു
തലകുനിക്കുന്നു
നാണിക്കുന്നു ...
രക്തവാർന്ന പുതു തലമുറ.....
വിളറിവെളുത്തവരറിയുന്നില്ല , ഒന്നും.
"കാഴ്ച്ചപോയവർ കുരുടന്മാർ ."
ശാന്തൻ ......! പാവം ശാന്തമായി ഉറങ്ങട്ടെ ........?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ